പ്രളയം സമ്മാനിച്ച സൗഭാഗ്യം 37

Views : 24389

കാര്യം പറഞ്ഞപ്പോ ശരി പോയിനോക്കൂ എന്ന് പറഞ്ഞു അവര് വിട്ടു. നീന്തി എങ്കിലും പോയി ഇറക്കികൊണ്ടുവരണം എന്ന് ചിന്തിയിലാണ് അങ്ങോട്ടുള്ള റോഡിൽ കയറിയത്, വല്യ തിരക്കില്ല ഇത്രയും വല്യ വെള്ളപൊക്കം നടന്നേന്റെ ഒരു തിരക്കോ ബഹളമോ ആളുകളോ ഒന്നുമില്ല റോഡിലെങ്ങും. ഭാഗ്യം വീടിന്റെ അടുത്തെങ്ങാണം ആണെങ്കിൽ നടന്നോ നീന്തിയോ ഇറക്കികൊണ്ടു വരാം എന്നൊക്കെ ഉള്ള ഒടുക്കത്തെ കോൺഫിഡൻസോടെ വണ്ടി ചവിട്ടി വിട്ടു പെട്ടെന്ന് ഒന്ന് രണ്ടു വണ്ടികൾ കണ്ടു ഓവർടേക്ക് ചെയ്തു ചവിട്ടി വിട്ടു വണ്ടിയുടെ ഓട്ടത്തിൽ വത്യാസം തോന്നിയപ്പോൾ ചവിട്ടി നിർത്തി വെള്ളമാണ് ഇനി അങ്ങോട്ട് പോകാൻ പറ്റില്ല വണ്ടി ഓഫ് ആകാതെ റിവേഴ്‌സ് എടുത്തു മാറ്റിയിട്ടു.

ദൈവമേ ഇവിടുന്നെ വെള്ളവോ എല്ലാംകഴിഞ്ഞു സംഭരിച്ചു വെച്ച കോൺഫിഡൻസ് എല്ലാം കാറ്റു അഴിച്ചു വിട്ട ബലൂൺ പോലെ പോയി. ഒന്ന് രണ്ടുപേര് അവിടെയുണ്ട് അവരൊക്കെ ആ സമീപപ്രദേശങ്ങളിൽ ഉള്ളവരാണ് അവരൊക്കെ കിട്ടിയ സാധനങ്ങൾ ഒക്കെ കൊണ്ട് രക്ഷപെടുവാണ്, അവർക്കൊന്നും അവന്റെ ചോദ്യത്തിനൊന്നും മറുപടി തരുവാൻ ഒന്നും സമയമില്ല. ചെറിയ ഒരു വള്ളത്തിലാണ് അവരൊക്കെ വരുന്നത്.

അവൻ വള്ളക്കാരന്റെടുത്തു കാര്യങ്ങൾ പറഞ്ഞു വീടും വീട്ടുകാരെയും ഒക്കെ അയാൾക്കു മനസിലായി. അയാൾ അവന്റെ കൈയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു,
“പൊന്നുമോനെ ഒരു രക്ഷയുമില്ല ആ പ്രദേശത്തേക്കെ പോകാൻ പറ്റില്ല അവര് ഏകദേശം നടുക്കാണ് വെള്ളത്തിന് നല്ല ഒഴുക്കുമുണ്ട് ഒരു വഴിയുമില്ല.”

എല്ലാം കഴിഞ്ഞു ഇനിയെന്തുചെയ്യും. അവന്റെ അമ്മ ഫോൺ ചെയ്തു അതു അവന്റെ അനിയനെ ഏല്പിച്ചു അടുത്ത വള്ളത്തിൽ വരുന്ന ആളുകളെ ഇറക്കുവാനും ഒക്കെ സഹായിക്കാൻ അവൻ വെള്ളത്തിലേക്ക് ഇറങ്ങി. അവൻ അനിയനോട് വണ്ടി ഓൺ ആക്കി ലൈറ്റ് ഇട്ടു നിർത്തിക്കൊണ്ട് അവരെയൊക്കെ സഹായിക്കുവാൻ കൂടി. എങ്ങനേലും ആ വള്ളത്തിൽ പോയി അവരെ കൊണ്ടുവരാൻ ആയിരുന്നു അവന്റെ ഉദ്ദേശം. പക്ഷേ ആ ശ്രമവും പാളി നല്ല മഴ വീണ്ടും തുടങ്ങി ആ മഴയത്തു പോക്ക് ബുദ്ധിമുട്ടാണ് ഇരുട്ട്, വഴി ഏതാണ് എന്ന് മനസിലാകാണ്ടു വെള്ളം കേറി കടലുപോലെ ആയി ആ പ്രദേശം. നോക്കിനിക്കെ വെള്ളം വീണ്ടും കേറുവാണ് വണ്ടി വീണ്ടും റിവേഴ്‌സ് എടുത്തിട്ടു.

ഫോൺ എടുത്തു അവരെ വിളിച്ചു,
” എന്തായി വാവാച്ചി…വെള്ളം കെറുവാ അല്ലേ ഞാൻ ചെങ്ങന്നൂർ ഉണ്ട് മാർക്കറ്റ് കഴിഞ്ഞു പമ്പു മുതൽ വെള്ളമാ ഒരു വഴിയും ഇല്ല ഈ രാത്രിയിൽ അങ്ങോട്ട് വരാൻ നല്ല മഴയാ എങ്ങനെ ഇരിക്കും ടെറസ്സിന്റെ മണ്ടക്ക് എല്ലാവരും കൂടി…”

“മെത്ത എടുത്തു മണ്ടക്ക് ഇട്ടിട്ടുണ്ട് ഒരു ഭാഗം ഷീറ്റ് ചെയ്തതാണ് മഴ നനയില്ല…”

“അതു കാര്യമായി..വല്ലോം കഴിച്ചോ നിങ്ങളൊക്കെ…”

Recent Stories

The Author

3 Comments

  1. 🅺🅸🅲🅷🆄

    നല്ല kadha

  2. 🅺🅸🅲🅷🆄

    .

  3. Dark knight മൈക്കിളാശാൻ

    നല്ലൊരു പോസിറ്റീവ് കഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com