പ്രളയം സമ്മാനിച്ച സൗഭാഗ്യം 37

Views : 24451

“ഈ അമ്മ ചുമ്മാ മനുഷ്യനെ…”
അവന്റെ അനിയൻ വെള്ളംകുടിച്ചു ആഹാരം മതിയാക്കി എണിറ്റു പുറകെ അവനും.

വേറൊരു കാര്യമുണ്ട് എണീറ്റില്ലേൽ നാണക്കേടാകും അവന്റെ പെണ്ണും വീട്ടുകാരും ആണ് പ്രശ്നത്തിൽ ആയി കിടക്കുന്നത്, സങ്കടം കാണിക്കണ്ടേ. അത് നമ്മടെ മലയാളികളുടെ ഒരു പൊതു സ്വഭാവം ആണല്ലോ ദേഷ്യം സങ്കടം മുതലായ എല്ലാ വികാരങ്ങളും പട്ടിണി കിടന്നുകൊണ്ടല്ലേ മറ്റുള്ളവരെ ബോധ്യപെടുത്തണേ. പക്ഷേ ഇതതല്ലാട്ടോ അവനു ഒരു അങ്കലാപ്പ് ഉണ്ട് അതു ഉണ്ടെന്നും കാണിക്കാനും ഇല്ലെന്നു കാണിക്കാനും പറ്റുന്നില്ല. ഒരു പരുവത്തില് നിർത്തിയേക്കുവാ…

ഫോൺ എടുത്തു വീണ്ടും വിളിച്ചു അളിയനാണ് ആണ് എടുത്തത്, “ഹലോ…എന്തായി അളിയാ..വെള്ളം കെറുവാന്നോ…എങ്ങനുണ്ട് അവസ്ഥ…”

“ഓ എന്താകാനാ വെള്ളം കേറുവാണ് വർക്ക്ഷോപ് മുങ്ങി വീടിന്റെ ഷേഡ് വരെ വെള്ളം ആയി. കുഴപ്പമില്ല എല്ലാവരും ഉണ്ട് വല്യച്ചാച്ചനോക്കെ ഇവിടെയുണ്ട് അവരുടെ വീട് മൊത്തം മുങ്ങി…”

“ആണോ…എന്റെ ദൈവമേ ഇനി എന്നതാ ചെയ്യുക..ഞാൻ ഇറങ്ങുവാ അങ്ങോട്ട്…എന്താണ് അവിടുത്തെ അവസ്ഥ? എന്തേലും ചെയ്യാൻ പറ്റുവൊന്നു നോക്കട്ടെ..”

“എവിടാ…ചെങ്ങന്നൂർ വരെ വരാൻ പറ്റു അളിയൻ വന്നിട്ട് കാര്യമില്ല അവിടിന്ന് വണ്ടി വരില്ല ഇങ്ങോട്ടു..”

“ഓക്കേ…എന്തായാലും പോലീസ് ഒക്കെ എന്തെങ്കിലും ചെയ്യാണ്ട് ഇരിക്കില്ല. ഞാൻ വന്നു നോക്കട്ടെ എന്തെങ്കിലും ചെയ്യാൻ പറ്റുവൊന്നു”

അഡ്രസ്സും ഡീറ്റൈൽസും ഒക്കെ ചോദിച്ചു വാങ്ങിച്ചിട്ടു അവൻ phone വെച്ചു കാരണം ചെങ്ങന്നൂർ വിട്ടാൽ ആറാട്ടുപുഴ ജംഗ്ഷൻ അതുകഴിഞ്ഞുള്ള ട്രാൻഫോർമേർ കാണുന്നിടത്തൂന് വലത്തോട്ട് ആണെന്ന് മാത്രം അവനു അറിയാം ട്രാൻസ്‌ഫോർമർ ആണ് അവന്റെ ലാൻഡ്മാർക് അതു വെള്ളത്തിന് അടിയിലാണ്.

ഫോൺ കട്ട് ചെയ്തു അനിയനോട് അവൻ പറഞ്ഞു
“വണ്ടി ഇറക്കു നമുക്ക് പോയി നോക്കാം എന്തെങ്കിലും വഴി ഉണ്ടാകും…നമ്മൾ ആരെങ്കിലും അവിടെ ഉണ്ടെങ്കിൽ നമുക്ക് അവരോടു പറഞ്ഞു ഇറക്കികൊണ്ടുവരാലോ…ഇവിടെ പറഞ്ഞോണ്ടിരുന്നാൽ ഒന്നും നടക്കില്ല”

അങ്ങനവര് രണ്ടുപേരും കൂടി ഇറങ്ങി, വണ്ടി ഓടിക്കുന്നതിനു ഇടയിലെല്ലാം അവന്റെ മനസ്സിൽ നിച്ഛയം നടത്തിയെടുക്കാൻ പെട്ട പാടുകളും നിശ്ചയദിവസത്തിലെ നിമിഷങ്ങളും ഒക്കെ മിന്നിമറഞ്ഞു ഇത്രയും സന്തോഷത്തോടെ നിന്നിട്ടു വീണ്ടും വിഷമിക്കാൻ ഇടയാക്കിയല്ലോ എന്നൊക്കെ ചിന്തിച്ചു ചെങ്ങന്നൂർ എത്തിയപ്പോൾ വഴിയിൽ പോലീസ് രണ്ടുപേര് ഉണ്ട്,
“റോഡ് വെള്ളമാണ് പോകാൻ പറ്റില്ല”

Recent Stories

The Author

3 Comments

  1. 🅺🅸🅲🅷🆄

    നല്ല kadha

  2. 🅺🅸🅲🅷🆄

    .

  3. Dark knight മൈക്കിളാശാൻ

    നല്ലൊരു പോസിറ്റീവ് കഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com