പ്രളയം സമ്മാനിച്ച സൗഭാഗ്യം 37

Views : 24440

അവൻ ഫോൺ കട്ട് ചെയ്തു പെണ്ണിന്റെ നമ്പറിൽ വിളിച്ചു,
“ഹെലോ എന്തായടെ വാവാച്ചി വെള്ളം കുറയുന്നുണ്ടോ…”

“ഓ ഇല്ല കൂടുവാണ്…അടുക്കളയിൽ കയറി…അഖിലേട്ട എനിക്ക് പേടിയാകുന്നു വെള്ളം ഇനിയും കയറുമോ…”

“നി പേടിക്കാതെ കുഴപ്പം ഒന്നുമുണ്ടാകില്ല…സാധനം എല്ലാം പെറുക്കി വെക്കു…ഫോണിന്റെ നെറ്റ് ഒക്കെ ഓഫ് ആക്കി വെച്ചിട്ടു ഒരു ഫോൺ മാത്രം ഉപയോഗിക്കാൻ പറ..എല്ലാത്തിന്റെയും ചാർജ്‌ തീർക്കണ്ട…ഞാൻ വിളിക്കാം…”

അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു. മനസ്സിൽ ഒരു ആങ്കലാപ്പായി. അവൻ അവരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു ഇറങ്ങി.

“ടാ എന്തേലും ഉണ്ടെങ്കിൽ വിളിക്കണേ..നമുക്ക് വേണേൽ പോകാം അവിടെ..”

“ഓക്കേ ഞാൻ നോക്കട്ടെ വീട്ടിലോട്ടു ചെല്ലട്ടെ..”

വീട്ടിൽ എത്തി അമ്മയെ സമാധാനപ്പെടുത്തി, വീണ്ടും വിളിച്ചു വെള്ളത്തിന്റെ സ്ഥിതി അറിയാൻ, വെള്ളം കയറിക്കൊണ്ടിരിക്കുകയാണ് വീട്ടിനകത്തേക്കൊക്കെ കയറി തുടങ്ങി, കഴിവതും സാധനങ്ങൾ ഒക്കെ ടെറസ്സിന്റെ മുകളിലേക്ക് കയറ്റികൊണ്ടിരിക്കുകയാണ്.
ഇരുട്ടായി തുടങ്ങി എല്ലാ ടെറസ്സിന്റെ മുകളിലും വെട്ടങ്ങൾ കണ്ടു തുടങ്ങിയെന്നും സമീപ പ്രദേശങ്ങളിൽ ഉള്ളവർ എല്ലാം ടെറസ്സിൽ ആണെന്നും പറഞ്ഞു കേട്ടപ്പോൾ നെഞ്ചിലെ ഇടുപ്പ് കൂടി എന്താണ് ഈ സംഭവിക്കുന്നത്? എന്താണ് ചെയ്യാൻ കഴിയുന്നത്? അവൻ രണ്ടുംകഴിഞ്ഞു നിക്കുവാണ് അമ്മ ഒരറ്റത്ത് അവന്റെ അപ്പായെ വിളിക്കുന്നു സങ്കടം കൊണ്ടാണെന്നു തോന്നുന്നു പുള്ളികാരനേയും വിളിച്ചു ചൂടാകുവാണ് പെട്ടന്ന് വരാനായിട്ടു. അവന്റെ അമ്മ അങ്ങനാണ് എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അവര് മൂന്നുപേരും അടുത്ത് വേണം ഒന്നും ചെയ്യാനല്ല ചുമ്മാ എന്തുചെയ്യും എന്ന് മാറിയും തിരിഞ്ഞും മൂന്നുപേരോടും ചോദിക്കാനാണ്. പുറത്തു കോരിച്ചൊരിയുന്ന മഴ.
ആറ്റുനോറ്റു, 100 പ്രശ്നങ്ങൾ തരണം ചെയ്തു, എല്ലാം അവസാനിച്ചു എന്ന് കരുതിയെടുത്തു നിന്ന് എന്തോ ഒരു ദൈവഭാഗ്യം പോലെ ആണ്‌ ഈ ബന്ധത്തിന് എല്ലാവരും സമ്മതിച്ചു നിച്ഛയം പെട്ടെന്ന് നടത്തിയത്. ദൈവമേ ആ സന്തോഷം ഒക്കെ ഈ ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കുവാണോ എന്നൊക്കെ ഒരുപാടു ചിന്തിച്ചു മഴയും നോക്കി നിസ്സഹായനായി നിക്കുന്ന അവന്റെടുത്തു അവന്റെ അപ്പ വന്നു പറഞ്ഞു,

“നി വന്നു കഴിക്കു നമുക്ക്‌ വഴിയുണ്ടാക്കാം.”

എങ്ങനെയോ വാരികഴിച്ചുകൊണ്ടിരുന്നപ്പോൾ അവരിപ്പോ വല്ലോം കഴിച്ചുകാണുവോ എന്നൊരു ചോദ്യം കേട്ട് വായിൽ വെച്ച ആഹാരം കഴിച്ചു ഇറക്കാൻ പറ്റാത്ത രീതിയിൽ അവര് നാലു പേരും മുഖത്തോടു മുഖം നോക്കി,

Recent Stories

The Author

3 Comments

  1. 🅺🅸🅲🅷🆄

    നല്ല kadha

  2. 🅺🅸🅲🅷🆄

    .

  3. Dark knight മൈക്കിളാശാൻ

    നല്ലൊരു പോസിറ്റീവ് കഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com