പ്രളയം സമ്മാനിച്ച സൗഭാഗ്യം 37

Views : 24437

“അമ്മേ…ഇയ്യോ വെള്ളം വർക്ഷോപ്പിന്റെ വാതിലിൽ വരെ ആയി കുറച്ചൂടെ പൊങ്ങിയാൽ വീടിന്റെ മുറ്റത്തു കയറും”

“നി ഒന്ന് വിളിച്ചേ ചെറുക്കാ വെള്ളം കേറുവോ ഇനിയും ”

“ഹമ്മ് നിക്ക്…”
ഫോൺ ബെല്ല് ഉണ്ട് പക്ഷേ എടുക്കുന്നില്ല..

“ആ…ഹെലോ..എന്തായടെ വെള്ളം പൊങ്ങുവാന്നോ…”

“നി ഇങ്ങോട്ടു എടുത്തേ”
അമ്മ ഫോൺ പിടിച്ചുവാങ്ങി..

“എന്തിയേ സുശീലാമ്മ…ആ ഹെലോ എന്താ സംഭവം…അവരൊക്കെ എന്തിയേ…ആ ok…ഫോൺ ഒന്നുല്ലേ അച്ചാച്ചന്റെ കൈയ്യിൽ…ok എന്തേലും ഉണ്ടേൽ വിളിക്കണേ…”
അമ്മ ആ ഫോൺ അങ്ങ് cut ചെയ്തു അവൻ ശശി ആയി

“ശ്ശെടാ അങ്ങ് വെച്ചോ…എന്താ…എന്ത് പറഞ്ഞു”

“വെള്ളം മുറ്റം വരെ ആയി അവര് അമ്മയും മോളും മാത്രേ ഉള്ളു എല്ലാം പെറുക്കി ഒതുക്കുന്നു അവര് രണ്ടുപേരും കൂടെ വെള്ളം കേറുന്നത് കണ്ടു കാണാൻ എവിടെയോ പോയി നില്കുവാണെന്നു.”

അവൻ എഴുന്നേറ്റു കുളിച്ചു റെഡി ആയി ഉച്ചക്കലത്തെ ആഹാരം കഴിക്കുന്നതിനിടക്ക് ടീവി വാർത്തയിൽ പറയുന്നു വെള്ളപൊക്കം രൂക്ഷം പല സ്ഥലങ്ങളും വെള്ളത്തിനു അടിയിൽ ആയി ഡാമിന്റെ ഷട്ടറുകൾ ഇനിയും തുറക്കുമെന്നും വെള്ളം പൊങ്ങുവാൻ ഇനിയും സാധ്യത ഉണ്ടെന്നും.

“വീട്ടിലേക്കു വെള്ളം കയറുവോടാ വാവേ. അവത്തിങ്ങള് പെണ്ണുങ്ങള് രണ്ടുംകൂടെ പറ്റുന്നതൊക്കെ പെറുക്കി വെക്കുന്നെന്നു. അച്ചാച്ചനും കൊച്ചനും കൂടി വീട്ടിൽ വെള്ളം കയറില്ലെന്നു പറഞ്ഞു നിക്കുന്നെന്നു…ഞാൻ ഇപ്പൊ വിളിച്ചു..”

കൂട്ടുകാരൻ റോബിന്റെ കാൾ വന്നപ്പോ അവൻ ഒരുങ്ങി കായംകുളം പോകുവാൻ ഇറങ്ങി,
“വെള്ളം അങ്ങനെ കയറില്ലാരിക്കും വീട്ടിൽ എങ്ങും ഇതിനുമുമ്പും വെള്ളപൊക്കം ഉണ്ടായിട്ടുള്ളത അവിടെ…അമ്മ ചുമ്മാ എന്നെ കൂടി പറഞ്ഞു പേടിപ്പിക്കാത…ഞാൻ റെജിയുടെ പള്ളിയിൽ വരെ പോകുവാ…ഞാൻ വിളിച്ചോളാം…ചുമ്മാ അവരെ വിളിച്ചു പേടിപ്പിക്കരുത്..”

“അല്ലടാ വാവേ നേരത്തത്തെ വെള്ളപൊക്കം ഇങ്ങനെ മുറ്റത്തെങ്ങും കയറിയിട്ടില്ല…ഒരു മനസ്സമാധാനവും ഇല്ല അവര് ഇഞ്ഞുവരാൻ പറയടാ ഇനിയും കേറിയാലോ…”

Recent Stories

The Author

3 Comments

  1. 🅺🅸🅲🅷🆄

    നല്ല kadha

  2. 🅺🅸🅲🅷🆄

    .

  3. Dark knight മൈക്കിളാശാൻ

    നല്ലൊരു പോസിറ്റീവ് കഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com