പ്രളയം സമ്മാനിച്ച സൗഭാഗ്യം 37

Views : 24389

അവരെ ഒന്നുകൂടി വിളിച്ചു,
“വാവാച്ചി ഇന്ന് ഒരു ദിവസം കൂടി അഡ്ജസ്റ്റ് ചെയ്താൽ മതി നാളെ എന്തായാലും ഇറക്കിയിരിക്കും”

അതു അവന്റെയൊരു വാക്കായിരുന്നു

ശരിക്കും അവൻ അതിനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലായ ഒരു ദിവസം കൂടിയായിരുന്നു. ഒരു പക്ഷേ നിച്ഛയം നടന്നപ്പോളും അതിനുമുമ്പും അവനു ആ സ്നേഹം ഉണ്ടായിരിനിരിക്കില്ല, അതിനു കാരണവും ഉണ്ട് കുറെ പ്രശ്നങ്ങൾക്ക് നടുവിൽ നിന്നാണ് എന്തോ ഒരു വാക്കിന്റെയോ വാശിയുടെയോ പുറത്തായിരുന്നു ഇത് നടത്തിയെടുക്കണം എന്ന് തീരുമാനിച്ചത് അന്നൊക്കെ അവന്റെ മനസ്സിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നൊക്കെ ഉള്ള ഭയങ്ങളും ഒന്നും ഉണ്ടാകരുതേ എല്ലാവരും സന്തോഷത്തോടെ ഇത് നടത്താൻ ആഗ്രഹിച്ചതാണ് അതിനു ഒരു കോട്ടവും വരുത്തരുതേ എന്നുള്ള പ്രാർത്ഥനയും ഒക്കെ ആയിരുന്നു അവന്റെ മനസ്സ് മുഴുവൻ. ആ ഒരു അവസ്ഥയിൽ അർഹിക്കുന്ന ഒരു സ്നേഹം അവന്റെ ഉള്ളിലെവിടെയോ ഉണ്ടെങ്കിലും അതു പുറത്തു വന്ന നിമിഷങ്ങൾ ആയിരുന്നു അന്ന് മുഴുവൻ. രാത്രി ഉറങ്ങുവാൻ അവനു കഴിഞ്ഞില്ല എങ്ങനെയോ നേരം വെളുപ്പിച്ചു.

അവന്റെ അനിയനെയും കൂട്ടി അവൻ രാവിലെ അമ്മയോട് ഇന്ന് അവരെ കൊണ്ടുവരും അമ്മ എല്ലാം ഒരുക്കിക്കൊ എന്നുപറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി.

ഇന്നലെ പോയപോലെ അല്ല പോകുന്ന വഴികൾ ഒക്കെ വെള്ളം കയറിക്കൊണ്ടിരിക്കുന്നു റോഡുകൾ ഒക്കെ ബ്ലോക്ക് ആകുന്നു ഒരുപാടു ചുറ്റി പോകേണ്ടി വന്നു അവർക്കു എങ്ങനൊക്കെയോ അവര് അവിടെ എത്തി അവൻ എല്ലാം അനിയനെ ഏല്പിച്ചു പട്ടാളക്കാരുടെ അടുത്തേക്ക് ഓടി.

അപ്പോഴേക്ക് ഒരുപാടു ബോട്ടുകൾ ഇറങ്ങിയിട്ടുണ്ടാരുന്നു. അവൻ ഓടി എത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ രക്ഷാപ്രവർത്തനത്തിന്റെ രീതികൾ മാറി ബോട്ടുകൾ ഒരുപാടു എത്തികൊണ്ടിരിക്കുന്നു മൂന്ന് ബോട്ടുകൾ ആളുകളെ എടുത്തുകൊണ്ടു വന്നു അവൻ അതിലെല്ലാം അവരുടെ മുഖങ്ങൾ തിരഞ്ഞു, അതിലും അവരില്ലായിരുന്നു. അവരെ വിളിച്ചു നോക്കുവാൻ ഫോണിലെ റേഞ്ച് ഇല്ലാതായി ഇറങ്ങിയോ ഇല്ലിയോ എന്നൊന്നും അറിയാതെ പ്രതീക്ഷയർപ്പിച്ചു അവൻ വന്ന ആളുകളെ ഒക്കെ ഇറക്കുവാൻ സഹായിച്ചു അതിൽ ഒരു അത്യാസന്ന നിലയിൽ ഉള്ള അമ്മച്ചിയുണ്ടായിരുന്നു. ആ അമ്മച്ചിയെ കുറച്ചുപേർ ചേർന്നു ആംബുലൻസിൽ കയറ്റി വിടുന്നതിന്റെ തിരക്കിൽ രണ്ടുബോട്ടുകൾ കൂടി വന്നു ആദ്യത്തേത് അടുപ്പിച്ചു അതിൽ നിന്ന് ആളെ ഇറക്കുവാൻ ശ്രമിക്കുമ്പോൾ കൂടെ വന്ന ബോട്ടിൽ ഒരാളുടെ മുഖത്തു അവന്റെ കണ്ണ് ഉടക്കി. അതെ അവൻ രണ്ടുദിവസം തേടിയ ആ മുഖങ്ങൾ ഒക്കെ അതിൽ ഉണ്ടായിരുന്നു അവൻ ഓടി അവിടെ ചെന്ന്, വിശന്നിരുന്നപ്പോ ബിരിയാണി കിട്ടിയ പോലെ അവന്റെ കണ്ണുകൾ തിളങ്ങി. അവരെയെല്ലാം ഇറക്കി അവരോടു അനുവാദം ചോദിക്കുവാൻ നില്കാതെ വണ്ടി എടുത്തുകൊണ്ടുവന്നു അവരെയെല്ലാം അവൻ വണ്ടിയിൽ കയറ്റി യാത്ര തിരിക്കുവാൻ ഇറങ്ങി.

Recent Stories

The Author

3 Comments

  1. 🅺🅸🅲🅷🆄

    നല്ല kadha

  2. 🅺🅸🅲🅷🆄

    .

  3. Dark knight മൈക്കിളാശാൻ

    നല്ലൊരു പോസിറ്റീവ് കഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com