പ്രളയം സമ്മാനിച്ച സൗഭാഗ്യം 37

Views : 24440

തീരുന്ന അവസ്ഥയിൽ നിന്നു ഇനി ഒരു രാത്രികൂടി ഈശ്വരാ അവര് ടെറസിൽ ആലോചിക്കാൻ കൂടി വൈയ്യാ…മഴ തകർക്കുകയാണ് നിന്റെ ആളുകൾ വന്നില്ലേ എന്ന് കൂടെ നിന്ന പട്ടാളക്കാര് വന്നു ചോദിച്ചു. ഇല്ലന്ന് പറഞ്ഞപ്പോൾ അവരിലൊരാൾ അവിടെ നിന്ന ഒരാളെ ചൂണ്ടികാണിച്ചു അയാളോട് പോയി കാര്യം പറയാൻ പറഞ്ഞു.

അവൻ അയാളുടെ അടുത്തേക്ക് ഓടി ചെന്ന്, അറിയാവുന്ന ഹിന്ദിയിൽ പറഞ്ഞു,
“ഒരു കൊച്ചു കുഞ്ഞു സഹിതം രണ്ടു ദിവസം കൊണ്ട് ടെറസിൽ ആണ് ഒരുതവണ കൂടി ഒന്ന് ശ്രമിക്കുമോ”
എന്ന് അയാളോട് കെഞ്ചി

അയാൾ വിവരങ്ങൾ എല്ലാം കേട്ട് പട്ടാളക്കാരെ വിളിച്ചു സിറ്റുവേഷൻ കൺട്രോളിൽ ആണോ പോകുവാൻ സാധിക്കുമോ എന്ന് ചോദിക്കുമ്പോൾ എല്ലാവരും “sure sir” ഒരേ സ്വരത്തിൽ പറഞ്ഞു. ശരിക്കും പട്ടാളക്കാരുടെ വീര്യം ആ ഒരു നിമിഷത്തിൽ ഞാൻ മനസിലാക്കി അവർക്കു ഒരു ടോർച്ചു ഒക്കെ അറേഞ്ച് ചെയ്തു കൊടുത്തു അവൻ മനസ്സിൽ 100 ദൈവങ്ങളെ വിളിച്ചു അവരു പോകുന്നത് നോക്കി നിന്നു. മൂന്നാലു പേര് മാത്രം അവസാനമായി അവന്റെ കൂടെ കോരിച്ചൊരിയുന്ന മഴയത്തു അരപൊക്കം വെള്ളത്തിൽ നനഞ്ഞു കാത്തു നിന്ന്.

അവൻ ഫോൺ എടുത്തു വിളിച്ചു, അളിയൻ ആണ് ഫോൺ എടുത്തത്,
“അളിയാ ഇത് അവസാന ബോട്ട് ആണ് ഇതിലെങ്കിലും നിങ്ങൾ കയറി എത്തണം അവർക്കു ഏരിയ മനസിലാക്കാൻ മാക്സിമം വെട്ടം കിട്ടുന്ന രീതിയിൽ ടോർച്ച വട്ടം ചുറ്റി അടിച്ചു നന്നായി ഉച്ചത്തിൽ സൗണ്ടും ഉണ്ടാക്കുവാൻ ശ്രമിക്കണം.”

പക്ഷേ വിചാരിക്കുന്നതിനേക്കാൾ വേഗത്തിൽ അവര് തിരിച്ചെത്തി. പോകുന്ന വഴിയിൽ നിറയെ ആളുകളുമായി ബോട്ട് കേടായി ആറിൽ ഒഴുക്കിൽ പെട്ട് കിടക്കുന്നു അവരെ കയറ്റി ആ ബോട്ട് തിരിച്ചുപോന്നു. വളരെയേറെ പ്രയാസപ്പെട്ടാണ് അവര് തിരിച്ചുപോന്നത് അതുപോലെ ഒഴുക്കും നല്ല മഴയും കൂടാതെ ഇരുട്ടും. അവരുടെ നിസഹായത അവനോടു പറഞ്ഞു അവൻ അതു കേൾക്കാണ്ടിരിക്കാൻ പറ്റിയില്ല. അവന്റെ നിർബന്ധത്തിൽ പോയതുകൊണ്ടാണ് ഇത്രയും ആൾക്കാരെ അവർക്കു രക്ഷപെടുത്താൻ കഴിഞ്ഞത് കൂടുതലും കൊച്ചു കുട്ടികളും സ്ത്രീകളും ആയിരുന്നു. പട്ടാളക്കാര് നാളെ തീർച്ചയായും നിന്റെ ആളുകളെ ഞങ്ങൾ രാവിലെ എടുത്തിരിക്കും എന്ന് അവനു ഉറപ്പു നൽകി. അവൻ വീണ്ടും വിളിച്ചു അവരെ ഇന്നത്തെ അവസ്ഥയും പറഞ്ഞു മനസിലാക്കി അവൻ ഇല്ലാത്ത ധൈര്യം അവർക്കു അവൻ കൊടുക്കാൻ ശ്രമിച്ചു. അവന്റെ മനസ്സിൽ ഉള്ള ഭയം മറച്ചുവെച്ചു അവനെ വിളിച്ചു അന്വേഷിച്ച എല്ലാവരെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അവൻ തിരിച്ചു വീട്ടിലേക്കു മടങ്ങി. നാളെ അവരെ എടുത്തിട്ട് വരുമെന്ന പട്ടാളക്കാര് കൊടുത്ത വാക്കിൽ സ്വയം സമാധാനിച്ചു ബാക്കി ഉള്ളവരെയും സമാധാനിപ്പിച്ചു വീട്ടിൽ എത്തി ആഹാരം കഴിച്ചു

Recent Stories

The Author

3 Comments

  1. 🅺🅸🅲🅷🆄

    നല്ല kadha

  2. 🅺🅸🅲🅷🆄

    .

  3. Dark knight മൈക്കിളാശാൻ

    നല്ലൊരു പോസിറ്റീവ് കഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com