പെങ്ങളുട്ടി 31

Pengalootty by Shereef MHd

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പെങ്ങളുട്ടിയെ സ്കൂളിൽ ചേർത്തത്….
പുതിയ ഉടുപ്പും, ബാഗും ഒക്കെ ഇട്ട് ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പോയത്….
തിരിച്ചു പോവുമ്പോ ഉമ്മ
“നീ ഇടക്കിടക്ക് പോയി നോക്കണട്ടാ”ന്നും പറഞ്ഞിരുന്നു…

ഉമ്മ പോവുമ്പോ അവൾടെ കണ്ണ് തുളുമ്പിയിരുന്നുവെങ്കിലും ടീച്ചറുടെ ഇടപെടലുകൊണ്ട് കരഞ്ഞില്ല.

തിരിച്ചു ക്ലാസ്സിലേക്ക് നടക്കുമ്പോൾ എന്റെ ഉള്ളിലെ ആദി കൂടി കൂടി വന്നു…
അതിനു തക്കതായ കാരണവും ഉണ്ട് സ്കൂളിന് മുൻപിലായി ഒരു കറുത്ത കാർ ഞാൻ ശ്രദ്ധിച്ചിരുന്നു. അന്നൊക്കെ കറുത്ത കാറോ, ഒമിനിവാനോ ഒക്കെ കുട്ടിയോളെ പിടുത്തക്കാരടെ ആണെന്നാണ് ധരിച്ചിരുന്നത്.!!

ഇന്റെർവെല്ലിനു ഒന്നാം ക്ലാസിനു മുൻപിൽ ആദ്യം എത്തിയത് ഞാനായിരുന്നു. അപ്പോഴേക്കും അവൾ കുട്ടികളുമായി ഇടപഴകിയിരുന്നു…

ഉച്ചയൂണിനു വിട്ടപ്പോൾ ഹസീനതാത്തേം , അമ്മുവേച്ചിയും കുഞ്ഞയുമൊക്കെ അവളുടെ അടുക്കൽ ഉണ്ടായിരുന്നു….

എന്റെ പേടി മുഴുവൻ സ്കൂൾ വിട്ട് പോരുമ്പോൾ അവളെ കണ്ടെത്തുന്നതിലായിരുന്നു…

വെള്ളറക്കാട് സ്കൂൾ കോമ്പൗണ്ടിന്റെ അകത്തുള്ള കെട്ടിടത്തലായിരുന്നു ഞങ്ങളുടെ ക്ലാസ്സ്‌…

പുറത്തെ കെട്ടിടത്തിൽ ഒന്നാം ക്ലാസും. സ്കൂൾ വിടുമ്പോൾ ഇടുങ്ങിയ വഴിയിലൂടെ വേഗത്തിൽ പുറത്ത് കടക്കുക പ്രയാസമാണ്..

കൂട്ടമണി അടിച്ചതും,
പതിവിലും വേഗത്തിൽ ഞാൻ ഓടി…

വരാന്ത നോടിയിടയിൽ പിന്നിട്ട് ,
കുതിച്ച് ഓടിയിരുന്ന എന്നെ,
തങ്കമണി ടീച്ചർ പിടിച്ചു നിർത്തി.!!

കാര്യം ധരിപ്പിക്കുംമ്പോഴെക്കും തിക്കും തിരക്കുമായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: