പഴുതാരകള്‍ വന്നിറങ്ങുന്നു 8

പഴുതാരകള്‍ വന്നിറങ്ങുന്നു

Pazhutharakal Vannirangunnu A Malayalam Story BY VEENA.M.MENON

പുരുഷോത്തമന്‍ നായര്‍ , അയാളൊരു മാതൃകാ പുരുഷനായിരുന്നു. ഓഫീസ് മേധാവികള്‍ പലരും പലപ്പോഴും അയാളെക്കുറിച്ച് മറ്റു പലരോടും പറയാറുണ്ട്. “ദേ നോക്കിയേ പുരുഷോത്തമന്‍ നായരെ പോലെയായിരിക്കണം. ഓഫീസിലെത്തിയാല്‍ ഒന്ന് തുമ്മണമെങ്കില്‍ പോലും ചായ കുടിക്കുമ്പോഴോ ഭക്ഷണം കഴിക്കുമോഴോ ആയിരിക്കും. ജോലിയിലാണെങ്കിലോ.. കിറുകൃത്യം…”

കൃത്യ സമയത്ത് ഓഫീസില്‍ വരികയും അധിക ജോലികളുണ്ടെങ്കില്‍ അതും കൂടി ചെയ്ത് തീര്ത്തിട്ടേ അയാള്‍ വീടിനെ കുറിച്ച് ചിന്തിക്കുക പോലുമുള്ളു. അതു കൊണ്ട് തന്നെ അയാളുടെ മേശപ്പുറത്ത് ചുവപ്പ് നാടകളുടേ കൂമ്പാരങ്ങളുമില്ല. ചൂട് വെള്ളം നിറച്ച നീല നിറത്തിലുള്ള ഫ്ലാസ്കും ചുവന്ന മഷി പേനയും മാത്രം അയാളുടെ കൂട്ടുകാരായി, ഓഫീസില്‍ വൈകിയിരിക്കുന്ന സമയത്തൊക്കെ പ്യൂണ്‍  ഗോവിന്ദന്‍ നായരും അയാളുടെ നല്ല മനസ്സ് തൊട്ടറിയുകയായിരുന്നു. വീട്ടുകാര്യങ്ങളും ചിലപ്പോഴൊക്കെ നാട്ടുകാര്യങ്ങളും ഓഫീസ് വിട്ടിറങ്ങുമ്പോള്‍ അയാള്‍ ചോദിക്കുക പതിവാണ്. അതു കൊണ്ട് തന്നെ ഗോവിന്ദന്‍ നായര്‍ക്ക് അയാള്‍ ദൈവത്തെ പോലെയാണ്. ഒന്നുമില്ലെങ്കിലും അത്യാവശ്യം വന്നാല്‍ മുട്ടാനൊരു വാതിലുണ്ടല്ലോന്ന് ഗോവിന്ദന്‍ നായര്‍ ഭാര്യയോട് അഭിമാനത്തോടെ പറയുമായിരുന്നു.

വൈകിവരുമെങ്കിലും പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന ശീലമൊന്നും അയാള്‍ക്കില്ല. ഭാര്യയുടെ കൈകൊണ്ട് ഉണ്ടാക്കി സ്നേഹത്തോടേ അടുത്തിരുന്ന് നാട്ടുകാങ്ങളും പിന്നെ ഇടയ്ക്കൊക്കെ കുശുമ്പും അടുത്ത വീട്ടിലെ ‘കൊശവന്‍ നായര്‍ ’ (അങ്ങിനെയാണ്‍ അവള്‍ കേശവന്‍ നായരെ വിളികുന്നത്) കള്ളു കുടിച്ച് വന്ന് ഭാര്യ് യെ തല്ലുന്ന കാര്യവും കൊച്ചുങ്ങള് നിലവിളീച്ച് കൊണ്ട് വീട്ടിലേക്ക് വരുന്ന കാര്യ് വും ഒക്കെ ചിരിയോടേ അയാള്‍ കേട്ടിരിക്കാറുണ്ട്. എന്നും എന്തെങ്കിലുമൊക്കെ കഥകള്‍ അവള്‍ ഭക്ഷണത്തിനൊപ്പം വിളമ്പുക പതിവാണ്‍. ഒന്നും കിട്ടിയില്ലെങ്കില്‍ ആ ആഴ്ചയില്‍ വായിച്ച ആഴ്ചപ്പതിപ്പിലെ ‘സുനിതാ മേനോന്‍’ ട്യൂഷന്‍ പഠിപ്പിക്കുന്ന ചെറുക്കന്‍ റെ കൂടെ ഓടിപ്പോയ കാര്യമെങ്കിലും ഭാര്യ ഇടയ്ക്ക് ദു:ഖത്തോടെയും അതിലധികം സന്തോഷത്തോടെയും അയാളൊട് പറഞ്ഞ് കേള്‍പ്പിക്കും. രാവിലെ മുതല്‍ വൈകുന്നേരം വരെ വീട്ടിലൊറ്റയ്ക്കിരിക്കുന്ന ഭാര്യ്യുടെ ഏകാന്തത മനസ്സിലാക്കിയിട്ട് തന്നെയാണ്‍ അയാള്‍ ഇത്തരം ഗോസിപ്പുകളൊക്കൊക്കെ കൂട്ടു നില്‍ക്കുകയും താല്പര്യപൂര്‍വ്വം തലവച്ച് കൊടുക്കുകയും ചെയ്യുന്നത്. മകന്‍ രണ്ടാം ക്ലാസിലായതില്‍ പിന്നെ രാവിലെ തന്നെ പോവുകയും വൈകുന്നേരം മാത്രമേ തിരിച്ച് വരികയും ഉള്ളൂ. പോകും മുമ്പ് തിക്കിതിരക്കി ഭക്ഷണവും ഇടയ്ക്ക് കഴിക്കാനുള്ള ലഘുഭക്ഷണവും ഉണ്ടാക്കി മകന്‍ കൊടുത്ത് വിട്ടാല്‍ പിന്നെ ഭാര്യ സുമതി തികച്ചും ഫ്രീ ആണ്‍. അങ്ങിനെ പറയാമെങ്കിലും സുമതി സമ്മതിച്ച് തരില്ല. കാരണം ക്ലീനിങ്ങും വാഷിങ്ങുമൊക്കെ പിന്നെ ആരു ചെയ്യും എന്ന് തിരിച്ച് ചോദിക്കും

അവള്‍ അടുത്ത വീട്ടില്‍ പുതുതായ് താമസത്തിനു വന്ന കുടുംബത്തെകുറിച്ച് ഭാര്യ പറയുന്നത് അങ്ങിനെയാണ്. ബാങ്കുദ്ദ്യോഗസ്ഥയായ ഭാര്യ്യും പിന്നെ ഈ അടുത്ത് കാലം വരെ ബിസ്സിനസ്സ് ഫീല്‍ഡില്‍ തിളങ്ങിയിരുന്ന ഭര്‍ത്താവ് മുകുന്ദന്‍ മേനോന്‍ പെട്ടെന്ന് ബിസ്സിനസ്സ് മതിയാക്കി വീട്ടില്‍ തന്നെ ഇരിപ്പ് തുടങ്ങി. ഭാര്യയുടെ ആങ്ങളമാര്‍ കമ്പനി ഒരു വിധം നടത്തിക്കൊണ്ട് പോകുന്നുണ്ട്. മുകുന്ദന്‍ മേനോന്‍ രാവിലെ ആയാല്‍ വെളുത്ത ടി ഷര്‍ട്ടും ജോഗിങ്ങ് ഷൂവുമായി ഇറങ്ങും ഒരു രണ്ട് മൂന്ന് മണിക്കൂര്‍ നേരത്തേക്ക്. അതു കൊണ്ടെന്താ.. ഉണ്ടായിരുന്ന ഷുഗറും പ്രഷറുമൊക്കെ പമ്പകടന്നു. പിന്നെ കുളിയൊക്കെ കഴിഞ്ഞ് ഗാര്‍ഡനിങ്ങ് പരിപാലനം തന്നെയാണ്.

“പൂക്കള്‍ ജീവിതത്തിന്‍ രെ ഭാഗം തന്നെയാണ്‍. അവ ചിരിച്ച് നില്‍ക്കുന്നത് കാണാന്‍ എന്തു ഭംഗിയാ “ മുകുന്ദന്‍ മേനോന്‍ എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കും.
അങ്ങിനെയിരിക്കുമ്പോഴാണ്‍ ഒരു ദിവസം ഒരു നാരകത്തിന്‍ റെ ചെടിയുമായി സുമതിയുടെ അടുക്കല്‍ മുകുന്ദന്‍ മേനോണ്‍ വരുന്നത്. മാതള നാരകം സുമതിക്ക് അച്ചാറിട്ട് കഴിക്കാന്‍ വല്യ കൊതിയാണെന്ന് അറിയാവുന്നതു പോലെയാണ്‍ അതുമായുള്ള വരവ്. ഏതൊരു കല്യാണത്തിനു പോയാലും ഒന്നും രണ്ടും മൂന്നും തവണ അച്ചാറ് കഴിക്കുക സുമതിയുടെ ഒരു കീഴ്വഴക്കമാണ്‍. നീ എന്തേ മധുരമുള്ള ഒരു ഓറഞ്ച് പോലും കഴിക്കാതെ ഈ അച്ചാറ് മാത്രം കഴിക്കുന്നതെന്‍ റെ സുമതീന്ന് “ പുരുഷോത്തമന്‍ നായര്‍ പലപ്പോഴും ചോദിക്കുക പതിവാണ്.

“മാതള നാരകം ഉണ്ടെങ്കില്‍ പാമ്പുകളൊന്നും വീട്ടില്‍ കയറില്ല സുമതി. അത് വീടിനൊരു ഐശ്വര്യം കൂടിയാണ്”

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: