ഒറ്റയാൻ – 4 Last Part 9

Ottayan Part 4 by Mujeeb Kollam

Previous Part

അനീഷിന്റെ വണ്ടി കുറേ ദൂരം മുന്നോട്ട് പോയി
.പേടിച്ചിട്ടാണെങ്കിൽ ഒന്നും മിണ്ടാൻ കൂടി കഴിയുന്നില്ല അനീഷിന്.
പോകുന്ന വഴിയിൽ നാലു ചുറ്റും നോക്കുന്നുണ്ടായിരുന്നു.
ഒറ്റയാൻ പറഞ്ഞാൽ അതിന് ഒരു മാറ്റവും ഇതുവരെ വന്നിട്ടില്ല.
മറ്റ് രണ്ട് പേരേയും കൊലപ്പെടുത്തിയത് അനീഷിന്റെ ഓർമ്മയിൽ വന്നു.
ഈശ്വരാ എന്തൊരു പരീക്ഷണമാണിത്.
അച്ഛാ ഒന്ന് വേഗം പോകാൻ പറ .
മോനേ.. നീ പേടിക്കണ്ട ഒന്നും സംഭവിക്കില്ല.
വഴിയേ പോകുന്നവരെയെല്ലാം സംശയത്തോടെ നോക്കി അനീഷ്.പെട്ടെന്ന് കാർ നിന്നു.
എന്താ എന്തു പറ്റി എന്തിനാ നിർത്തിയത്.
ട്രാഫിക് സിഗ്നൽ ആണ്.
കാറിന്റെ പിന്നിലേക്ക് നോക്കിയ അനീഷ് മുഖം മൂടി ധരിച്ച ഒരാളെ കണ്ട് ഭയന്നു.
അച്ഛാ അതാ ഒറ്റയാൻ പേടിച്ച് അനീഷ് നിലവിളിച്ചു.
ആരാ നിനക്ക് തോന്നിയതാ ഞാൻ കാണുന്നില്ലല്ലോ. എവിടെ.?
അനീഷ് തിരിഞ്ഞതും ആരെയും കണ്ടില്ല.
ഇതെവിടെ പോയി ഞാൻ കണ്ടതാണല്ലോ..?
എനിക്ക് തോന്നിയതായിരിക്കുമോ…?
നേരേ റോഡിലേക്ക് നോക്കിയ അനീഷ് ഞെട്ടി .
മുഖം മൂടിയ അതേ ആൾ കൈയ്യിലൊളിപ്പിച്ച കത്തിയുമായി തന്റെ നേർക്ക് പാഞ്ഞ് വരുന്നു.

1 Comment

Add a Comment
  1. Dark knight മൈക്കിളാശാൻ

    മുമ്പേ തന്നെ എനിക്ക് തോന്നിയിരുന്നു, ഒറ്റയാൻ ശ്യാമാണെന്ന്. എന്നിരുന്നാലും നല്ല കഥ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: