ഒരു വേശ്യയുടെ കഥ – 8 3315

Views : 70736

പക്ഷേ ഇങ്ങനെയുള്ള ദിവസങ്ങളിൽ വീട്ടിൽ പോകാതിരിക്കുമ്പോൾ അമ്മയോടെന്തു പറയും ….”

അയാൾ സംശയം ചോദിച്ചു.

“ഇവിടെ താമസസൗകര്യമുള്ളതാണ് എൻറെയും സൗകര്യം ……
തിരക്കായതുകൊണ്ടു രാത്രിയിലും ജോലി ഉണ്ടാവുമെന്നും അതുകൊണ്ട് നാളെ വരില്ലെന്നും അമ്മയെ തലേദിവസംതന്നെ അറിയിക്കും …….
ഇപ്പോൾ മൊത്തത്തിൽ എല്ലാ അർത്ഥത്തിലും ഞാനൊരു സെയിൽസ് ഗേളായി അല്ലേ ……
സെയിൽസ് ഗേൾ…..”

പറഞ്ഞശേഷം അവൾ തമാശ പറഞ്ഞതു പോലെ വാപൊത്തി ചിരിച്ചു……!
സ്വയം പരിഹസിക്കുന്ന ചിരി…… ! ആത്മനിന്ദയുടെ ചിരി……!

” അമ്മയ്ക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ…..
മോളെയൊക്കെ നല്ലപോലെ നോക്കുമോ……”

ചോദിച്ച ശേഷം അയാൾ അവളുടെ മുഖത്തേക്ക് നോക്കി.

“ഇപ്പോൾ കുഴപ്പമൊന്നുമില്ല …..
പക്ഷേ വർഷങ്ങളായി മയക്കുമരുന്ന് പോലുള്ള മാനസിക രോഗത്തിന്റെ് മരുന്നു കഴിക്കുന്നത് കാരണം മോളുടെ കാര്യത്തിലൊഴികെ ബാക്കി എല്ലാ കാര്യത്തിലും ഒരുതരം മന്ദതയാണ്…..”

നഖം കടിച്ചു തുപ്പികൊണ്ടായിരുന്നു അവളുടെ മറുപടി.

” എന്നുവെച്ചാൽ …… ”

അയാൾക്ക് മനസ്സിലായില്ല .

“എന്നുവെച്ചാൽ അമ്മ മീൻ മുറിക്കുന്നതിനിടയിൽ ഒരു പൂച്ച വന്നു മീനെടുക്കുകയാണെങ്കിൽ അമ്മ കുറച്ചുനേരം പൂച്ചയെ നോക്കി നിന്ന ശേഷം മാത്രമേ അതിനെ ഓടിക്കുകയുള്ളൂ ….. !

അതുപോലെ അമ്മ അടുപ്പിനരികിൽ നില്ക്കുമ്പോൾ ചോറു തിളച്ചു തൂവുന്നതു കണ്ടാലും കുറേ നേരം നോക്കി നിന്നതിനുശേഷമേ അമ്മ അതിൻറെ അടപ്പ് തുറന്നു വയ്ക്കുകയുള്ളൂ…….!

Recent Stories

The Author

4 Comments

  1. 👌👌

  2. 😍😍😍😍😍😍

  3. Super waiting for next part since days

  4. ITHINTE BHAKI KOODI PETTENNU IDANEE

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com