ഒരു വേശ്യയുടെ കഥ – 39 3483

Views : 170514

യാതൊരു മുഖപരിചയവുമില്ലാതെ ഒരു അപരിചിതനും അമ്മയുടെ പിന്നാലെ വീട്ടിലേക്കു നടക്കുന്നത് കണ്ടതോടെ ഓടിയടുത്തെത്തിയിരുന്ന സിമ്മീസുകാരി പാതിവഴിയിൽ നിമിഷം തറഞ്ഞുനിന്നുകൊണ്ട് തങ്ങളെ നോക്കുന്നതു് കണ്ടപ്പോൾ കുഞ്ഞുനക്ഷത്ര കണ്ണുകളിൽ ഒരായിരം കുഞ്ഞുകുഞ്ഞു ചോദ്യങ്ങൾ മിന്നിമറയുന്നണ്ടെന്ന് ചിന്തിക്കുന്നതിനിടയിലാണ് ഒട്ടും പ്രതീക്ഷിക്കാതെ അവൾ പിന്തിരിഞ്ഞോടിയത്……..!

” അനിമോളെ ……
എവിടെയാ ഓടുന്നത് …….
അവിടെ നിൽക്കൂ…….”

.തൊട്ടടുത്ത നിമിഷം മോളുടെ പിറകെ ഓടികൊണ്ടുള്ള മായമ്മയുടെ ഉറക്കെയുള്ള നിർദ്ദേശം കേട്ടയുടനെ പിടിച്ചു നിർത്തിയതുപോലെ സിമ്മീസുകാരി ഓട്ടം നിർത്തുന്നതു കണ്ടപ്പോൾ ഇതുവരെ തന്നോട് പതിഞ്ഞ ശബ്ദത്തിൽ മാത്രം സംസാരിച്ചിരുന്ന മായമ്മയ്ക്ക് ഇത്രയും ഉറക്കെ ശബ്ദമുയത്തി സംസാരിക്കുവാനും അറിയാമല്ലോ എന്നോർത്തു കൊണ്ട് അയാൾ അത്ഭുതപ്പെടുകയായിരുന്നു
അമ്മയുടെ മോളെ എനിക്കും അവൾക്കെന്നെയും ഇഷ്ടമാണ് …..
അവളെയും ഈ മോളെയും എനിക്കുതരുമോയെന്നു ചോദിക്കുവാനും….. ‘അമ്മ സമ്മതിക്കുകയാണെങ്കിൽ അവളെയും മോളെയും അമ്മയെയും ഇപ്പോൾതന്നെ എൻറെ വീട്ടിലേക്ക് കൊണ്ടുപോകാനുമാണ് ഞാനിപ്പോൾ ഇങ്ങോട്ടു വന്നിരിക്കുന്നത്……..’

സ്വയം പരിചയപ്പെടുത്തിയശേഷം മുഖവുരയൊന്നുമില്ലാതെയാണ് അവരുടെ നേരെ കൈകൾകൂപ്പിക്കൊണ്ടു ചോദിച്ചത്.

വിശ്വസിക്കാനാകാത്തത് കേട്ടതുഒരുപോലെ ഒരുനിമിഷം മുഖത്തേക്ക് തുറിച്ചുനോക്കിയതല്ലാതെ നോക്കിയതല്ലാതെ ആദ്യം അവർ മറുപടിയൊന്നും പറഞ്ഞില്ല.

അൽപം നിമിഷങ്ങൾക്കുശേഷം ശരിയാണോയെന്ന് ചോദിക്കുന്നതുപോലെ അവളുടെ മുഖത്തേക്ക് നോക്കിയെങ്കിലും ശരിയാണെന്ന് അർത്ഥത്തിൽ തലതാഴ്ത്തിയതല്ലാതെ അവളും മറുപടിയൊന്നും പറഞ്ഞില്ല ……..!

‘ആലോചിച്ചെടുത്ത തീരുമാനമാണോ ……
അവളുടെ കഥയൊക്കെ അറിയാമല്ലോ അല്ലെ…’

പിന്നെയും നിമിഷങ്ങളുടെ മൗനത്തിനുശേഷം പതിഞ്ഞ ശബ്ദത്തിലാണ് ചോദിച്ചത്

” നല്ലപോലെ ആലോചിച്ച ശേഷമെടുത്ത തീരുമാനമാണ് …..

Recent Stories

The Author

7 Comments

  1. 👌👌

  2. പാവം പൂജാരി

    ഹർഷൻ പറഞ്ഞതിന് ശേഷമാണ് ഈ കഥ തിരഞ്ഞു പിടിച്ചു വായിച്ചു തുടങ്ങിയത്.
    വളരെ നല്ല കഥ. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. അതിന്റെ കാരണം ഭൂരിഭാഗം വായനക്കാരും ഈ സൈറ്റിൽ എത്തപ്പെട്ടതു അപരിചിതൻ പോലുള്ള കഥകൾ ഈ സൈറ്റിൽ വരാൻ തുടങ്ങിയതിനു ശേഷമാണു. വൈകിയ വേളയിൽ അഭിനന്ദങ്ങൾ. ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  3. Please read this story.

  4. 😍😍😍😍😍😍😍😍😍😍

  5. അടിപൊളി ആയിട്ടുണ്ട്, വളരെയധികം ഇഷ്ടമായി

  6. Good story. Waiting for last part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com