ഒരു വേശ്യയുടെ കഥ – 34 3477

Views : 113067

ചെറിയ കുട്ടികൾ ചോദിക്കുന്നതുപോലെ കൊഞ്ചലോടെയുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ അയാൾക്ക് വീണ്ടും സങ്കടം തോന്നി.

” ഇതൊക്കെ മായമ്മക്കെന്തിനാ……
ഞാൻ ഉപയോഗിച്ചു തീരാറായതല്ലേ….. പോകുമ്പോൾ വേണമെങ്കിൽ ഞാൻ ഇതുപോലെയുള്ള ഒരു ഡസൻ പുതിയതു വാങ്ങിത്തരാം പോരെ……’

അവളുടെ അടുത്തേക്കു പോയി മണത്തുനോക്കിക്കൊണ്ടിരുന്ന സ്‌പ്രേയുടെ കുപ്പികൾ വാങ്ങി കുലുക്കി നോക്കിയശേഷമാണ് അയാൾ നിരുത്സാഹപ്പെടുത്തിയത്.

“എനിക്കു പുതിയതും വേണ്ട ……
ഒരു ഡസനും വേണ്ട ……
തരുന്നുണ്ടെങ്കിൽ ഇതു മതി ……
ഇല്ലെങ്കിൽ ഒന്നും വേണ്ട …….”

ചെറിയ കുട്ടികൾ വാശിപിടിക്കുന്നതുപോലെ ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ടാണ് അവൾ പറഞ്ഞത് .

“ശരി …..ശരി …….
അങ്ങനെയാണെങ്കിൽ മായ അതെടുത്തോളൂ ….
പക്ഷേ……
പിന്നീട് പഴയതുതന്നെന്ന പരാതി പറയാതിരുന്നാൽ മതി …….”

അയാൾ സമ്മതിച്ചപ്പോൾ മനസ്സുനിറഞ്ഞു ചിരിച്ചു .

അവൾക്കും പൂശി നടക്കാനല്ല തന്റെ ഗന്ധത്തിന്റെ ഓർമ്മയ്ക്ക് വേണ്ടിയാണ് ത അവൾ അതിനൊക്കെ ചോദിക്കുന്നതെന്നു അയാൽക്കറിയില്ലല്ലോ…..!

“അനിലേട്ടൻ ഇപ്പോൾ അടിച്ചിരിക്കുന്ന ഷേവിങ്ങിന് ലോഷൻറെ മണവും എനിക്കു വലിയ ഇഷ്ടമാണ് …….”

ഷേവുചെയ്തയുടനെയുള്ള അയാളുടെ താടിയിലെ വെളുത്തതൊലിയിൽ പടർന്നിരിക്കുന്ന ഇളം പച്ചനിറത്തിലേക്കു നോക്കിക്കൊണ്ട് പറയുമ്പോൾ അവളുടെ മനസിൽ നിറയെ വീട്ടിൽനിന്നും ഷേവുചെയ്തു കഴിഞ്ഞു വരുമ്പോഴേങ്ങാൻ് മുന്നിൽപെട്ടുപോയാൽ പിടിച്ചുനിർത്തി തൻറെ കവിളിൽ താടികൊണ്ട് ഉരസുന്ന അവളുടെ അനിയേട്ടന്റെ മുഖവും അതിന്റെ ഇക്കിളിയും കിരുകിരുപ്പുമായിരുന്നു .

“അതും പുതിയതൊരെണ്ണം ബാത്റൂമിലുണ്ട് അതും വേണമെങ്കിൽ മായമ്മയെടുത്തോളൂ…..”

Recent Stories

The Author

13 Comments

  1. 👌👌

  2. പാവം പൂജാരി

    ഇത്രയും നല്ലൊരു കഥ വായിക്കാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു.

  3. 😍😍😍😍😍😍😍😍😍

  4. തരാം

  5. CLimax നിരാശപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു, മായമ്മയുടെ സങ്കടം കാണാൻ വയ്യ

  6. ശരിയാ Happy ending മതി കേട്ടോ മായമ്മ അത്രക്കു മനസ്സിൽ പിടിച്ചു പോയി

  7. Sie 2 part kond nirthanda.. happy ending veanam.. maya dea Koch storyil varanam please.ee story ipo onnum nirtharuth.. please continue sir

    1. Eee katha theernnaalum.. Author ithupolathe kathakalumaayi varum…

      1. Ayirikkum but ith veagam thirkanda avsyam ondo?

  8. Waiting for the climax..

  9. Oru happy ending tarane

    1. തരാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com