ഒരു വേശ്യയുടെ കഥ – 34 31

“മായയുടെ കൈയ്യിൽ ചന്ദനമോ ഭസ്മമോ മറ്റോ ഉണ്ടോ …….
ഇല്ലെങ്കിൽ സിന്ദൂരംകൊണ്ട് നെറ്റിയിൽ ചെറിയൊരു കുറിവരച്ചാലോ……”

കുറി വയ്ക്കുന്നതും പൊട്ടുതൊടുന്നതുമൊന്നും പണ്ടേ താൽപര്യമില്ലാത്ത കാര്യമാണെങ്കിലും കണ്ണാടിയിൽ നോക്കുന്നതിനിടയിൽ അവൾക്ക് സന്തോഷമായിക്കോട്ടെയെന്നു കരുതിയാണ് ചോദിച്ചത് .

“അയ്യേ എങ്കിൽ മീശ കൂടി വടിച്ചോ ……
കാണുവാൻ നല്ല ചേലുണ്ടാവും ….
ചാന്തു പൊട്ടു പോലെ ……..”

പക്ഷേ…..
എടുത്തടിച്ചതുപോലുള്ള അവളുടെ മറുപടി അയാളെ ഞെട്ടിച്ചു കളഞ്ഞു …..!

“അതെന്താ ആണുങ്ങൾ പൊട്ടുതൊട്ടു നടക്കുന്നതും കുറി വലിക്കുന്നതുമൊന്നും മായയ്ക്ക് ഇഷ്ടമല്ലേ …….”

ചിരിയോടെയാണ് അയാൾ തിരിച്ചു ചോദിച്ചത്.

” അമ്പലത്തിലൊക്കെ പോകുമ്പോഴൊക്കെ പൊട്ടുതൊടുകയും കുറിവലിക്കുകയുമൊക്കെ ചെയ്യുന്നവരെ എനിക്കിഷ്ടമാണ്…..
പക്ഷേ ……
പെണ്ണുങ്ങളെപോലെ എപ്പോഴും കുറിവലിക്കുകയും പൊട്ടുതൊടുകയും പൗഡറൊക്കെ പൂശി നടക്കുന്നവരെ എനിക്കു കണ്ണെടുത്താൽ കണ്ടുകൂടാ……. കാണുമ്പോൾതന്നെ ചാന്തുപൊട്ട് പോലെയുണ്ടാകും …….!
ആണുങ്ങളാകുമ്പോൾ ഇതുപോലെ കട്ടിമീശയൊക്കെവച്ചുകൊണ്ട് മുണ്ടും മടക്കി കുത്തി നടക്കുന്നതു് കാണുവാനാണ് എനിക്കിഷ്ടം……..”

അവളിപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത് അവളുടെ മനസ്സിലുള്ള പുരുഷ സങ്കൽപമാണെന്ന് മനസ്സിലായപ്പോൾ തന്റെ കട്ടിമീശയിൽ തടവികൊണ്ട് അയാൾ ഒന്നുകൂടി അഭിമാനത്തോടുകൂടി കണ്ണാടിയിൽ നോക്കി തൃപ്തിയടഞ്ഞു …….!

“മായയുടെ അനിയേട്ടൻ പൊട്ടൊന്നുംതൊട്ടു നടക്കുന്ന ആളായിരുന്നില്ല അല്ലേ…….”

10 Comments

Add a Comment
    1. തരാം

  1. Waiting for the climax..

  2. Sie 2 part kond nirthanda.. happy ending veanam.. maya dea Koch storyil varanam please.ee story ipo onnum nirtharuth.. please continue sir

    1. Eee katha theernnaalum.. Author ithupolathe kathakalumaayi varum…

      1. Ayirikkum but ith veagam thirkanda avsyam ondo?

  3. ശരിയാ Happy ending മതി കേട്ടോ മായമ്മ അത്രക്കു മനസ്സിൽ പിടിച്ചു പോയി

  4. CLimax നിരാശപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു, മായമ്മയുടെ സങ്കടം കാണാൻ വയ്യ

  5. തരാം

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: