ഒരു വേശ്യയുടെ കഥ – 3 37

Oru Veshyayude Kadha Part 3 by Chathoth Pradeep Vengara Kannur

Previous Parts

“പനി ഒരിത്തിരി കുറഞ്ഞിട്ടുണ്ട് തലവേദന കുറവുണ്ടോ……”

വായിൽ തിരുകിയ തെർമ്മോമീറ്റർ വലിച്ചെടുത്തു തുടയ്ക്കുന്നതിനിടയിലാണ് നഴ്‌സിന്റെ ചോദ്യം .

മനസുമുഴുവൻ മായയും അവൾ കൊണ്ടുപോയ പാഴ്‌സും മൊബൈൽ ഫോണും മാത്രമായിരുന്നതുകൊണ്ടു ചോദ്യം കേട്ടെങ്കിലും നിര്ജീവമായ മിഴികളുയർത്തി അവരുടെ മുഖത്തേക്ക് നോക്കിയതല്ലാതെ അതിനു മറുപടിയൊന്നും പറഞ്ഞില്ല.

“ചേട്ടാ…..വൈഫിനോട് വേഗം ചൂടുള്ളകഞ്ഞി വാങ്ങികൊണ്ടു വരുവാൻ പറയണം കേട്ടൊ….
എന്നിട്ടുവേണം ടാബ്‌ലറ്റ് തരുവാൻ…..,”

ഡ്രിപ്പിന്റെനിഡിൽ പതുക്കെ ഊരിയെടുക്കുന്നതിനിടയിലാണ് അവർ വീണ്ടും പറഞ്ഞത്.

എന്തുപറയണമെന്നു ആലോചിക്കുന്നതിനിടയിലാണ് വാതിൽ തള്ളിതുറന്നുകൊണ്ടു ഒരുകയ്യിൽ എന്തൊക്കെയോ സാധനങ്ങളടങ്ങിയ സഞ്ചിയും മറുകയ്യിൽപുതിയ സ്റ്റീലിന്റെ തൂക്കുപാത്രവുമായി ഒരു കാറ്റുപോലെ മായ അകത്തേക്ക്‌ വന്നത്…….!

“ഓ മരുന്നു തീർന്നുപോയെന്നു ഞാൻ പേടിച്ചുപോയി അതുകൊണ്ട്‌ സിസ്റ്റർമാരുടെ മുറിയിലേക്ക് ഞാൻ ഓടിക്കൊണ്ടാണ് വന്നത്…..”

കിതപ്പോടെ പറഞ്ഞുകൊണ്ടാണ് അവൾ മുറിയിലേക്ക് കയറിയത്.

“കഞ്ഞിവാങ്ങുവാൻ പോയതാണോ….
ഈ ചേട്ടനോട് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല….”

നഴ്‌സുമാർ ചിരിയോടെ തിരക്കി.

“ഞാൻ പോകുമ്പോൾ നല്ല ഉറക്കമായിരുന്നു….
വേഗത്തിൽ വരാമെന്നുകരുതിയാണ് പോയത് പക്ഷെ…..
ഇവിടുത്തെ കാന്റീനിൽ ചോദിച്ചപ്പോൾ സാധാരണ കഞ്ഞിമാത്രമേയുള്ളൂ അതുകൊണ്ട് പുറത്തുപോയി പൊടിയരി കഞ്ഞിവാങ്ങി അതാണിത്ര വൈകിപ്പോയത്…..”

സംതൃപ്തമായ മുഖഭാവത്തോടെ സന്തോഷത്തിൽ അവൾ വിശദീകരിക്കുന്നത് കേട്ടു.

“അയ്യോ ഒത്തിരി നടന്നുകാണുമല്ലോ അല്ലെ…..
അങ്ങനെയാണ് സ്നേഹമുള്ള ഭാര്യമാർ….”

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: