ഒരു വേശ്യയുടെ കഥ – 12 28

Oru Veshyayude Kadha Part 12 by Chathoth Pradeep Vengara Kannur

Previous Parts

“ഇന്നലെയൊന്നും ഈ പാട്ട മൊബൈൽ മൊബൈൽ ഫോൺ കയ്യിൽ കണ്ടില്ലല്ലോ ദിവസവും ഫോൺ എടുക്കാറില്ലെ…..”

അയാളുടെ ചോദ്യം കേട്ടതും ചുമരിനോടു ചാരി ചേർന്നിരുന്നുകൊണ്ടു മൊബൈൽ ഡിസ്പ്ലേയിലുള്ള മോളുടെ ഫോട്ടോയിൽ നോക്കി ആസ്വദിച്ചുകൊണ്ടിരുന്ന അവൾ രൂക്ഷമായി അയാളെ നോക്കി.

“ആരെങ്കിലും ആരെങ്കിലും വിളിച്ചാൽ എടുക്കുവാനും …..
അത്യാവശ്യമുണ്ടെങ്കിൽ തിരിച്ചുവിളിക്കാനുമുള്ളതല്ലേ ഫോൺ …
അതിനെനിക്ക് ഈ പാട്ട മൊബൈൽ മതി…..”

നേരത്തേയും അവളുടെ മൊബൈലിനെ കുറിച്ചുകുറ്റം പറഞ്ഞപ്പോൾ അവൾ ദേഷ്യപ്പെട്ടത് ഓർത്തുകൊണ്ടുതന്നെയാണ് അയാൾ മനപ്പൂർവം ചോദിച്ചത് .

“ദേഷ്യം വരുമ്പോഴുള്ള അവളുടെ മൂർച്ചയേറിയ നോട്ടവും …..
തിരിച്ചു പറഞ്ഞത്തിനുശേഷമുള്ള തലവെട്ടിക്കലുമൊക്കെ ഒരു പ്രത്യേക ഭംഗിയുള്ളതുപോലെ തോന്നിയതുകൊണ്ടാണ് വീണ്ടും പ്രകോപിപ്പിച്ചു നോക്കിയത്

“ഇതെൻറെ അനിയേട്ടൻറെ ഫോണാണ് ….
ഈ ഫോണും കുറെ ഷർട്ടും മുണ്ടുകളും അനിയേട്ടൻ വായിച്ചകുറച്ചു പുസ്തകങ്ങളും പിന്നെ കുറേ നല്ല ഓർമകളും മാത്രമേ അനിയേട്ടന്റേതായി ഈ ഭൂമിയിൽ ഇനി ബാക്കിയുള്ളൂ …..”

ദീർഘനിശ്വാസത്തോടെ വിശദീകരിക്കുന്നത് കേട്ടപ്പോൾ അതിൽ ഫോണിനെക്കുറിച്ചു് കുറ്റം പറയരുതെന്ന അപേക്ഷ കൂടെയുണ്ടെന്നു തോന്നി .

” പൊന്നുമായേ……
മായയുടെ അനിയേട്ടൻ വാങ്ങിത്തന്ന ഫോണിനെക്കുറിച്ചുകുറ്റം പറഞ്ഞതൊന്നുമല്ല കെട്ടോ……
അങ്ങനെ പറഞ്ഞുകൊണ്ട് ഇതിനും കരഞ്ഞേക്കരുത് പറഞ്ഞേക്കാം…..
മിനിയാന്ന് രാത്രിയിൽ കല്യാണപ്പെണ്ണിനെ പോലെ തലയും കുനിച്ചു ഹോട്ടൽ മുറിയിലേക്ക് വരുമ്പോഴും ഇന്നാലെയുമൊന്നും മൊബൈൽഫോൺ കണ്ടിരുന്നില്ല അതുകൊണ്ടാണ് ചോദിച്ചത് ….”

ഇന്നലെയും കണ്ടിരുന്നില്ല അയാൾ വീണിടത്തുനിന്നും ഉരുണ്ടു നോക്കി.

“എൻറെ കയ്യിൽ ഫോണോക്കെ ഉണ്ടായിരുന്നു….”

അവൾ ഗൗരവത്തോടെ മറുപടി പറയുന്നത് കേട്ടു .

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: