ഒരു പ്രേതകഥ 2587

Views : 61031

Oru Prethakadha by Pradeep Vengara

എരിപുരത്തു ബസിറങ്ങിമ്പോൾ സമയം ഏഴരയായിക്കാണും സൂര്യനസ്തമിച്ചു ഇരുട്ടുപരക്കുവാൻ തുടങ്ങി. വേഗം കയററംകയറി മാടായിപ്പാറയിലെത്തുമ്പോഴേക്കും ചെറിയനിലാവെട്ടം ഉണ്ടായിരുന്നു.

പതിവുപോലെ കുറെ പകൽ കിനാവുകളുമായി ഏഴിമലയെ ചുംബിച്ചു വന്നെത്തിയ ഇളങ്കാററിന്റ തഴുകലുകളുമേററുവാങ്ങിക്കൊണ്ടു പതിയെ മാടായിപ്പാറ അളന്നളന്നു നടന്നുതീർത്തു.

മാടായിപ്പാറയുടെ വിജനതകഴിഞ്ഞാൽ കശുമാവിൻതോട്ടങ്ങളാണ്.അതുകഴിഞ്ഞയുടനെ വീണ്ടും ഒരു ഭീതിതമായ നിശബ്ദ വിജനത. അവിടെയാണെങ്കിൽ ഒന്നുരണ്ടു ശ്മശാനങ്ങളുമുണ്ട് അതുകൂടെ കടന്നുവേണം മാടായിപ്പാറയുടെ ചരിവിലുളള വീട്ടിലേക്കെത്തുവാൻ.

വീടിന്റ വറാന്തയിലിരുന്നു മുകളിലോട്ടുനോക്കിയാൽ അവിടെ മൃതദേഹങ്ങൾ ചിതയിലെരിയുന്ന വെളിച്ചവും കുത്തിയിളക്കുമ്പോൾ ആകാശത്തേക്കു പറക്കുന്ന കനൽപൊട്ടുകളും ചിരട്ടയും വിറകും വാരിയിടുന്നതിന്റയും അടുക്കിവയ്ക്കുന്നതിന്റയുമൊക്കെ ശബ്ദവും കേൾക്കാം.

മങ്ങിയ നിലാവുളളതുകൊണ്ടു നടക്കുവാൻ നല്ലസുഖം…..
നടത്തത്തിനിടയിൽ കാണുന്ന സ്വപ്നങ്ങൾക്കെല്ലാം പഴയ ബ്ലാക്ക് ആന്റ വൈററ് സിനിമയുടേതുപോലെയുളള ക്ലാരിററിയേയുളളൂ…..!!!!!

വിജനതയിൽനിന്നും കശുമാവിൻ തോട്ടത്തിലേക്കുളള ഇറങ്ങുവാൻ തുടങ്ങിയതേയുളളൂ വലതുവശത്തെ പാറക്കുളത്തിലെ വെളളത്തിനൊരു അനക്കം…..!!!!!!

പാറപ്പായലുകൾക്കൊക്കെ ഒരു ഇളക്കം…..!!!!!

പിന്നെയന്തോ അമറുന്നപോലൊരു ശബ്ദവും…..!!!!!

നെഞ്ചിലൊരു തീ ആളിപിടഞ്ഞു……
കാലിനും കൈക്കുമൊരു വിറയൽ….

പാറക്കുളത്തിലേക്കു കണ്ണയച്ചപ്പോൾ മങ്ങിയനിഴൽ വെട്ടത്തിൽ അവിടെ നിഴലുകളല്ലാതെ മറെറാന്നും കാണുവാനില്ല…..!!!!!

പായലും കാട്ടുചെടികളും പടർന്നുകിടക്കുന്ന ഭാഗത്തു വെളളത്തിൽ ഓളങ്ങളുണ്ടാകുകയും അതുതിരതല്ലി കരയിലേക്കെത്തുന്നുമുണ്ടു.

മുച്ചിലോട്ടുകാവിലെ ബ്രഹ്മരക്ഷസ് അർദ്ധരാത്രിയിൽ ഈ പാറക്കുളത്തിൽനിന്നാണു കുളിക്കുന്നതെന്നു പണ്ടു ചെങ്ങായി പറഞ്ഞിട്ടുണ്ട് ഇനി അതെങ്ങാനും സമയംമാറി കുളിക്കുവാൻ വന്നതാകുമോ…..!!!!!

അതോർത്തപ്പോൾ ഹൃദയത്തിനുളളിൽ വീണ്ടുമൊരു ആന്തൽ…..!!!!!

Recent Stories

The Author

3 Comments

  1. Chali

  2. നാലു ദിവസം മുൻപ് മരിച്ച പെണ്ണിന്റെ ചിത ഇതുവരെ അണഞ്ഞില്ലേ

  3. Dark knight മൈക്കിളാശാൻ

    നല്ല മരണ കോമഡി…???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com