നിശാശലഭങ്ങള്‍ 2124

Views : 7382

നിശാശലഭങ്ങള്‍

Nisha Salabhangal A Malayalam Short Story Vinayan

രണ്ടു ദിവസമായി നഗരത്തിലെ വീട്ടില്‍ നിന്നും യാത്ര തിരിച്ചിട്ട് ….
ഈ ദിവസങ്ങള്‍ക് ഒരു കാലഘട്ടത്തിന്‍റെ ദൈര്‍ഘ്യമുണ്ടെന്നു തോന്നിയിട്ടില്ല മുന്‍പൊരിക്കലും …
ഒരുപക്ഷെ നാളെ ഈ യാത്ര അവസാനിക്കുമായിരിക്കാം…
വീണ്ടും കണ്ടു മടുത്ത മുഖങ്ങളുടെ മധ്യത്തിലേക്ക്….
വൈരൂപ്യവും ദുര്‍ഗന്ധവും നിറഞ്ഞ നഗരത്തിലേക്ക്…
ഈ ആയുസ്സിനിടയില്‍ മുന്‍പില്‍ നീണ്ടു കിടക്കുന്ന വഴിതാരയിലേക്ക് നോക്കുമ്പോള്‍ …
“എവിടെ….. ?സുഖത്തിന്റെ മരുപച്ചകളെവിടെ?”
കഴിഞ്ഞ ആറു മാസത്തിനിടയിലെ ഓരോ രാത്രിയെയും പറ്റി ആലോചിച്ചു..
തകരുന്ന മനസ്സും മുറിവേറ്റ ശരീരവുമായി ആയിരം വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ള രാത്രികള്‍ ….
“നിലാ …നീ ഉറങ്ങിയോ?”കൂടെയുള്ള അപരിചിതയായ സ്ത്രീയുടെ ശബ്ദമാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്…
ഇല്ലെന്നറിയിക്കാന്‍ ഒന്ന് മൂളുക മാത്രം ചെയ്തു..
എന്‍റെ പേര് കുറെ നാള്‍ കൂടി ഉച്ചരിച്ചു കേട്ടപ്പോള്‍ അത്ഭുതം തോന്നി…
“ഇവിടെ എത്തിപ്പെടുന്ന സ്ത്രീകള്‍ മിക്കവരും നിവര്‍ത്തി കേട്‌ കൊണ്ട് വരുന്നവരാണ്….
നിന്‍റെ ഭര്‍ത്താവല്ലേ രാവിലെ കൊണ്ട് വന്നാക്കിയ ആള്‍ ?
അതെ…ദീര്‍ഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു…
“ഭയപെടെണ്ട…നാളെ എല്ലാം ശരിയാകാം കുട്ടി…നിന്‍റെ യുള്ളിലെ കുഞ്ഞു സൂര്യനെ വധിക്കാനാണെന്‍റെ വിധി … രാവിലെ ഞാന്‍ വരാം…തയ്യാറായി ഇരിക്കു….”അവരുടെ ശബ്ദം ഇടരിയോ?
എന്‍റെ കുഞ്ഞു സൂര്യന്‍….????
ചിന്തകള്‍ക്ക് പിന്നെയും തീ പിടിക്കുകയാണ്….
ആറു മാസങ്ങള്‍ക് മുന്‍പ് സ്വപ്നങ്ങളും ചിന്തകളും ചുരുച്ചുറുക്ക്മുള്ള ഒരു നിലാ ജീവിച്ചിരുന്നു…
കളിയും ചിരിയും പാട്ടും കൂത്തുമായി എല്ലായ്പ്പോഴും ചലനാത്മകമായിരുന്നു ദിനങ്ങള്‍ …
പെട്ടന്നോരുനാള്‍ നിശബ്ദതയുടെ താഴ്വരയിലെ അന്തേവാസി ആകേണ്ടി വന്നു എനിക്ക്…
അച്ഛന്റെ പിടിപ്പുകേട് കൊണ്ട് പെണ്മക്കളെ വേഗത്തില്‍ കെട്ടിച്ചു വിടാന്‍ നിര്‍ബന്ധിതയായി അമ്മ ആരുടെയെങ്കിലും കയ്യില്‍ ഏല്പിച്ചിട്ടു വേണം ഒന്ന് സമാധനമായിരികാന്‍….
അതുകൊണ്ട് തന്നെ അയാളുടെ ആലോചന വന്നപ്പോള്‍ ഒന്നും ചിന്തിക്കാന്‍ ഉണ്ടായില്ല അമ്മക്ക്….
നഗരവാസി….സ്വന്തമായി…വീടും കാറും ഉള്ള വരന്‍….ഇതിനേക്കാള്‍ വലിയ എന്ത് ഭാഗ്യം വരാന്‍….
അങ്ങിനെ എന്‍റെ കല്യാണമായി …വേണമോ ..?വേണ്ടയോ എന്നെനിക്ക്‌ അറിഞ്ഞുകൂടാ…ഒന്നുമറിയില്ല …
ഒരു പകപ്പ്…സങ്കടം …മനസ്സിലൊരു വിങ്ങല്‍ …ആരോട് പറയാന്‍…?
കല്യാണ ദിനം തന്നെ നഗരത്തിലേക്ക് കുടിയേറി….ബന്ധുക്കളായി അങ്ങിനെ ആരുമില്ല….
ഒരു വേട്ടക്കാരന്‍റെ മുഖമായിരുന്നു അയാള്‍ക്…
സ്നേഹ പൂര്‍ണമായ നോട്ടമോ പ്രവര്‍ത്തിയോ അയാളില്‍ നിന്നുണ്ടായില്ല…
ഇരയുടെ ചോര ചിന്തുന്നതില്‍ മാത്രം ആനന്ദം കണ്ടെത്തിയ നായാട്ടുകാരന്‍ മാത്ര മായിരുന്നു അയാള്‍ ….
ലഹരിയുടെ ഉച്ചസ്ഥായില്‍ കടന്നു വരുന്ന വേട്ടകാരന്‍…

Recent Stories

The Author

Vinayan

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com