നീർമിഴിപ്പൂക്കൾ [Malayalam Novel] 35

Views : 19999

മനു വാക്കുകൾ പറഞ്ഞവസാനിപ്പിച്ചു.

പ്രിയ എഴുന്നേറ്റ് മനുവിനെ കാണാൻ ഹാളിലേക്കോടി.,
മനുവിനെ വീൽചെയറിൽ നിന്ന് ബിനോയ് വാരിയെടുത്ത് സ്റ്റേജിൽ നിന്നും താഴേക്ക് ഇറക്കി. പപ്പയെ മുന്നിൽ കണ്ടതും
അവൾ പെട്ടന്ന് വതിലിനരികിൽ മറഞ്ഞു. കിരൺ വീൽചെയറിലിരിക്കുന്ന മനുവിനെ ഉന്തി പുറത്തേക്ക് നടന്നു,
വരാന്തയിലൂടെ കിരണും,രേഷ്മയും മനുവിനേം കൂട്ടി നടന്നകലുന്ന കാഴ്ച അവളുടെ ഹൃദയത്തിനെ ആഴത്തിൽ വേദനിപ്പിച്ചു

“മനൂ…..” പ്രിയ നീട്ടി വിളിച്ചു.

ഒരേനിമിഷം അവർ മൂന്ന് പേരും നിന്നു.
രേഷ്മ തിരിഞ്ഞു നോക്കി.
അത്ഭുതത്തോടെ അവൾ പറഞ്ഞു
“പ്രിയ…”

ഒരേനിമിഷം അവർ മൂന്ന് പേരും നിന്നു.
രേഷ്മ തിരിഞ്ഞു നോക്കി.
അത്ഭുതത്തോടെ അവൾ പറഞ്ഞു
“പ്രിയ…”

“എവിടെ…”
മനു തിരിഞ്ഞു നോക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

കിരൺ വീൽചെയർ തിരിച്ചുനിർത്തി.
അകലെനിന്നും പ്രിയ ഓടിവരുന്നത് മനുകണ്ടെങ്കിലും അവൻ കണ്ണൊന്ന് തിരുമ്പി.

“എടാ ദാ.. പ്രിയ.. രേഷ്മാ നോക്ക്… ”
മനുവിന് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയായി

“ഇതാണോ ആ മുതല്” കിരൺ രേഷ്മയോട് പതിയെ ചോദിച്ചു.

“ഒറ്റ കുത്ത് വച്ചാലുണ്ടല്ലോ..മിണ്ടാതിരിക്ക്.”
അവൾ ദേഷ്യപ്പെട്ടു.

കാലവർഷം ശക്തിപ്രാപിച്ചു,
മഴ തിമിർത്തു പെയ്യ്തു.
ശക്തിയാർന്ന കാറ്റിൽ മഴയുടെ ചീതൽ മനുവിന്റെ ശരീരത്തിലേക്ക് അടിച്ചുകയറി,
ആർദ്രമായ ചെറുകണികകൾ ശരീരത്തിൽ പതിച്ചപ്പോൾ മനുവറിയാതെ അവന്റെ ഉള്ളിൽ കുളിര് കോരി.

പ്രിയനേരെ വന്ന്‌ മനുവിന്റെ മുൻപിൽ മുട്ടുകുത്തിയിരുന്നു.

“മനു..” താഴ്ന്ന സ്വരത്തിൽ അവൾ വിളിച്ചു..

മനു അവളുടെ കലങ്ങിയ കണ്ണുകളിലേക്ക് അൽപ്പനേരം നോക്കി.
ചുടു മിഴിനീർത്തുള്ളികൾ ഒഴുകികൊണ്ടേയിരുന്നു.
അവൻ തന്റെ കൈകൾകൊണ്ട് ആ മുഖത്തെ പൊതിഞ്ഞു.

“പ്രിയാ… ” മനു നീട്ടി വിളിച്ചു..

കലങ്ങിയ കണ്ണുകളിൽ അവന് കാണാൻ കഴിഞ്ഞിരുന്നു തന്നോടുള്ള സ്നേഹത്തിന്റെ ആഴം

“മനു… മനു… ഒരു വാക്കെന്നോട് പറയായിരുന്നില്ലേ.. എത്ര നാൾ ഞാൻ കാത്തിരുന്നു, എന്നിട്ടും…

മനു അവന്റെ കൈകൾ കൊണ്ട് പ്രിയയുടെ മുടിയിഴകളെ തലോടി..

“ആട്ടിയിറക്കിയിട്ടും, നീ എന്റെ സ്വപ്നങ്ങൾക്ക് തിരിതെളിയിച്ചു, ഞാനറിയതെ എന്നെ സഹായിച്ചു…
ഇഷ്ട്ടമാണെന്നു പറയാൻ ധൈര്യമുണ്ടായില്ല അതാണ് സത്യം..

പ്രിയ അവന്റെ കൈകൾപിടിച്ച്
അവളുടെ മുഖത്തോട് ചേർത്തുനിർത്തി
തേങ്ങി തേങ്ങി കരഞ്ഞു.

“ഇനി നീയുണ്ടാകും എന്റെ യാത്രയിൽ പാതിമെയ്യയി…” മനു അവളുടെ കൈയ്യിൽ മുറുക്കെ പിടിച്ചു, സംരക്ഷണത്തിന്റെ വലയം തീർത്തപ്പോലെ തോന്നിഅവൾക്ക്.

രാമേട്ടനും, സേവ്യറും, ബിനോയും കൂടെ വരാന്തയിലൂടെ നടന്നു വരുമ്പോഴാണ് മനുവിന്റെ കൂടെ പ്രിയയെ കണ്ടത്.
കണ്ടപാടെ അയ്യാൾ അവരുടെ അടുത്തേക്ക് ചെന്നു.

പപ്പയെ കണ്ട അവൾ നിലത്ത് നിന്നും എഴുന്നേറ്റ് വേഗം അയ്യാളുടെ അടുത്തേക്ക് ചെന്നു

“മനു ഹാപ്പി അല്ലേ…?”

വീൽചെയറിൽ ഇരിക്കുന്ന മനുവിനോട് ബിനോയ് ചോദിച്ചു,
മനു മറുപടി പറയുംകഥകള്‍.കോം മുൻപേ അടുത്ത് നിന്ന പ്രിയയോട് ചോദിച്ചു

“നിയെന്താ ഇവിടെ… വായന കഴിഞ്ഞോ..?

“പപ്പാ…” അവൾ പതിയെ വിളിച്ചു.
ബിനോയ് അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവർക്ക് പരിചയപ്പെടുത്തികൊടുത്തു

“ഇതെന്റെ എന്റെ മോളാ പ്രിയാ…

“പപ്പാ..” മനു അറിയാതെ പറഞ്ഞു..
അവൻ പ്രിയയുടെയും ,ബിനോയുടെയും മുഖത്തേക്ക് മാറി,മാറി നോക്കി. അത്ഭുതവും,ഭയവും ഒരുമിച്ച് അവന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടു,
നെഞ്ചിടിപ്പ് വർധിച്ചു.

“പപ്പാ…. ഇതാ ,ഇതാണ് ഞാൻ ഇഷ്ട്ടപ്പെടുന്ന മനു, ഞാൻ കാത്തിരുന്നത് ഇവന് വേണ്ടിയായിരുന്നു…”

“നീയെന്ത് വിഡ്ഢിത്ത പറയണേ..”
അവളെ ചേർത്ത് പിടിച്ച കൈകൾ പെട്ടന്ന് ബിനോയ് പിൻവലിച്ചു.

“ഇവനോ..
മനു എന്തായിത്..?.”

ബിനോയ് മനുവിന് നേരെതിരിഞ്ഞു.

“സത്യമാണോ…സത്യമാണോ ന്ന്.?”
ബിനോയുടെ ശബ്ദം പൊങ്ങി..

“സർ .. എനിക്കറിയില്ലായിരിന്നു സാറിന്റെ….സാറിന്റെ മകളാണെന്ന്, ഇഷ്ടപ്പെട്ടുപ്പോയി..
പൊറുക്കാൻ പറ്റാത്ത തെറ്റാണെന്നറിയാം
ക്ഷമിക്കണം”
അവൻ രണ്ടുകൈകളും കൂപ്പി ഇടറിയ ശബ്ദത്തോടെ പറഞ്ഞു.

പ്രിയ കണ്ണുകളടച്ചുതുറക്കും മുൻപേ ബിനോയുടെ കരങ്ങൾ അവളുടെ മുഖത്ത് ആഞ്ഞുപതിച്ചു. അടുത്തുള്ള തൂണിൽ തട്ടി അവൾ നിലത്ത് വീണു, എന്നിട്ട്
പതിയെ മനുവിന്റെ നേരെ തിരിഞ്ഞു.

പെട്ടന്നാണ് മനുവിന്റെ നെഞ്ചിലേക്ക് ഒരു കാൽ വന്ന് പതിച്ചത്.
അതിന്റെ ശക്തിയിൽ വീൽചെയറിലിരിക്കുന്ന മനു വീൽചെയറടക്കം വരാന്തയിൽ നിന്ന് ആർത്തുപെയ്യുന്ന മഴയിലേക്ക് തെറിച്ചു വീണു.

“സേവ്യർ.. നോ.. “ബിനോയ് തടഞ്ഞെങ്കിലും ഫലമുണ്ടായില്ല

” നന്ദിയില്ലാത്ത നായിന്റെ മോനെ.. ” സേവ്യർ മുറ്റത്ത് വീണ മനുവിനെ നോക്കി പറഞ്ഞു.

“മനൂ….. “

കിടന്നടത്തു നിന്ന് പ്രിയ അലറി വിളിച്ചുകൊണ്ട് മനുവിന്റെ അടുത്തേക്ക് പ്രിയ ഓടിചെന്നു.

മഴവെള്ളം കൊണ്ട് തളം കെട്ടിനിൽക്കുന്ന ചളിയിൽനിന്ന് പ്രിയ മനുവിനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

“മനു…മനു..,” പ്രിയ അവനെ മാറോട് ചേർത്ത് പിടിച്ച് തേങ്ങിക്കരഞ്ഞു.

“ഹെയ്‌..സാരല്യടോ….” മനു അവളെ സമാധാനിപ്പിച്ചു.
പ്രിയ അവന്റെ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ചളി കൈകൊണ്ട് തുടക്കുമ്പോഴും
കണ്ണുനീർ തടാകം പോലെ ഒഴുകികൊണ്ടേയിരുന്നു.

കിരണും,രേഷ്മയും മുറ്റത്തേക്ക് ചാടിയിറങ്ങി മനുവിനെ പൊക്കിയെടുത്ത് വീൽചെയറിൽ ഇരുത്തി”

മഴത്തുള്ളികൾ ശരീരത്തിൽ വന്നുപതിക്കുമ്പോൾ തളരുകയാണെന്ന് തോന്നിതുടങ്ങിയിരുന്നു മനുവിന്

“ഡാ….” കിരൺ സേവ്യറിന് നേരെ കുതിച്ചു.

ഒരു കൈകൊണ്ട് സേവ്യർ അവനെ തടഞ്ഞു നിർത്തി,
“ടാ… വിട്രാ.. വിടാൻ…”
ബിനോയ് സേവ്യറേ തടഞ്ഞു..

പ്രിയ കണ്ണുകൾ തുടച്ചുകൊണ്ട് ബിനോയുടെ അരികിലെത്തി

“പപ്പാ…പ്ലീസ് ..
എനിക്ക് വേണ്ടിയല്ലേ പപ്പ ജീവിക്കുന്നെ, എന്റെ ഇഷ്ടങ്ങളല്ലേ പപ്പ സാധിച്ചു തരാറ്.”
അവൾ ബിനോയുടെ കാലുകൾ പിടിച്ച് പൊട്ടിക്കരഞ്ഞു.

“മനു ഇല്ലങ്കിൽ പ്രിയ ഇല്ല.. ഇത്രേം നാൾ ഞാൻ കാത്തിരുന്നത് ഒന്നിച്ചു ജീവിക്കാൻ വേണ്ടിയാ..
പപ്പ പറഞ്ഞിട്ടില്ല എന്നോട്..

Recent Stories

The Author

Vinu Vineesh

3 Comments

  1. Ippo ezhutharille…
    Ee kadha um ishtapettu
    Vayikkan vaiki poyi
    ❤❤❤❤❤❤❤❤❤

  2. Vinu super ennu paranjal super.
    Thanks for a good novel.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com