നീർമിഴിപ്പൂക്കൾ [Malayalam Novel] 35

Views : 19998

“ഇല്ല പപ്പാ… വായിക്കാനുണ്ട്.” കൈയിലുള്ള ബുക്ക് മലർത്തിപിടിച്ചുകൊണ്ട് അവൾ പറഞ്ഞു.

ബിനോയ് വേഗം ഹാളിലേക്ക് പാഞ്ഞുകയറി.

അപ്പോഴേക്കും മനുവിന്റെ ‘നീർമിഴിപ്പൂക്കൾ’ പ്രകാശനത്തിനൊരുങ്ങി നിന്നു.

അച്യുതവാര്യർ തുടർന്നു.
“തന്റെ വൈകല്യങ്ങളെ തോൽപ്പിച്ച് വിധിയോട് പൊരുതി ജീവിച്ച മനു കൃഷ്ണൻ എന്ന ചെറുപ്പക്കാരൻ മലയാളത്തിന് സമർപ്പിക്കുന്ന നോവൽ “നീർമിഴിപ്പൂക്കൾ”
നോവലിനെ കുറിച്ച് രണ്ടുവാക്കുകൾ മനു തന്നെ പറയും. സ്വാഗതം മനു കൃഷ്ണൻ.”

കാണികൾ കൈയടിച്ചു സ്വാഗതം ചെയ്തു.
രേഷ്മയും, കിരണും സന്തോഷംകൊണ്ട് മതിമറന്നു.

കാറിലിരുന്ന് ഒരു ശ്രോദ്ധാവിനെപോലെ പ്രിയ കേൾക്കുന്നുണ്ടായിരുന്നു മൈക്കയിലൂടെ സ്വാഗതം ചെയ്യുന്ന വാക്കുകൾ.

“മനു കൃഷ്ണൻ.. തന്റെ മനുവാണോ..?”
പ്രിയയുടെ മനസിൽ ചോദ്യങ്ങളുയർന്നു.

സേവ്യർ വീൽചെയറിലിരിക്കുന്ന മനുവിനെ മൈക്കക്കടുത്തേക്ക് ഉന്തി കൊണ്ടു വന്നു.
മൈക്ക ഔരി അവന്റെ കൈയ്യിൽ കൊടുത്തു.

“നമസ്ക്കാരം… ഞാൻ മനു..
മനു കൃഷ്ണൻ, പാലക്കാട് തൃത്താലയാണ് വീട്.”
കാറിലിരുന്ന് തന്റെ കൈയ്യിലുള്ള പുസ്തകങ്ങൾ മറിച്ചു നോക്കുന്നതിനിടയിലായിരുന്നു
പ്രിയ മനുവിന്റെ വാക്കുകൾ കേട്ടത്.

“മനു…ഇതെവിടന്ന്… “അവൾ അവൾ ചുറ്റിലും നോക്കി
“അതെ ഇത് മനുതന്നെ”

ഉറപ്പ് വരുത്താൻ വേണ്ടി
പ്രിയ കാറിൽ നിന്നും
ഇറങ്ങി, ഹാളിനെ ലക്ഷ്യമാക്കി ഓടി.

കാർമേഘം വിണ്ണിനെ വന്നുമൂടി. മഴത്തുള്ളികൾ അലിപ്പഴംപോലെ ഭൂമിയിൽ പതിക്കാൻ തുടങ്ങി. പ്രിയ ആകാശത്തേക്കൊന്നു നോക്കി.
പ്രണയത്തിന്റെ പ്രതീകമായമഴ നെറുകയിൽ തലോടാൻ വന്നുനിൽക്കുന്നു.

മനു തുടർന്നു.
“നീർമിഴിപ്പൂക്കൾ… ഇതൊരു ഭാവനയല്ല. ജീവിതമാണ് ഈയുള്ളവന്റെ.”

പ്രിയ ഓടിച്ചെന്ന് നിന്നത് ഹാളിലേക്കുള്ള കവാടത്തിന്റെ അടുത്തായിരുന്നു.

താൻ ആരെയാണോ കാത്തിരുന്ന് അയാളിതാ തന്റെ മുൻപിൽ.
പ്രിയ തന്റെ രണ്ടുകൈകളും കൂട്ടിപ്പിടിച്ച്
മാറോട് ചേർത്ത് വാതിലിനോട് ചരിനിന്ന്
കണ്ണുകളടച്ച് നിറമിഴികളോടെ മനുവിന്റെ വാക്കുകൾക്ക് കാതോർത്തു.

മനുതുടർന്നു…

“ദുഖങ്ങളും പരിഹാസങ്ങളും നിറഞ്ഞ ബാല്യം,
വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിക്കപ്പെട്ട
ബാലകന്റെ കുഞ്ഞു മനസ്,
ഭൂമിക്ക് ഭാരമായിയെന്ന് കരുതിയ നിമിഷങ്ങൾ,
തനിക്ക് വേണ്ടി ജീവിക്കുന്ന,
അരവയർ നിറക്കാൻ വേണ്ടി കഷ്ട്ടപെടുന്ന ‘അമ്മ.
ആത്മഹത്യ ചെയ്യാതെ പിടിച്ചു നിർത്തിയ ഒരേയൊരു കാരണം.

“ഈശ്വരാ…. “പ്രിയ അറിയാതെ വിളിച്ചു,
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“ബാല്യവും, കൗമാരവും കടന്നുപോയി യൗവ്വനത്തിലെത്തി നിൽക്കുമ്പോഴും
അക്ഷരങ്ങളോട് മാത്രമായിരുന്നു പ്രണയം.
മുഖപുസ്തകത്തിലൂടെ പരിചയപ്പെട്ട ഒരു പെൺകുട്ടി.
ഇന്ന് എന്നെ ഞാനാക്കി മാറ്റിയ എന്റെ പ്രിയ..”
അത് പറയുമ്പോഴും അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു

ഡോറിനോട് ചരിനിന്നവൾ തേങ്ങി തേങ്ങി കരഞ്ഞു.

“എന്റെ വൈകല്യങ്ങളെ മറന്ന് എന്നെ സ്നേഹിച്ച ഒരേയൊരു പെൺകുട്ടി…
പലതവണ ഞാൻ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും
അകലും തോറും അടുക്കുന്ന ആർദ്രമായാ മനസിനുടമ..”

പ്രിയ തന്റെ വലം കൈകൊണ്ട് കവിളിനെ തഴുകിവരുന്ന മിഴിനീർക്കണങ്ങളെ മൃദുവായി തുടച്ചുനീക്കി..
മഴ തിമിർത്തു പെയ്യ്തുകൊണ്ടേയിരുന്നു.
ഹാളിന്റെ വരാന്തയിലേക്ക് ചീതലടിച്ചു കയറി.

മനു തുടർന്നു.

“നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇതെന്ത് നോവലാണെന്ന്… അല്ലേ..
ഇതിലൊരു അച്ഛന്റെ സ്നേഹമുണ്ട്,
മകളുടെ കർത്തവ്യമുണ്ട്,
വാക്കിന്റെ പ്രസക്തിയുണ്ട്,
വീണുടഞ്ഞുപോകുന്ന ഒരു മനസുണ്ട്.
എന്തിനും കൂടെ നിൽക്കുന്ന സൗഹൃദങ്ങളുണ്ട്.
കാത്തിരിക്കുന്ന ഒരു ഹൃദയമുണ്ട്.

മനു ദീർഘശ്വാസമെടുത്ത് വിട്ടു.
തന്നെ അറിയതെപോയ മനസിനെക്കുറിച്ചോർത്ത്
പ്രിയ തന്റെ കരങ്ങൾകൊണ്ട് മുഖം മറച്ചുപിടിച്ച് തേങ്ങി കരഞ്ഞു..

“പ്രിയ…” മനു മൈക്കയിലൂടെ പറഞ്ഞുതുടങ്ങി

പെട്ടന്നവൾ മുഖമുയർത്തി നോക്കി,
ഇല്ല മുൻപിലാരുമില്ല. അവൾ ഡോറിനോട് ചാരിനിന്നു.

“സാധാരണ ഒരു പെൺകുട്ടി.
അത്രേയുണ്ടായിരുന്നൊള്ളു, പിന്നീട് എവിടെ വച്ചാണ് പ്രണയം തുടങ്ങിയതെന്ന് ഞാനെത്ര ആലോചിച്ചിട്ടും മനസിലായില്ല.
വൈകല്യങ്ങൾ ബാധിച്ച എന്നെ എങ്ങനെ ഒരു പെണ്ണ് പ്രണയിക്കുമെന്ന ചിന്തയാണ് മനസിനെ ബന്ധിച്ച് നിർത്തിയത്.

പ്രിയ പതിയെ പേമാരിതഴുകിയ വരാന്തയിൽ മുട്ട്കുത്തിയിരുന്നു.
അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

“എന്താ കുട്ടി ഈ മഴയത്ത് ഇവിടെയിരിക്കാണെ,
അകത്തേക്ക് കയറിയിരുന്നോളൂ..?”

അവൾ മെല്ലെ മുഖമുയർത്തി നോക്കി,
അമ്പത് അമ്പത്തഞ്ചു വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ.
അവർ അവളെ പിടിചെഴുന്നേല്പിച്ചു.

“ഹൈ… എന്താ കുട്ടി കരയണോ?”
കണ്ണുകൾ തുടച്ചുകൊണ്ട് മിണ്ടാതെ നിന്നു.

“വരൂ..നമുക്ക് അപ്പുറത്തേക്ക് മാറിയിരിക്കാം,നല്ല മഴയാണ്.”

അവർ പ്രിയയുടെ കൈ പിടിച്ച് ഓഫീസ് റൂമിനോട് ചാരിയുള്ള ചെറിയ മുറിയിൽ കൊണ്ടിരുത്തി.
ഹാളിൽ മനു സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്.

“ഈ നോവൽ വായിക്കുന്ന ഓരോ വായനക്കാരും അറിഞ്ഞിരിക്കണം പ്രിയ എന്ന കഥാപാത്രത്തെ,
അതിലടങ്ങിയ നന്മയെ,
അതിനു വേണ്ടിയാണ് ഞാൻ ഇത്രയും പറഞ്ഞത്.
നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുംപ്രതീക്ഷിച്ചു കൊണ്ട് ഞാൻ നിർത്തുന്നു നന്ദി നമസ്കാരം.”

കാണികളായ വായനക്കാരെല്ലാവരും മനുവിന്റെ നോവലിനെ ഇരുകരങ്ങളും നീട്ടി സ്വാഗതം ചെയ്തു.

“സർ ഒരു ചോദ്യം..” ആൾകൂട്ടത്തിൽനിന്നും ഒരാൾ എഴുനേറ്റ് നിന്ന് ചോദിച്ചു

“ചോദിക്കൂ..”

“ഇതൊരു പൈങ്കിളി പ്രണയമല്ലേ?
ഇതിലെന്താ ഇത്ര പുതുമ,
മുഖപുസ്തകത്തിൽ നിന്ന് പരിചയപ്പെടുന്നു
വിവാഹം കഴിക്കുന്നു. സാധാരണ നടക്കുന്നതല്ലേ..”

“നല്ല ചോദ്യം…, അതെ,
എല്ലാ പ്രണയവും പൈങ്കിളിയാണ്.
പക്ഷേ. എന്നെപ്പോലെ അല്ലങ്കിൽ വേണ്ട
അരക്കന്ന് കീഴ്പ്പോട്ട് തളർന്നു കിടക്കുന്ന
ഒരാളെ വിവാഹം ചെയ്യാൻ തയ്യാറാവുക
അവരുടെ മനസിനെ സ്നേഹംകൊണ്ട് സ്പർശിക്കാനാകുക,
അങ്ങനെ ചിന്തിക്കാൻ കഴിയുന്നത് തന്നെ
ആയിരം പേരിൽ ഒരാൾക്ക് മാത്രം കഴിയുന്ന ഒരു കാര്യമാണ്..
നോക്കൂ ആ മനസ് എത്ര വിശാലമാണെന്ന്.
ആ മനസിലൂടെയാണ് ഞാൻ യാത്രചെയ്തത്.
സഹതാപത്തിന്റെ പേരിൽ കിട്ടുന്ന സഹായങ്ങൾ പാടെ ഉപേക്ഷിക്കാറുണ്ട്. ഞാനും നിങ്ങളെപ്പോലെയുള്ള പച്ചയായ മനുഷ്യനാണ് ഇരുകാലുകൾക്കും ചലനശേഷയില്ലന്ന് മാത്രം.”

“എന്നിട്ട് ആ മനസ് എവിടെ?”
ചോദ്യകർത്താവ് വീണ്ടും ചോദിച്ചു.

മനു നിന്ന്പരുങ്ങി അവൻ കിരണിന്റെയും,
രേഷ്മയുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

“കാത്തിരിക്കുന്നുണ്ടാകും,”

Recent Stories

The Author

Vinu Vineesh

3 Comments

  1. Ippo ezhutharille…
    Ee kadha um ishtapettu
    Vayikkan vaiki poyi
    ❤❤❤❤❤❤❤❤❤

  2. Vinu super ennu paranjal super.
    Thanks for a good novel.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com