മൂക്കുത്തിയിട്ട കാന്താരി 36

Views : 20332

മോളെ ലക്ഷ്മി അങ്ങനെ ഒരാഗ്രഹം നിനക്കുണ്ടെങ്കിൽ
അത് മറന്നേക്ക് ഇനി അഥവാ മറക്കാൻ പറ്റില്ലെങ്കിൽ
നിനക്ക് ഞങ്ങളെ ഒക്കെ മറന്ന്
അവന്റെ കൂടെ പോകാം തിരിച്ചിങ്ങോട്ട് വരരുത്…..

കരഞ്ഞുകൊണ്ട് ലക്ഷ്മി അകത്തേക്ക് ഓടി റൂമിലേക്ക്‌ കേറി…

വീട്ടുതടങ്കലിൽ എന്നത് പോലെ
മൂന്നാഴ്ചകൾ പിന്നിട്ടതും
ചേട്ടൻ വന്ന് പറഞ്ഞ കാര്യം കേട്ട്
ലക്ഷ്മി ഒന്ന് ഞെട്ടി തന്നെ
പെണ്ണ് കാണാൻ ആരോ വരുന്നു…

അമ്മ വന്ന് കാര്യം പറഞ്ഞതും ലക്ഷ്മി പൊട്ടിത്തെറിച്ചു എനിക്കിപ്പോ കല്യാണം വേണ്ട എനിക്ക് പഠിക്കണം മാത്രമല്ല കണ്ണനെയല്ലാതെ എനിക്ക് വേറെ ചെക്കനെ വേണ്ടാ…

മിണ്ടിപ്പോകരുത് സ്വന്തം ചേട്ടനെ അടിച്ചവനെ തന്നെ നിനക്ക് കെട്ടണം അല്ലേ നിർത്തിക്കോണം എല്ലാം മതി പഠിച്ചത് പഠിക്കാൻ പോയതിന്റെ ഗുണമാണല്ലോ കണ്ടത് പറയുന്നത് അനുസരിച്ചാൽ മതി

അവൻ അറിയാതെ ചെയ്തതല്ലേ
ഏട്ടൻ അവനെ തിരിച്ചടിച്ചില്ലേ അവന്റെ കൈയൊക്കെ പൊട്ടി എത്ര നാള് കിടപ്പിലായിരുന്നു അവൻ എന്നറിയോ….

എപ്പോഴാ ലക്ഷ്മി നീയിങ്ങനെ തർക്കുത്തരം പറയാൻ പഠിച്ചത്….

അമ്മേ എനിക്കിപ്പോ കല്യാണം വേണ്ട

ലക്ഷ്മി എന്തുകൊണ്ടും നല്ലൊരു ബന്ധമാണിത് നാളെ അവർ നിന്നെ കാണാൻ ഇങ്ങോട്ട് വരും
നടക്കുന്നുണ്ടെങ്കിൽ ഈ കല്യാണമേ നടക്കുള്ളൂ
അഥവാ നീ സമ്മതിച്ചില്ലെങ്കിൽ
അമ്മയെ നീയിനി കാണില്ല….

അമ്മ എന്തൊക്കെയാ ഈ പറയുന്നേ

നിനക്കിപ്പോ തീരുമാനിക്കാം
ഞങ്ങൾ വേണോ അവൻ വേണോ എന്ന്…

അത് അമ്മേ…

അവൻ മതിയെങ്കിൽ പിന്നെ നീ ഞങ്ങളെ ആരെയും കാണില്ല
ഞങ്ങളാണ് വേണ്ടത് എങ്കിൽ
അമ്മ പറയുന്നത് പോലെ
നീ കേൾക്കണം….

അമ്മേ കണ്ണന് എന്താ ഒരു കുറവ്
എനിക്ക് വേണ്ടിയാണു കണ്ണൻ
ഇത്ര പെട്ടന്ന് തന്നെ പഠിച്ചു
ജോലിയൊക്കെ വാങ്ങിച്ചത്
കണ്ണന്റെ വീട്ടിൽ എല്ലാർക്കും എന്നെ ഇഷ്ടവുമാണ്…

ഓഹോ അത്രത്തോളം എത്തിയോ കാര്യങ്ങൾ
അമ്മയ്ക്ക് നിന്നോട് ഒന്നേ പറയാനുള്ളൂ
ആ ബന്ധം ഇവിടെ ഒരാളുടെയും സമ്മതത്തോടെ നടക്കില്ല
മോള് മറന്നേക്ക് അതെല്ലാം …

ലക്ഷ്മി നിസ്സഹായതയോടെ
അമ്മയെ നോക്കി

നാളെ അവര് വരും മര്യാദക്ക് അവരുടെ
മുന്നിൽ നിന്നോളണം…

വേണ്ടമ്മേ എനിക്കിപ്പോ കല്യാണം വേണ്ട
എനിക്ക് പഠിക്കണം കണ്ണനെ ഞാൻ മറന്നോളം
പക്ഷേ ഇപ്പൊ എനിക്ക് കല്യാണം വേണ്ട….

മറുപടി ഒന്നും പറയാതെ
അടുക്കളയിലേക്ക് പോകുന്ന അമ്മയെ
ലക്ഷ്മി നിറകണ്ണുകളോടെ നോക്കി

പിറ്റേന്ന് പെണ്ണ് കാണൽ ചടങ്ങിനിടെ പയ്യന്
പെണ്ണിനോട് എന്തെങ്കിലും സംസാരിക്കണോ
എന്ന് ചോദിച്ചപ്പോൾ അമ്മ ലക്ഷ്മിയെ
രൂക്ഷമായി ഒന്ന് നോക്കി

അകത്തേക്ക് കയറി ലക്ഷ്മിയോട്
സംസാരിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു

എന്താടോ തന്റെ മുഖം വല്ലതിരിക്കുന്നെ..

ഹേയ് ഒന്നുല്ല…

എന്നെ ഇഷ്ടായില്ലേ അതോ
ഈ കല്യാണത്തിന് സമ്മതമില്ലേ…

എനിക്കിപ്പോ കല്യാണത്തിന് താല്പര്യം ഇല്ല
എനിക്ക് പഠിക്കണം അമ്മ പറഞ്ഞത്
കൊണ്ടാണ് ഞാൻ…

അതിനെന്താ കല്യാണം കഴിഞ്ഞും പഠിക്കാമല്ലോ
എനിക്ക് ഇയാളെ ഇഷ്ടായി…

അയാളുടെ മുഖത്തേക്ക് നോക്കാൻ സാധിച്ചില്ല
ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു…

അപ്പൊ പഠിക്കണം എന്നത് മാത്രം അല്ലല്ലോ കാര്യം
വേറെ ആരെങ്കിലും മനസ്സിൽ ഉണ്ടോ….

ലക്ഷ്മി തലയുയർത്തി അയാളെ നോക്കി
കണ്ണന്റെ കാര്യം പറയാൻ വന്നതും
അമ്മയുടെ മുഖം മനസ്സിലേക്ക് ഓടിയെത്തി…

ഹേയ് അങ്ങനെ ഒന്നും ഇല്ല

അതിയാളുടെ മുഖം കണ്ടാൽ അറിയുന്നുണ്ട്
താൻ പേടിക്കേണ്ട ഞാൻ പറഞ്ഞോളാം…

അയ്യോ വേണ്ട…

ഞാൻ എനിക്ക് ഇഷ്ടായില്ല എന്ന് പറഞ്ഞോളാം
ഒരാളുടെ ഇഷ്ടങ്ങൾ ഇല്ലാതാക്കി
ഒന്നും വേണ്ട എനിക്ക്…

പുറത്തേക്ക് ഇറങ്ങിയ അയാളെ ലക്ഷ്മി ദൈവത്തെ നേരിൽ കാണുന്നത് പോലെ നോക്കി…

ചെറുക്കന് വീട് ഇഷ്ടപ്പെട്ടില്ല എന്ന ന്യൂസ്‌ വന്നതോടെ ലക്ഷ്മി കൂടുതൽ സന്തോഷത്തിലായി
കണ്ണനെ മറക്കാം എന്ന ഉറപ്പിലും
ഡിഗ്രി കഴിഞ്ഞാൽ വീട്ടിൽ പറയുന്ന
ആളെ കെട്ടിക്കോളം എന്ന ഉറപ്പിലും
കോളേജിലേക്ക് പോകാൻ
വീണ്ടും അനുമതി കിട്ടി

വീട്ടുകാർ അറിയാതെ പ്രണയം തുടർന്നു
കോളേജിലെ കൂട്ടുകാരികളുടെ ഫോണിൽ നിന്നും
കോളേജിന് അടുത്തുവച്ചുള്ള ഇടയ്ക്കുള്ള കൂടിക്കാഴ്ചയും
കണ്ണന്റെയും ലക്ഷ്മിയുടെയും ബന്ധത്തിന് കൂടുതൽ കരുത്തേകി

അവസാന വർഷവും പൂർത്തിയായതോടെ
വീട്ടിൽ വീണ്ടും കല്യാണക്കാര്യം സംസാരിച്ചു തുടങ്ങിയത് കേട്ട്
ആരും കാണാതെ ലക്ഷ്മി കണ്ണനെ വിളിച്ചു…

കണ്ണാ..
എന്തെങ്കിലും ചെയ്തെ പറ്റുള്ളൂ
വീട്ടിൽ വീണ്ടും കല്യാണക്കാര്യം
സംസാരിച്ചു തുടങ്ങി…

Recent Stories

The Author

നിരഞ്ജൻ എസ് കെ

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com