മൂക്കുത്തിയിട്ട കാന്താരി 36

Views : 20290

കുറെ നാളുകൾക്ക് ശേഷം
കണ്ണനെ കാണാൻ ഉള്ള ആവേശത്തിൽ
വീട്ടിൽ നിന്നും നേരത്തെ തന്നെ
ലക്ഷ്മി ഇറങ്ങി
എറണാകുളത്തേക്ക് പോയതിൽ പിന്നെ
വല്ലപ്പോഴും മാത്രമാണ് വിളിക്കുന്നത്
ഇതിനിടയിൽ കണ്ടത് വെറും മൂന്നു പ്രാവശ്യവും
ബസ്സിൽ കേറിയതും ഫോൺ എടുത്തു
കണ്ണനെ ഡയൽ ചെയ്തു..

കണ്ണാ….

ആ പറയ് ലച്ചൂ….

നീ എവിടെയാ വരിക…

നീ SN കോളേജിൽ അല്ലേ ഉണ്ടാവുക
ഞാൻ അങ്ങോട്ട്‌ വരാം….

അത് വേണ്ട കോളേജിനടുത്തു വേണ്ടപ്പാ ….

എങ്കിൽ നീ ഒരു കാര്യം ചെയ്യ് കോളേജ്
എത്തുന്നതിനു മുൻപുള്ള രണ്ടാമത്തെ സ്റ്റോപ്പിൽ ഇറങ്ങിക്കോ
ഞാൻ അവിടെ ഉണ്ടാകും….

പറഞ്ഞത് പോലെ തന്നെ ലച്ചുവിനെയും കാത്ത്
കണ്ണൻ നില്പുണ്ടായിരുന്നു…

ബസ് ഇറങ്ങിയതും കണ്ണനും ലക്ഷ്മിയും
സംസാരിച്ചുകൊണ്ട് മുന്നോട്ട് നടന്നു

ലച്ചൂ എന്റെ ജോലി ഏകദേശം ശരിയായിട്ടുണ്ട്
നാളെ വ്യക്തമായി അറിയാം….

ആണോ എവിടെയാണ് ജോലി…

ഇപ്പൊ തല്ക്കാലം എറണാകുളം തന്നെ ആയിരിക്കും പിന്നെ മാറും
1വർഷത്തെ കോഴ്സ്‌ ആയിരുന്നു
പിന്നെ ഇപ്പൊ ഞാൻ അവിടെ 6മാസം
ട്രെയിനി ആയി നിന്നത് കൊണ്ട് അവര് തന്നെയാണ് ജോലി ശരിയാക്കി തന്നത്…

ലക്ഷ്മി കണ്ണനെ നോക്കി ഒന്ന് ചിരിച്ചു

പിന്നെ നാളെ ജോലിയുടെ കാര്യം
കൺഫേം ആയാൽ ഞാൻ ഞായറാഴ്ച
അച്ഛനെയും കൂട്ടി നിന്റെ വീട്ടിൽ വരും…

പരസ്പരം സംസാരിച്ചുകൊണ്ട് നടന്നു കോളേജിന് അടുത്തെത്തിയതും
ലക്ഷ്മിയെ കോളേജിലേക്ക് അയച്ച്
അവൻ തിരിച്ചു
പിറ്റേന്ന് ജോലി ശരിയായെന്ന കാര്യം ഫോണിലൂടെ കണ്ണൻ പറഞ്ഞതും
ലക്ഷ്മിക്ക് ഒന്ന് തുള്ളിച്ചാടണം എന്ന തോന്നൽ ആയിരുന്നു
മൂന്ന് ദിവസം മൂന്ന് വർഷം പോലെ നീങ്ങി ഞായറാഴ്ച ആയതും കണ്ണൻ അച്ഛനെയും കൂട്ടി
ലക്ഷ്മിയുടെ വീട്ടിലേക്ക് പോയി
പരിചയമില്ലാത്ത ആളെ കണ്ടതും
ലക്ഷ്മിയുടെ അമ്മ ചോദിച്ചു
ആരാ… മനസ്സിലായില്ല…

ഞാൻ ശിവദാസൻ
ഇത് എന്റെ മോൻ കണ്ണൻ
കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു..

വരൂ കേറിയിരിക്ക്…

കോലായിലേക്ക് കേറി ഇരുന്നതും ലക്ഷ്മി പുറത്തേക്കു വന്നു…

കണ്ണന്റെ അച്ഛൻ ലക്ഷ്മിയെ ഒന്ന് നോക്കി ചിരിച്ചു

ഞാൻ വന്നത് എന്റെ മോന് നിങ്ങളുടെ കുട്ടിയെ ഇഷ്ടമാണെന്നു പറഞ്ഞു…
അതിനെപ്പറ്റിയൊന്നു സംസാരിക്കാൻ വേണ്ടിയാണു…

ഞാൻ കേട്ടിട്ടുണ്ട് ഇവനെപ്പറ്റി
പക്ഷേ കഥകള്‍.കോം] ഇതിൽ തീരുമാനം എടുക്കേണ്ടത്
ഞാനല്ല മാത്രവുമല്ല അവളിപ്പോ ചെറിയ കുട്ടിയല്ലേ
ഇപ്പൊ കല്യാണത്തെപ്പറ്റിയൊന്നും ഞങ്ങൾ ആലോചിച്ചിട്ടുമില്ല..

കല്യാണം ഇപ്പൊ വേണം എന്നൊന്നുമല്ല
ഇങ്ങനെ ഒരു കാര്യം ഇവൻ പറഞ്ഞപ്പോൾ
ഇവിടെ വന്ന് ഒന്ന് സംസാരിക്കണം എന്ന് കരുതി….

സംസാരത്തിനിടയിൽ ചായയുമായി
പുറത്തേക്ക് വന്ന ലക്ഷ്മിയിൽ നിന്നും
ചായയും വാങ്ങിച്ചു അമ്മ പറഞ്ഞു നീ
അകത്തേക്ക് പൊയ്ക്കോ…

ഈ കാര്യം സംസാരിക്കേണ്ടത് ഞാനല്ല
നിങ്ങൾ ചായ കുടിക്ക് അപ്പോഴേക്കും ഞാൻ അവരെ ഞാൻ വിളിക്കാം
അകത്തേക്ക് പോയ ലക്ഷ്മിയുടെ അമ്മ ഫോണെടുത്തു കുട്ടനെ ഡയൽ ചെയ്തു

കുട്ടാ നീ നിന്റെ അച്ഛനെയും കൂട്ടി പെട്ടന്ന് ഒന്നിങ്ങോട്ട് വന്നേ
ആ കണ്ണൻ എന്ന പയ്യനും അവന്റെ അച്ഛനും
കൂടെ വീട്ടിൽ വന്നിട്ടുണ്ട്..

ഫോൺ ചെയ്തു 5മിനുട്ടിനുള്ളിൽ വന്ന
കുട്ടനെ കണ്ട് കണ്ണന്റെ ഉള്ളൊന്ന് പിടഞ്ഞു

അവർ വീട്ടിലേക്ക് കേറി ഇരുന്നതും ശിവദാസൻ തുടർന്നു…

ഞാൻ ശിവദാസൻ ഇവന്റെ അച്ഛനാണ്…

കുട്ടന്റെ അച്ഛൻ സംസാരിച്ചു തുടങ്ങുന്നതിനു മുൻപ് കുട്ടൻ കേറി പറഞ്ഞു…

വന്ന കാര്യം എന്താണെന്നു മനസ്സിലായി
അത് നടക്കില്ല ഞങ്ങൾക്ക് ആർക്കും
ഇഷ്ടവുമല്ല ഇത്…

പെട്ടന്ന് കണ്ണൻ എണീറ്റു

ഏട്ടാ അന്നത്തെ സംഭവം മനസ്സിൽ വച്ചുകൊണ്ടാണെങ്കിൽ ഞാൻ ക്ഷമ ചോദിക്കുകയാണ്
അറിയാതെ പറ്റിപ്പോയതാണ് എനിക്കത് ആരാണെന്നു എനിക്ക് സത്യായിട്ടും അറിയില്ലായിരുന്നു

വേണ്ട ഒന്നും പറയേണ്ട
വീട്ടിൽ വരുന്നവരോട് ഇങ്ങനെ അല്ല സംസാരിക്കേണ്ടത് എന്നറിയാം
എങ്കിലും ഞങ്ങൾക്ക് താല്പര്യം ഇല്ല ഇതിന്

കുട്ടാ മിണ്ടാതിരിക്ക് മൂത്തവർ ഇവിടെ ഇരിക്കുമ്പോൾ നീ സംസാരിക്കേണ്ട
കുട്ടന്റെ അച്ഛൻ പറഞ്ഞ് കൊണ്ട് അയാൾക്ക് നേരെ തിരിഞ്ഞു

ശിവദാസൻ എന്നല്ലേ പേര് പറഞ്ഞത്
അപ്പോൾ കാര്യത്തിലേക്ക് കടക്കാം
ഈ പ്രായത്തിൽ പ്രേമം തോന്നുന്നത് ഒക്കെ സർവ്വസാധാരണമാണ്
അതിന്റെ പേരിൽ ഉണ്ടായ പ്രശ്നങ്ങളും നിങ്ങൾക്ക് അറിയാമല്ലോ
കുട്ടികളുടെ താളത്തിനു അനുസരിച്ച് നമ്മൾ അച്ഛന്മാർ തുള്ളരുത്
പിന്നെ കൂടുതൽ നീട്ടുന്നില്ല
ഈ ഒരു ബന്ധത്തിന് ഞങ്ങൾക്ക്
താല്പര്യമില്ല ഇപ്പൊ അവളുടെ കല്യാണം
നടത്താൻ ഞങ്ങൾ തീരുമാനിച്ചിട്ടൊന്നുമില്ല…

എന്റെ മോന് ഇങ്ങനെ ഒരാഗ്രഹം ഉണ്ട് എന്ന് പറഞ്ഞപ്പോൾ
ഞാൻ കൂടുതൽ ഒന്നും ആലോചിച്ചില്ല ക്ഷമിക്കണം

ക്ഷമ ചോദിക്കാൻ ഒന്നുമില്ല ശിവദാസൻ
ഞാൻ കാര്യം പറഞ്ഞു എന്നേയുള്ളു

ഒന്നും മറുപടി പറയാൻ ഇല്ലാതെ കണ്ണനെയും കൂട്ടി അയാൾ പുറത്തേക്ക് ഇറങ്ങി ദയനീയമായി തിരിഞ്ഞു നോക്കി കണ്ണൻ മുൻപോട്ട് നടന്നു

ലക്ഷ്മി ഇങ്ങോട്ട് വന്നേ
കുട്ടന്റെ വിളികേട്ട് പേടിച്ചു കൊണ്ട് അവൾ പുറത്തേക്ക് വന്നു

നിനക്ക് അവനുമായി എന്തെങ്കിലും ബന്ധം ഉണ്ടോടി…

അത്..

ഡീ നിന്നോടാണ് ചോദിച്ചത്…

എനിക്ക് കണ്ണനെ ഇഷ്ടാ
എവിടുന്നോ വന്ന ധൈര്യത്തിൽ അവൾ
പറഞ്ഞു

തല്ലാനായി കൈ ഓങ്ങിയതും കുട്ടന്റെ അച്ഛൻ എണീറ്റു…

കുട്ടാ വേണ്ട..

Recent Stories

The Author

നിരഞ്ജൻ എസ് കെ

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com