മൂക്കുത്തിയിട്ട കാന്താരി 36

Views : 20290

ഡാ ലച്ചൂന്റെ കല്യാണം മുടങ്ങി
ആ ചെക്കൻ ഏതോ ഒരു പെണ്ണിനേയും കൂട്ടി ഒളിച്ചോടിപ്പോയി….

ഡാ നീ എന്താ ഈ പറയുന്നേ….

സത്യാഡാ….
അവൾടെ കൂട്ടുകാരിയാണ് എന്നെ വിളിച്ചു കാര്യം പറഞ്ഞത്

എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ എന്തായിത്..

അളിയാ മുത്തപ്പനെ ഒന്നും വിളിക്കേണ്ട
ഇത് നിനക്ക് ദൈവം ആയി കൊണ്ട് വന്നു തന്ന ചാൻസാണ്

നീയെന്താ പറഞ്ഞു വരുന്നത്….

ഡാ നീ ഇപ്പൊ പാർട്ടിക്കാരെ വിട്ടൊന്ന് അന്വേഷിപ്പിക്കു
ഈ ഒരു അവസരത്തിൽ
അവർ സമ്മതിക്കാതിരിക്കില്ല….

അതൊന്നും ശരിയാവില്ല അഭി…
അവർക്കാർക്കും എന്നെ ഇഷ്ടമല്ല….

ഒരേയൊരു പ്രാവശ്യം കൂടെ ഒന്ന് ശ്രമിച്ചു നോക്ക്
തുച്ഛമായ സമയമേ ഉള്ളൂ…

എന്തെന്നില്ലാത്ത ഒരു പ്രതീക്ഷ കണ്ണനിൽ വന്നു ബെഡിൽ നിന്നും എണീറ്റ കണ്ണൻ പുറത്തേക്ക് വന്നു

അമ്മേ അച്ഛനെവിടെ….

ശിവദാസേട്ടനെ വരുന്ന വഴിക്ക് വച്ച് ഞാൻ കണ്ടു
കാര്യം പറഞ്ഞിട്ടുണ്ട് മൂപ്പരിപ്പോ
മെമ്പറുടെ വീട്ടിൽ എത്തിക്കാണും
നീയൊന്നു പെട്ടന്ന് കുളിച്ചു റെഡിയവ്..

കണ്ണൻ അഭിയെ ഒന്ന് നോക്കി

എങ്ങനെയാട ഇതിനൊക്കെ ഞാൻ നന്ദി പറയേണ്ടത്….

അളിയാ സെന്റിമെന്റ്സ് ഒക്കെ പിന്നെ പറയാം
നീ ഇപ്പൊ പെട്ടന്ന് റെഡി ആവാൻ നോക്ക്

എന്നാലും അഭി…

ഇതൊക്കെ ചെയ്തില്ലെങ്കിൽ എന്തിനാടാ
ചങ്ക് ആണെന്ന് പറഞ്ഞു നടക്കുന്നത്….

നിമിഷനേരങ്ങൾക്കുള്ളിൽ
കുളിച്ചു റെഡി ആയി പുറത്തേക്ക്
വന്നകണ്ണൻ പുറത്തേക്ക് ഇറങ്ങി
മൊബൈൽ ശബ്ദിച്ചതും
അച്ഛന്റെ no കണ്ടതും ഫോണെടുത്തു

മോനെ കണ്ണാ അവരോട് വിളിച്ചു സംസാരിച്ചിട്ടുണ്ട് അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ബാക്കി അവിടെ എത്തിയിട്ട് സംസാരിക്കാം എന്ന് പറഞ്ഞിട്ടുണ്ട് ….

ഡാ അഭി അവര് അങ്ങോട്ട്‌
ചെല്ലാൻ പറഞ്ഞു എന്ന്…

സന്തോഷം കൊണ്ട് അഭിയെ
കെട്ടിപ്പിടിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു….

മച്ചാനെ എങ്കിൽ സമയം കളയാനില്ല
നീ വണ്ടിയെടുക്ക് നിന്റെ അച്ഛനെയും മെമ്പറെയും കൂട്ടാം…

വണ്ടി സ്റ്റാർട്ട്‌ ചെയ്തതും അമ്മയുടെ പിറകിൽ നിന്നുള്ള വിളി കേട്ട് കണ്ണൻ തിരിഞ്ഞു നോക്കി…

മോനെ കണ്ണാ പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ…..

ഇല്ലമ്മേ പ്രശ്നം ഒന്നും ഉണ്ടാകില്ല….

ഒരു പ്രശ്നവും ഉണ്ടാകില്ല ചേച്ചി ഞങ്ങളൊക്കെ ഇല്ലേ കൂടെ….
എല്ലാം മംഗളമാകാൻ ചേച്ചി ഒന്ന് പ്രാർത്ഥിച്ചേക്ക്
കണ്ണന്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ്

അഭിയുടെ സംസാരം കേട്ടതോടെ അമ്മയുടെ മുഖം ഒന്ന് തെളിഞ്ഞു…

എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ കാത്തോളണേ
നിങ്ങള് പോയിട്ട് വാ മക്കളെ മുത്തപ്പൻ നമ്മളെ കൈ വിടില്ല

പോയിട്ട് വരാം അമ്മേ
ഞാൻ വിളിക്കാം….

വീട്ടിൽ നിന്നും ഇറങ്ങി
മെമ്പറെയും രണ്ടു പാർട്ടിക്കാരെയും
ശിവദാസനെയും കൂട്ടി
അഭി ലക്ഷ്മിയുടെ വീട് ലക്ഷ്യമാക്കി കുതിച്ചു…

കല്യാണത്തിന് ഒരുങ്ങിയ വീട്ടിൽ
കുറച്ചു ബന്ധുക്കളും നാട്ടുകാരും എത്തിയിരിക്കുന്നു
ആകെ ഒരു മൂകത പടർന്നു നിൽക്കുന്ന അവിടേക്ക് അഭി വണ്ടി നിർത്തി പുറത്തേക്കിറങ്ങി….

അവരെ കണ്ടതും
കാർന്നോരെന്നപോലെ പോലെയുള്ള
രണ്ട് പേര് അവർക്കരികിലേക്ക് വന്നു….

മെമ്പർ കൃഷ്ണൻ അല്ലേ…

അതെ… കൃഷ്ണനാണ്
ഞാനാണ്‌ വിളിച്ചത്

വരൂ നമുക്ക് അങ്ങോട്ട്‌ മാറി നിന്ന് സംസാരിക്കാം….

തൊട്ടടുത്ത വീട്ടിലേക്ക് എല്ലാരേയും
കൂട്ടി നീങ്ങുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന ലക്ഷ്മി
മുകളിൽ നിന്നും അവരെ ദയനീയമായി നോക്കി…

വീട്ടിൽ കേറിയതും കൃഷ്ണൻ ചോദിച്ചു…

അപ്പൊ എങ്ങിനെയാണ് കാര്യങ്ങൾ..

കല്യാണം മുടങ്ങി
നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ നടത്തണം
എന്നാണ് ഉള്ളത് പെണ്ണിന്റെ വീട്ടുകാരോട്
ഞങ്ങൾ സംസാരിച്ചു…..

ഞങ്ങൾക്ക് സമ്മതമാണ്
മാത്രമല്ല കുട്ടികൾ തമ്മിലുള്ള ഇഷ്ടം നിങ്ങൾ വീട്ടുകാർക്കും അറിയാവുന്നതല്ലേ….
ഓകെയല്ല ശിവദാസാ…
മെമ്പർ ചോദിച്ചു…

എന്റെ മോൻ ഒരുപാട്
ആഗ്രഹിച്ചതാണ് ഇത്
അവന്റെ സന്തോഷം ആണ് എനിക്ക് വലുത്
അത് കൊണ്ട് തന്നെ എനിക്ക് സമ്മതമാണ്
കൂടുതൽ ആലോചിക്കാനൊന്നുമില്ല

അങ്ങനെ എല്ലാം നിങ്ങൾ തന്നെ
തീരുമാനിച്ചാൽ മതിയോ….

Recent Stories

The Author

നിരഞ്ജൻ എസ് കെ

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com