മിഴി 37

Views : 3375

“ഒരാളെക്കൂടി ചതിക്കാൻ അല്ലേ നീ. നിംഫോമാനിയാക് ആണോ അപൂർവ ”
അവൾ ചോദിച്ചു

” ഞാൻ നിംഫോമാനിയാക് ആയിരുന്നെങ്കിൽ നീ എന്റെ കൂടെ താമസിച്ചിരുന്ന കാലത്ത് ഞാൻ ഒരിക്കലെങ്കിലും നിന്നെ എന്റെ വഴിയിലേക്ക് കൊണ്ടു വരാൻ ശ്രമിക്കുമായിരുന്നു ഞാൻ അങ്ങനെ ചെയ്തില്ലല്ലോ
അതിന് ഞാൻ ഇങ്ങനാന്ന് നിനക്കറിയുമായിരുന്നോ?
ഇല്ല ചിലപ്പോ എന്റെ കൂട്ടുകാരിൽ ആരെങ്കിലും നിംഫോമാനിയാക് ആയിരുന്നിട്ടുണ്ടാകും അതാകാം ഞാൻ ഇങ്ങനായത്”

“ഇതൊക്കെ തിരുത്താവുന്നതല്ലേ അപ്പൂ ഇപ്പോ നീ ചെയ്യുന്ന തെറ്റ് എത്രത്തോളം വലുതാന്നറിയോ നിനക്ക്.
എന്തെല്ലാം അസുഖങ്ങളാണ് ഈ പലരുമായുള്ള ബന്ധം വഴി വരുക എന്നറിയോ
ഇനി ഒരു പക്ഷേ ഒരു കുഞ്ഞിനു വേണ്ടി നീ കാത്തിരിക്കേണ്ടി വരും.
ഇവിടന്നു മെയിൻ സ്ട്രീറ്റിലെത്തുമ്പോൾ ഐ ക്രഡിൽ എന്ന ഒരു ഇൻഫർട്ടിലിറ്റി ക്ലിനിക്ക് ഉണ്ട്
നീയിപ്പോ നഷ്ടപ്പെടുത്തി കളഞ്ഞ ജീവനു വേണ്ടി കാത്തിരിക്കുന്ന കുറേ പേരെ കാണാം നിനക്ക് അക്കൂട്ടത്തിൽ ഞാനും നീയൊരിക്കൽ അങ്ങനാകാതിരിക്കാൻ ഞാൻ പ്രാർഥിക്കാം”
മിഴി പറഞ്ഞു

“കുഞ്ഞുങ്ങളില്ലെങ്കിൽ ജീവിക്കാനാകില്ലേ ”

” നിന്റെ വീട്ടുകാർ ഇങ്ങനെ കരുതിയെങ്കിലോ ”

” നിന്നോട് തർക്കിക്കാൻ ഞാനില്ല മിഴി…. ഇവിടെ വരുന്ന പല അബോർഷനു പിന്നിലും നീ അറിയാത്ത ഇതിലും ചീപ്പ് ആയ കഥകളുണ്ടാകും നീ അതൊന്നും അന്വേഷിക്കണ്ട എന്റെ ഫ്രണ്ട്സ് ആണ് ഇവിടെ എനിക്ക് സജസ്റ്റ് ചെയ്തത്…
ഇപ്പോ ഈ ആദർശം പറയുന്നല്ലോ നിന്റെ ഹസ്ബന്റിന് വേറാരുമായും റിലേഷൻ ഉണ്ടായിട്ടില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ ”

” പ്ലീസ് ഗെറ്റ് ഔട്ട് ”
മിഴി കുറച്ച് ശബ്ദമുയർത്തിയാണ് പറഞ്ഞത്

അപൂർവ എഴുനേറ്റ് വാതിൽ തുറന്നു

” ഒന്നൂടെ ചോദിക്കട്ടെ ഇന്നലെ സർജറി ടൈമിൽ ആ ഇഡിയറ്റ് സിസ്റ്റർ പറഞ്ഞതു പോലെ നീ കാശിനു വേണ്ടി ആർക്കും കിടന്നു കൊടുക്കാൻ പോയിട്ടില്ല എനിക്കതുറപ്പാണ്
അബോർഷനോ ഒന്നും ഉണ്ടായിട്ടില്ല എന്നിട്ടും എന്തുകൊണ്ട് നിനക്ക് ഒരു കുഞ്ഞിനെ ദൈവം തന്നില്ല”
അപൂർവയുടെ ചോദ്യം കേട്ട് മിഴി അമ്പരന്ന് നോക്കി

“പോട്ടെ ഡോക്ടർ മിഴി ദേവനാരായണൻ”

അവൾ വാതിൽ വലിച്ചടച്ചു പുറത്തേക്ക് പോയി

മിഴി നിറഞ്ഞ മിഴികളോടെ കുനിഞ്ഞിരുന്നു പറയുന്നുണ്ടായിരുന്നു

” ശാപമാണ്‌ ശാപം ”

രാജിക്കത്ത് എഴുതി മേശപ്പുറത്ത് വച്ച് തിരിയുമ്പോഴും രക്തം പുരണ്ട ഒരു കുഞ്ഞുകൈ അവളുടെ കണ്ണിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു കുങ്കുമത്തെക്കാൾ ചുവപ്പു നിറത്തിൽ
ആതിര

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com