മഞ്ഞുകാലം 2145

Views : 17167

മഞ്ഞുകാലം

Manjukalam A Malayalam Story BY Sunil Tharakan – www.kadhakal.com

മഞ്ഞുകാലം അതിന്റെ പാരമ്യത്തിലായിരുന്നു …..
വെണ്മയൂറുന്ന മഞ്ഞിൻശകലങ്ങൾ പ്ലാറ്റ്‌ ഫോമിൽ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്‌.

‘തെന്നുന്ന പ്രതലം. സൂക്ഷിക്കുക.’ എന്ന ബോർഡ്‌ ഓപ്പൺ പ്ലാറ്റ്‌ ഫോമിന്റെ ഇരുതലകളിലായി മുൻകരുതലിനായി നാട്ടിയിരിക്കുന്നു.

ട്രെയിനിന്റെ വാതിലുകൾ തുറന്ന്‌ യാത്രക്കാർ ഇറങ്ങുവാനായി ഞാൻ കാത്തുനിന്നു. ഇത്‌ അവസാനത്തെ സ്റ്റേഷനാണ്‌. യാത്ര ഇവിടെ അവസാനിക്കുന്നു. അല്പസമയത്തിനുള്ളിൽ വീണ്ടും മടക്കയാത്ര ആരംഭിക്കും.

യാത്രക്ക്‌ മുൻപുള്ള പരിശോധനകൾ ട്രെയിൻമാനേജർ എന്ന നിലയിൽ പൂർത്തിയാക്കി, പ്ലാറ്റ്‌ ഫോമിലൂടെ മുന്നിലെ കാരിയേജിലേക്ക്‌ നടന്നു. ലോക്കോമോട്ടീവ്‌ എൻജിനീയർ ഇതിനകം തന്നെ അദ്ദേഹത്തിന്റെ കാബിനിൽ ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു.

പുറപ്പെടൽ സിഗ്നലിനുള്ള ബട്ടൺ അമർത്തുവാൻ ഇനിയും രണ്ടു മിനിറ്റു കൂടിയേ അവശേഷിക്കുന്നുള്ളൂ. ഞാൻ തിടുക്കപ്പെട്ടു നടന്നു. ഒരു നിമിഷം നോട്ടം പിന്നിലെ കാര്യേജിനുള്ളിലേക്ക്‌ കടന്നുപോയി. ആളൊഴിഞ്ഞ കാര്യേജിൽ മൂലയിലെ ഒരു സീറ്റിൽ ഇപ്പോഴും ഒരു യാത്രക്കാരിയിരിക്കുന്നു. അവൾ എന്തു ചെയ്യുകയാണെന്ന്‌ ഞാൻ അത്ഭുതപ്പെട്ടു. ട്രെയിൻ അവസാനത്തെ സ്റ്റേഷനിൽ എത്തിയ കാര്യം ഒരുപക്ഷേ അറിഞ്ഞുകാണുകയില്ലായിരിക്കും. ഉറങ്ങിപ്പോയതുമാകാം. എന്തായാലും ഇറങ്ങുവാൻ ഓർമിപ്പിക്കേണ്ട ചുമതല തനിക്കുണ്ട്‌. ട്രെയിനിൽ വീണ്ടും കയറി ആ യാത്രക്കാരിയുടെ അടുത്തേക്കു നടന്നു.

വളരെ തടിച്ച ദേഹപ്രകൃതിയുള്ള ആ സ്ത്രീയുടെ മുഖത്ത്‌ നിഴലിക്കുന്ന ഭാവം നിഷ്കളങ്കതയാണ്‌. മുഖത്തെ സ്വച്ഛഭാവം ഉറങ്ങുകയായിരുന്നില്ലെന്ന്‌ വിളിച്ചുപറഞ്ഞു. നടുവേ പകുത്ത മുടി ചുവന്ന റിബൺ കൊണ്ട്‌ ഇരുവശത്തേക്കും കെട്ടി ഒതുക്കിയിരിക്കുന്നു. വിവിധ നിറങ്ങളിലുള്ള ഹെയർപിന്നുകൾ കേശാലങ്കാരത്തിനായി യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്‌. കുറുനിരകൾക്കൊപ്പം നെറ്റിയിലേക്ക്‌ കുറച്ചു മുടികൂടി നിര തെറ്റിച്ച്‌ മുറിച്ചിട്ടിരിക്കുന്നു. അവിദഗ്ദ്ധ കാര്യങ്ങളാണ്‌ ആ പ്രവൃത്തി ചെയ്തിരിക്കുന്നതെന്ന്‌ ഒറ്റനോട്ടത്തിൽ വ്യക്തം. കണങ്കാൽ വരെ നീണ്ടുകിടക്കുന്ന പാവാടയും ഹുഡോടുകൂടിയ ജേഴ്സിയുമാണ്‌ അണിഞ്ഞിരിക്കുന്ന വേഷം. ജേഴ്സിയുടെ പിന്നിൽ പ്രിന്റ്‌ ചെയ്തിരിക്കുന്ന ട്രെയിനിന്റെ ചിത്രം ഭാഗികമായി കാണാം.

യാത്രക്കാരി എന്റെ സാന്നിധ്യം അറിഞ്ഞ മട്ടില്ല. പകല്ക്കിനാവിലാണോ? മുരടനക്കി പതിഞ്ഞ ശബ്ദത്തിൽ ഞാൻ പറഞ്ഞു, “ക്ഷമിക്കണം. ഇതാണ്‌ അവസാനത്തെ സ്റ്റേഷൻ. ട്രെയിൻ മടങ്ങിപ്പോകുകയാണ്‌.” പുഞ്ചിരിയണിഞ്ഞ മുഖവുമായി മറുപടിക്കായി കാത്തുനിന്നു.
പെട്ടെന്നുള്ള ശബ്ദം അവളെ ഞെട്ടിച്ചുവെന്ന്‌ തോന്നി. ചിന്തയുടെ ലോകത്ത്‌ നിന്നും യാഥാർഥ്യത്തിലേക്കുള്ള ചുവടുമാറ്റം പെട്ടെന്നുള്ള ഞെട്ടിത്തിരിയലിൽ നിന്നും ഞാൻ ഊഹിച്ചെടുത്തു.

Recent Stories

The Author

rajan karyattu

1 Comment

  1. Nice.. Vallathoru nombaram manasil….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com