മനസമ്മതം 32

Views : 7521

‘ഉണ്ടെങ്കിൽ തുറന്ന് പറയ്, എന്തെങ്കിലും ഉണ്ടെങ്കിൽ അവൻ അതൊക്കെ പുറത്ത് വിട്ടാൽ ആകെ നാണക്കേടാകും’

‘അതിൽ ഒന്നുമില്ല. എല്ലാം ഞാൻ ഫോർമാറ്റ് ചെയ്തതാ’

‘നീ ഒന്ന്കൂടി ഓർത്ത് നോക്കിക്കേ, ഏതെങ്കിലും ഹോട്ട് ഫോട്ടോയോ അല്ലെങ്കിൽ നീ ആർക്കെങ്കിലും അയച്ച മെസ്സേജോ? നിനക്ക് പ്രേമമൊന്നും ഉണ്ടായിരുന്നില്ലെന്നാ നീ പറഞ്ഞത്. എന്നാലും ബോയ് ഫ്രണ്ട്സ് ആരോടെങ്കിലും ഹോട്ട് ചാറ്റോ മറ്റോ ചെയ്തിട്ടുണ്ടോ?’

‘ഇല്ല, എനിക്ക് അങ്ങനെയൊന്നുമില്ല’

‘അവസ്‌ഥ ഇങ്ങനെ ആയത് കൊണ്ടാണ് ഞാൻ ചോദിക്കുന്നത്, എന്തെങ്കിലും അബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ എന്നോട് തുറന്ന് പറയ്. എനിക്ക് നിന്നെ മനസിലാക്കാൻ പറ്റും’

‘ഇല്ല ഇച്ചായാ, ഞാൻ ഇച്ചായനോട് മുൻപ് പറഞ്ഞതൊക്കെ സത്യാ. എനിക്ക് പ്രേമവും ഫോട്ടോ എടുക്കലും ഒന്നുമില്ല. അവന്റെ കയ്യിൽ അങ്ങനെ ഒരു ഫോട്ടോയുമില്ല. മോർഫ് ചെയ്തത് ഉണ്ടെന്നാണ് അവൻ പറഞ്ഞത്, അതിനുള്ള ഫോട്ടോ വേണമെങ്കിൽ എന്റെ ഫേസ്‌ബുക്കിൽ നിന്ന് കിട്ടുമല്ലോ’

‘ഉം, അങ്ങനെയുമാവാം. എന്തായാലും അവൻ ഫോട്ടോസ് പുറത്ത് വിട്ടാൽ കുഴപ്പമാണ്. നാട്ടുകാരോടും വീട്ടുകാരോടും എന്ത് പറയും?’

‘ഇച്ചായാ ഞാനൊരു തെറ്റും ചെയ്തിട്ടില്ല, അതെനിക്കുറപ്പാണ്. അപ്പൊ ഞാൻ എന്തിന് പേടിക്കണം? ഞാൻ ഈ കാര്യം ഇച്ചായനോട് മാത്രേ പറഞ്ഞിട്ടുള്ളു. ഇനി പപ്പയോടും മമ്മയോടും പറയണം എന്നിട്ട് പോലീസിൽ പറയണം. അവനെയൊന്നും അങ്ങനെ വെറുതെ വിടാൻ പറ്റില്ല. എന്റെ ജീവിതം പോയാലും വേണ്ടില്ല അവൻ കാരണം വേറെ ഒരു പെൺകുട്ടിയ്ക്കും ജീവിതം നഷ്ടപ്പെടരുത്’

‘പോലീസിൽ പറയാനൊന്നും നിൽക്കണ്ട, അത് പിന്നെ വാർത്തയാകും ആകെ നാണക്കേടാകും’

‘എന്തായാലും പപ്പയോട് പറയട്ടെ, എന്നിട്ട് തീരുമാനിക്കാം’

‘നീ ആരോടും പറയണ്ട. ഇത്….’

‘ഹലോ… ഹലോ… ഇച്ചായാ…’

കാൾ കട്ടായിരിക്കുന്നു, അങ്ങോട്ട് വിളിച്ച് നോക്കി, ഫോൺ ഓഫാണ്. ചാർജ് തീർന്നിട്ടുണ്ടാകും. ഈ കാര്യം പപ്പയോട് മറച്ച് വെക്കാൻ പറ്റില്ല. എന്തായാലും പോലീസിൽ പറയുകയും വേണം. ഇച്ചായനേം പപ്പയെയും കൂട്ടി പോകാം.

അരമണിക്കൂറിന് ശേഷം ജെറിയുടെ കാൾ വന്നു

Recent Stories

The Author

3 Comments

  1. Ethrem nallakuttikalokke nattilundo ???? Eppam ellam oru pukamarayaanu …. sathyamayath kanaan pattatha avastha…. story poli ellom ulpeduthiuittund…. doubts n reply ….👌

  2. Dark knight മൈക്കിളാശാൻ

    അത് കലക്കി. അത് കലക്കി…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com