മനസമ്മതം 32

Views : 7505

‘ഓഹോ, അതാ തന്റെ ഉദ്ദേശം? നടന്നത് തന്നെ. ഒരു ഫോൺ കാൾ വന്നാൽ ഉടനെ പൈസ തരാനും കൂടെ കിടന്ന് തരാനും കുറേ പൊട്ടത്തികൾ ഉണ്ടാകും, ഈ ഗ്രിൻഷയെ അതിന് കിട്ടില്ല. താൻ തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യ്. ഇന്ന് ഞാൻ നിനക്ക് പൈസ തന്നാൽ നാളെയും നീ വരും. അത് എനിക്ക് ബുദ്ധിമുട്ടാണ്. പിന്നെ നീ ഉണ്ടാക്കിയ ഫോട്ടോ കണ്ട് ജെറിച്ചായൻ എന്നെ സംശയിക്കുന്നെന്ന് തോന്നുന്നില്ല. അങ്ങനെ സംശയിച്ചാൽ ഈ ബന്ധം ഇപ്പൊ തീരട്ടെ അതല്ലേ നല്ലത്, അല്ലെങ്കിൽ കല്യാണശേഷമാണ് നീ വന്നതെങ്കിലോ, അപ്പോഴും ഇച്ചായൻ എന്നെ സംശയിക്കില്ലേ?’

‘അപ്പൊ നീ രണ്ടും കൽപിച്ചാണല്ലേ, കാണിച്ച് തരാം ഞാൻ’

‘ഒന്ന് പോടാ ചെക്കാ’

ഫോൺ കട്ടായി, ഒരു കുപ്പി വെള്ളം മുഴുവനും കുടിച്ച് തീർത്തു.
ആരാണാവോ ഇങ്ങനെ വിളിക്കുന്നത്? പൈസ തട്ടിയെടുക്കാനും ഭീഷണിപ്പെടുത്തിയുള്ള സെക്സിനും വേണ്ടി ഇങ്ങനത്തെ കുറെ ആളുകൾ ഇറങ്ങിട്ടുണ്ടെന്ന് വാർത്തയിൽ കണ്ടിരുന്നു, പക്ഷെ എനിക്ക് ഇങ്ങനെ വരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല.
എന്റെ മാതാവേ, ഇന്ന് വരെ അറിഞ്ഞ് കൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല, പിന്നെന്തിനാ എന്നെ പരീക്ഷിക്കുന്നത്?

ഇത്രയും നേരം അവനോട് സംസാരിച്ചത് എങ്ങനെയോ കിട്ടിയ ധൈര്യത്തിന്റെ പുറത്താണ്, അത് നഷ്ടപ്പെട്ടു. ഭീഷണിപ്പെടുത്തുന്നവർക്ക് മുന്നിൽ പേടിച്ച് കൊടുത്താൽ അത് അപകടം കൂട്ടുകയേ ഉള്ളൂ. കുരയ്ക്കും പട്ടി കടിക്കില്ല എന്നല്ലേ, അവന് പണമാണ് ആവശ്യം അത്കൊണ്ടാണ് വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ഫോട്ടോസ് നെറ്റിൽ ഇട്ടത്കൊണ്ട് അവന് ഒരു ലാഭവുമില്ല. അത്കൊണ്ട് അവൻ ഇനിയും വിളിക്കും. അവന്റെ നമ്പർ കിട്ടിയിരുന്നെങ്കിൽ ബ്ലോക്ക് ചെയ്യാമായിരുന്നു, ഇത് പ്രൈവറ്റ് നമ്പർ ആണ്.

അവന്റെ ശല്യം ഇനിയുമുണ്ടാകും, എന്താ ചെയ്യാ? എല്ലാരോടും പറഞ്ഞാലോ? പോലീസിൽ കംപ്ലൈന്റ് കൊടുക്കാം. ഇതുവരെ ആരെയും അറിയിക്കാതിരുന്നു, ഇനിയും റിസ്ക് എടുക്കാൻ വയ്യ. വീട്ടിൽ പറയുന്നതിന് മുൻപ് ജെറിച്ചായനോട് പറയാം. ഈ കാര്യം ഞാൻ പറയുന്നതിന് മുൻപ് അവൻ ഇച്ചായനോട് പറഞ്ഞാൽ ആകെ കുഴപ്പമാകും. ആരോടും പറഞ്ഞില്ലെന്ന് പറഞ്ഞ് ചീത്ത പറയും.
ഇത്രയും ദിവസമായിട്ടും ഇച്ചായന്റെ സ്വഭാവം പൂർണ്ണമായി മനസിലാക്കാൻ പറ്റിയിട്ടില്ല, ചിലപ്പോൾ കർക്കശക്കാരനും ചിലപ്പോൾ നല്ലൊരു കാമുകനാണ്. അധികം സംസാരിക്കില്ല, പെട്ടന്ന് ദേഷ്യം വരും, കുറച്ച് അഹങ്കാരവും ഈഗോയും ഉള്ള ആളാണ് . ഈ കാര്യം ഞാൻ പറയാതെ അറിഞ്ഞാൽ എങ്ങനെയാ പ്രതികരിക്കുക എന്നറിയില്ല. വീട്ടുകാരുടെ കണ്ടെത്തലാണ് ഇച്ചായൻ, തെറ്റായിപ്പോകാൻ വഴിയില്ല, എന്തായാലും ഇച്ചായനെ വിളിച്ച് കാര്യം പറയാം. എന്നിട്ട് വീട്ടിലും പോലീസിലും പറയാം.

Recent Stories

The Author

3 Comments

  1. Ethrem nallakuttikalokke nattilundo ???? Eppam ellam oru pukamarayaanu …. sathyamayath kanaan pattatha avastha…. story poli ellom ulpeduthiuittund…. doubts n reply ….👌

  2. Dark knight മൈക്കിളാശാൻ

    അത് കലക്കി. അത് കലക്കി…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com