Manasammatham by Rajeesh Kannamangalam
‘ഇത് എന്റെ അവസാനത്തെ കാൾ ആണ്, ഇനി ഒരു മുന്നറിയിപ്പുണ്ടാവില്ല. ഞാൻ പറഞ്ഞത്പോലെ ചെയ്തില്ലെങ്കിൽ നിന്റെ ഫോട്ടോസ് നെറ്റിൽ നാട്ടുകാർ കാണും’
‘നിങ്ങൾക്ക് എന്താ വേണ്ടത്? എന്നെ ദ്രോഹിച്ചത്കൊണ്ട് എന്ത് കിട്ടാനാ?’
‘ഞാൻ പറഞ്ഞില്ലേ, പണം, എനിക്ക് ഇരുപത്തിഅയ്യായിരം രൂപ വേണം. എപ്പോ എങ്ങനെ എന്നൊക്കെ ഞാൻ പറയാം’
‘എന്റെ കയ്യിൽ പൈസ ഇല്ല’
‘നിന്നെപ്പറ്റി എല്ലാം എനിക്കറിയാം. അടുത്ത ആഴ്ച്ച നിന്റെ മനസമ്മതം അല്ലേ? കല്യാണത്തിനും മറ്റുമായി പൈസ മാറ്റിവച്ചിട്ടുണ്ടാകും, അതിൽനിന്ന് എനിക്ക് വേണ്ടത് തന്നാൽ എന്റെ ശല്യമുണ്ടാവില്ല’
‘നിങ്ങളുടെ കയ്യിൽ എന്ത് ഫോട്ടൊയാ ഉള്ളത്, എവിടുന്നാ കിട്ടിയത്?’
‘രണ്ടാഴ്ച്ച മുൻപ് നീ പഴയ ഫോൺ കൊടുത്ത് പുതിയത് ഒരെണ്ണം എടുത്തിരുന്നില്ലേ, ആ പഴയത് ഇപ്പൊ എന്റെ കയ്യിലാ’
‘അതിന് അതിൽ ഒന്നുമില്ലല്ലോ’
‘എല്ലാം ഡിലീറ്റ് ചെയ്താലും വീണ്ടെടുക്കാൻ ഇപ്പൊ പറ്റും. നിന്റെ എല്ലാ പേർസണൽ ഫോട്ടോയും എന്റെ കയ്യിലുണ്ട്’
‘ഓഹോ അത് കയ്യിൽ വച്ച് എന്നെ ഭീഷണിപ്പെടുത്താമെന്നാണോ?’
‘എന്തേ അത് പോരെ?’
‘ഞാൻ പൊട്ടിയാണെന്നാണോ നീ കരുതിയത്? ഒരിക്കലും വിവരങ്ങൾ തിരിച്ചെടുക്കാൻ പറ്റാത്ത വിധത്തിൽ ഫോൺ ഫോർമാറ്റ് ചെയ്യാൻ എനിക്കറിയാം. നീ പറഞ്ഞത് പോലെയുള്ള ചതിക്കുഴികൾ ഉണ്ടെന്ന് എനിക്കും അറിയാം. പിന്നെ ഫോട്ടോസ്, ആ ഫോണിൽ എന്റെ മോശം ഫോട്ടോകൾ ഒന്നുമില്ല, ശരീരത്തിന്റെ ഫോട്ടോ എടുക്കുന്ന ശീലം എനിക്കില്ല. നീ വേറെ ആളെ നോക്ക് ‘
‘അതിലെ നിന്റെ ഫോട്ടോകൾ ഞാൻ മോർഫ് ചെയ്ത് വച്ചിട്ടുണ്ട്, അത്പോരെ മോളെ? നിന്റെ കല്യാണം ഉറപ്പിച്ചതാ അത് ഓർമ്മ വേണം’
‘അതിന് ഞാനെന്ത് വേണം?’
‘നിന്നെ കെട്ടാൻ പോകുന്ന ആളുടെ പേര് ജെറി എന്നല്ലേ? അയാളുടെ നമ്പർ എന്റെ കയ്യിലുണ്ട്, ലാസ്റ്റ് 2502 അല്ലേ?’
‘അയ്യോ അത് ഇച്ചായന്റെ പേർസണൽ നമ്പർ ആണ്. വാട്‌സ്ആപ്പ് നമ്പർ ഉണ്ട് അത് വേണോ? അതാണെങ്കിലല്ലേ ഫോട്ടോസ് അയക്കാൻ പറ്റൂ?’
‘നീയെന്താടീ എന്നെ കളിയാക്കാ? ഞാനൊന്ന് മനസ്സ് വച്ചാൽ നീയെന്റെ അടുത്ത് കിടന്ന് തരും’
അത് കലക്കി. അത് കലക്കി…
Last polichu