മല്ലിമലർ കാവ് 2 19

Views : 4113

Mallimalar Kavu Part 2 by Krishnan Sreebhadhra

Previous Part

 

“മല്ലിമലർ കാവിലെ ഗ്രാമസേവകനാണ് ഹർഷൻ. കാവിലേക്ക് സ്ഥലം മാറി വന്നിട്ട് കുറച്ച് കാലമെ ആയിട്ടുള്ളു. പേടി പെടുത്തുന്ന വിശേഷങ്ങൾ പലരിൽ നിന്നും കേട്ടിട്ടും. അയാൾക്കൊരു കൂസലും ഇതുവരെ തോന്നിയിട്ടില്ല….

കുറച്ച് കാലമേ ആയിട്ടുള്ളു എന്നിരുന്നാലും അങ്ങിനെയൊക്കെ ഉണ്ടെങ്കിൽ തനിച്ച് താമസിക്കുന്ന താൻ എപ്പഴേ തട്ടി പോയാനേ….

ഗ്രാമത്തിലെ നാരായണൻ തമ്പിയെന്ന ജന്മിയുടെ പഴയ തറവാട്ടു വീട്ടിലെ. അന്തേവാസിയായാണ് അയ്യാൾ കഴിഞ്ഞു പോരുന്നത്.താമസത്തൊടൊപ്പം ഭക്ഷണും അവിടന്നു തന്നെ. ശമ്പളം കിട്ടുമ്പോൾ ഒരു നിശ്ചിത തുക നാരായണൻ തമ്പിക്ക് കൊടുത്താൽ മതിയാകും…..

ഒറ്റയാനായതിനാൽ വീടെല്ലാം ഒന്നു അടിച്ചു വാരാൻ. ഒരാളെ കിട്ടിയാൽ നന്നായിരുന്നു എന്ന് രാവിലെ പറഞ്ഞാണ് അയ്യാൾ ജോലിക്ക് പോയത്….

നേരം അല്പം വൈകി സന്ധ്യാ സമയത്ത് വീട്ടിലേക്ക് കയറിയപ്പോൾ. ദേ വരുന്നു ദീപവുമായി ഒരു അപ്സര കന്യക. ദീപം ഉമ്മറത്ത് വെച്ച് തിരിഞ്ഞ അവളോട്…..

“ഏതാടി നീ നിനക്കെന്താ ഇവിടെ കാര്യം…?

“ഞാൻ മൈഥിലി “

ഇവിടെ അടിച്ച് തളിക്കാൻ ആളുവേണമെന്ന് പറഞ്ഞ്. അവരെന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടതാ. ഇഷ്ട മായില്ലെങ്കിൽ ഞാൻ പൊയ്ക്കോളാം….

“ഓ ശരിയാണ് ജോലി തിരക്കിനിടയിൽ ഞാനതങ്ങ് മറന്നതാ പെണ്ണെ. ഇപ്പൊ നീ പൊയ്ക്കോളൂ നാളെ മറക്കാതെ വന്നാൽ മതി…

“ദേ അത്താഴം അവിടെ കോണ്ടു വച്ചിട്ടുണ്ട്. ചൂടാറണേലും മുന്നേ കഴിക്കാൻ മറക്കണ്ട ട്ടാ ഞാൻ പോണ്…

മറുപടിക്ക് കാത്തു നിൽക്കാതെ അവന്റെ മുന്നിലൂടെ അവൾ ഒഴുകി നീങ്ങി….

നാരായണൻ തമ്പി ആള് കൊള്ളാലോ. പറഞ്ഞപ്പഴേക്കും ദേ വേലക്കാരി റെഡി. മൈഥിലിയെ കണ്ടിട്ട് ഒരു അടിച്ചു തെളിക്കാരി പെണ്ണായിട്ട് തനിക്ക് തോന്നിയില്ല. ദീപവുമായി അവൾ ഉമ്മറ പടിയിലേക്ക് കാലെടുത്ത് വച്ചപ്പോൾ. കാവിലെ ദേവി ഇറങ്ങി വന്നപ്പോലെയാണ് എനിക്ക് തോന്നിയത്…

എന്തായാലും തനിക്ക് നന്നേ ബോധിച്ചു. ഇത്ര നാളും താൻ കന്യകനായി നടന്നതിന് ഇപ്പോഴാണ് ഒരു അർത്ഥം ഇണ്ടായത്. അയ്യാളുടെ മനസ്സിനുള്ളിൽ ഒരു കുളിരു കോരി….

പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ തന്റെ മുന്നിലെത്തിച്ച തമ്പിയോട് ഹൻഷന് വല്ലത്തൊരു ആദരവ് തോന്നി. അവളോടൊപ്പം ജീവിത തോണിലേറി ഒന്നിച്ച് തുഴയാൻ ഒരു മോഹവും….

അവളോടൊത്തുള്ള ദിനങ്ങൾ. സൂര്യ തേജസിന് മുൻപിൽ ചെന്താമര വിടരും പോലെ. വിടർന്നങ്ങിനെ കടന്നു പോയി ഹർഷന്റെ മനസ്സിലെ മോഹങ്ങളും അതുപോലെ തന്നെ തിളങ്ങി വന്നു….മനസ്സിലെ മോഹം തമ്പിയോട് പറഞ്ഞാലോ..? അടിച്ചുതളിക്കാരി കൊച്ചിന് ഒരു നല്ല ജീവിതം കിട്ടുന്നതിന് അങ്ങേര് തടസ്സം നിൽക്കുമോ.?…

അല്ലെങ്കിൽ വേണ്ട അവളോട് തന്നെ ആദ്യം ചോദിക്കാം. എന്നിട്ടാവാം ബാക്കി. അവളുടെ ഭാവം കണ്ടിട്ട് തന്നൊട് ഇഷ്ടകുറവുണ്ടെന്ന് തോന്നണില്ല…..

നാളെ രാവിലെ വീട്ടിലേക്ക് പോണതല്ലെ. അവൾക്ക് വിരോധമില്ലല്ലെങ്കിൽ അമ്മയുടെ ഇഷ്ടം കൂടി വാങ്ങി വരാം പിന്നെല്ലാം നാരായണൻ തമ്പിയുമായി സാവധാനം ആലോചിച്ചു ചെയ്യാം.അതുമതി അതാവും കൂടുതൽ ഉത്തമം…

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com