കാത്തിരിപ്പ് 35

Views : 5534

കാത്തിരിപ്പ്

 

രാമേട്ടാ കുറച്ചു വെളിച്ചെണ്ണ തന്നേ…
കടയ്ക്കുള്ളിലായിരുന്ന രാമേട്ടന്‍ ഇറങ്ങി വന്നു…

മോളേ അരലിറ്റര്‍ പേക്കറ്റേ ഉള്ളൂ….

അതിനെന്താ വില…?
110 രൂപ….
അയ്യോ അത്രയൊന്നും എന്‍റെ കയ്യിലില്ലാലോ…

വര്‍ഷ ബാഗ് മൊത്തം പരതി നോക്കി…ആകെ 180 രൂപയുണ്ട് …
വീട്ടിലണേല്‍ ഒരു തുള്ളി വെളിച്ചെണ്ണയില്ല….അവള്‍ പാതി മനസ്സോടെ 110 രൂപയുടെ വെളിച്ചെണ്ണയും വാങ്ങി വീട്ടിലേക്ക് നടന്നു…

ശമ്പളം കിട്ടാന്‍ ഇനിയും രണ്ടുദിവസം കൂടി ബാക്കിയുണ്ട്..
രാവിലെയും വൈകിട്ടും ബസ്സിന് ഇരുപത് രൂപ വേണം…ആകെ 70 രൂപയുമായ് ഇനിയും രണ്ടു ദിവസം തള്ളി നീക്കണം…അതിനിടയില്‍ ഒരു പനിയെങ്ങാനും വന്നു‍ പെട്ടാല്‍ കുഴഞ്ഞതു തന്നെ…

കറിപൗഡര്‍ കമ്പനിയില്‍ നിന്നും എണ്ണി പെറുക്കി ആകെ കിട്ടുന്ന ആറായിരം രൂപകൊണ്ട് രണ്ടു പേരും ഞെങ്ങി ഞെരുങ്ങി കഴിയുന്നതാ…
അമ്മയ്ക്ക് മരുന്നു വാങ്ങണം പിന്നെ പാലിന്‍റെ കാശ് കൊടുക്കണം….
അനാദി സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വാണം പോലെയാ വില കേറുന്നത്..

എല്ലാം ശരിയാകുന്നത് പോയിട്ട് അങ്ങനെ പറഞ്ഞവരെങ്കിലും ശരിയായാല്‍ മതിയായിരുന്നു ….

ആരോടാ പറയുക…
ചിലപ്പോള്‍ തോന്നും നമ്മള്‍ രണ്ടുപേരുടേയെങ്കിലും ഭാരം ഭൂമിക്ക് കുറച്ചു കൊടുക്കാമെന്ന്…അത്രയെങ്കിലും ആശ്വസിക്കട്ടെ പാവം….

ദൂരേന്ന് കണ്ടു …
വലതു കാല്‍ ഏന്തി വലിച്ചു കൊണ്ട് സുധിയേട്ടന്‍ വരുന്നത്…
ചെറിയ മാറ്റം ഉണ്ടെങ്കിലും പഴയ പോലെ ആയിട്ടില്ല…
എന്നാലും ഇത്രയെങ്കിലും ആയല്ലോ…!

അവള്‍ക്കു ആശ്വാസം തോന്നി…നടന്നടുത്തെത്തി..
അവള്‍ ചിരിച്ചു …ആകെ ക്ഷീണിച്ച മുഖം…..
താടി രോമങ്ങള്‍ വളര്‍ന്നിരിക്കുന്നു…ആ വെളുപ്പു നിറം മാത്രം ഉണ്ട്…എന്തുമാത്രം സുന്ദരനായിരുന്നു…എന്തെല്ലാം സ്വപ്നങ്ങള്‍ കണ്ടിരുന്നു….!

”ഒരു നൂറു രൂപ തരാനുണ്ടോ തന്‍റെ കയ്യില്‍ …” ?

ഒട്ടും പ്രതീക്ഷിക്കാതെയുള്ള സുധിയേട്ടന്‍റെ ആ ചോദ്യത്തിനു മുന്നില്‍….
ഞാന്‍ നിന്ന് വിയര്‍ത്തു….

ഉടലോടെ എവിടേലും മറഞ്ഞു പോയെങ്കിലെന്ന് കൊതിച്ചു….
എന്താ പറയുക എന്നോര്‍ത്ത് നിലത്ത് നോക്കി നില്‍ക്കേ……

പോട്ടെ….ഇല്ലെങ്കില്‍ സാരോല്ലാ….എന്നും പറഞ്ഞ്
നടന്നകന്നു ….

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com