കരിക്കട്ട 26

കരിക്കട്ട

നിറഞ്ഞ് ഒഴുകുന്ന കണ്ണുകളുമായി അമ്മയുടെ മടിയിൽ തല ചായ്ച്ചപ്പോൾ അമ്മയോട് ഞാൻ ചോദിച്ചു

എന്തിനാണ് അമ്മേ എന്നെ കരിക്കട്ട
എന്നു വിളിക്കുന്നത്.
രണ്ടു കണ്ണീർത്തുള്ളികൾ മാത്രം ആയിരുന്നു കുഞ്ഞുന്നാളിൽ മറുപടി

അമ്മാവന്റെ വീട്ടിലെ രണ്ട് അധികപറ്റുകൾ ആയിരുന്നു ഞാനും അമ്മയും.

അമ്മാവൻ ശകാരത്തോടെ പറയും
തന്തയില്ലാ കഴുവേറി എന്ന്.

വിളിക്കുന്നത് എന്നെ ആണെങ്കിലും
കണ്ണിൽ നിന്നു വെള്ളം വരുന്നത് എന്റെ അമ്മയുടെ മുഖത്തും.

അറിവ് വച്ചതിന് ശേഷം അമ്മയോട് ഞാൻ ചോദിച്ചിട്ടില്ല അച്ഛൻ ആരാന്ന്

ആ മുഖത്തെ വിഷമം എനിക്ക് താങ്ങാൻ കഴിയില്ല …. പാവം എനിക്ക് വേണ്ടിയാണ് ജീവിക്കുന്നതും അടുക്കളയിൽ ഉരുകുന്നതും.

അമ്മാവന് തന്തയില്ലാത്തവനും, പുറത്ത് കരിക്കട്ടയും
ആദ്യം ആദ്യം ഈ വിളികൾ മനസിനെ കുത്തിനോവിച്ചി രുന്നു പിന്നെ അങ്ങ് ഒരോന്നായി ശീലം ആയി

കുട്ടിക്കാലത്തെ എന്റെ കൂടെ എന്റെ കൈയിൽ തൂങ്ങി നടന്നവളാണ് രാധ അമ്മാവന്റെ മകൾ , സ്നേഹത്തോടെ ഉള്ള ഒരു നോട്ടം, അമ്മ കഴിഞ്ഞാൽ അവളിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്.

തൊടിയിലെ മൂവാണ്ടൻ മാവിലെ മാങ്ങ പൊട്ടിക്കാനും പരൽ മീനുകളെ പിടിക്കാനും അപ്പൂപ്പൻ താടി പറത്താനും ഞാൻ അവളെ കൂടെ കൂട്ടിയിരുന്നു.

സ്കൂളിൽ പഠിക്കുന്ന സമയത്തും
ലാസ്റ്റ് ബഞ്ചിൽ ആയിരുന്നു സ്ഥാനം .കറുത്തത് കൊണ്ട്
മുന്നിൽ കൂട്ടുകാരുടെ കൂടെ ഇരിക്കാൻ സമ്മതിക്കില്ല.
നാട്ടിലെ ചെക്കന്മാർക്ക് ഇടയിലും മുങ്ങാം കുഴി ഇടാനും തലപ്പന്തിനും കബടിയിലും ഒന്നാമത് ആയിരുന്നു എന്നിട്ടും, വിളികൾ കരിക്കട്ട എന്ന് തന്നെ.

ചില വിളികൾ സ്നേഹത്തോടെ ആയിരുന്നു.

സ്‌ക്കൂൾ ജീവിതം പെട്ടെന്ന് അവസാനിച്ചു. നോക്കാനും ചോദിക്കാനും ഇല്ലാത്തവന് എന്ത്
പഠനം. സ്ക്കൂളിൽ ടീച്ചറുടെ മകനെ തല്ലിയതിന് പുറത്താക്കി . കളിയിൽ ആണ് അവൻ വിളിച്ചത്, കറുത്ത രാവിൽ പിറന്ന തന്തയില്ലാത്തവനേ എന്ന്.

മറുപടി കറുത്ത കാരിരുമ്പ് പോലെ
ഉള്ള കൈകൾ പറഞ്ഞു. അങ്ങനെ പഠനവും നിന്നു. അല്ലേലും എന്നെ പഠിപ്പിച്ചിട്ട് അമ്മാവന് എന്ത് ലാഭം.

ഇതൊക്കെ ആണെങ്കിലും എന്നെ ഏറെ വിഷമിപ്പിച്ചത് രാധയുടെ വാക്കുകൾ ആണ്.

ഏട്ടൻ ഇനി എന്റെ കൂടെ നടക്കരുത്
കൂട്ടുക്കാരികൾ കളിയാക്കും ദേ നിന്റെ കരിക്കട്ട പോന്നു എന്ന്. കുഞ്ഞുന്നാളിൽ പലതും ഉണ്ടായിട്ടുണ്ട് .അതു പോലെ അല്ല ഇപ്പോൾ.

ഒന്നും അവളോട് പറഞ്ഞില്ല തല
അൽപം കുനിച്ച് നടന്ന് അകന്നു രാത്രിയിൽ അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ണാടിയിൽ നോക്കി .പിന്നെ പോയി അമ്മയുടെ
മടിയിൽ തലചായ്ച്ച് കിടന്നു അമ്മ മാത്രമേ ഉള്ളു ആ പേരിട്ട് വിളിക്കാത്തത്.

നാളുകൾ മാറി വന്നു ഞാൻ ഒന്നും കൂടെ കറുത്തു .

കൂട്ടായിരുന്ന ചങ്ങാതി എനിക്ക് നേർക്ക് ഒരു ലെറ്റർ നീട്ടി അത് രാധയുടെ കത്ത് ആയിരുന്നു .

Updated: March 11, 2018 — 9:54 pm

1 Comment

Add a Comment
  1. good one bro , keep it up

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: