കന്യകയായ അഭിസാരിക 16

Views : 5333

നീണ്ട യാത്രയുടെ ക്ഷീണവും….മഴയുടെ അലോസരവും …കൊണ്ടാവാം ….എന്റെ അശ്രദ്ധ മൂലം ആ അപകടം നടന്നിട്ടും.. അതിന് ജീവനുണ്ടോ എന്ന് പോലും നോക്കാതെ വണ്ടി നിർത്താതെ ഞാൻ പോയത്….

എന്നാൽ എന്റെ തൊട്ടു പിന്നാലെ വന്ന അവൾ…..രാത്രിയെയോ….ഇരുളിനെയോ…മരണ ഗന്ധത്തെയോ .. വകവയ്ക്കാതെ വണ്ടി നിർത്തി….

റോഡിൽ തളം കെട്ടിയ രക്തത്തിൽ നിന്നും ആ ചെറു ജീവനെ താങ്ങി എടുത്തുക്കുന്നത് കണ്ടപ്പോൾ ….. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..

ഇരുളിനെ കീറിമുറിച്ചു ചിമ്മി മാറിയ ഇടിയോട് കൂടിയ മിന്നലിൽ അവൾ ഒരു തേങ്ങലോടെ ആ മിണ്ടാപ്രാണിയുടെ വായിൽ ഒരിറ്റു വെള്ളം നൽകുന്നത്… കണ്ടപ്പോൾ ….എന്റെ ഉള്ളോന്നു പിടഞ്ഞു.

ഞാൻ ചെല്ലുമ്പോളെയ്ക്കും
ആ ജീവന്റെ അവസാന പിടച്ചിലിൽ… കരഞ്ഞുകൊണ്ടവൾ അതിനെ നെഞ്ചോട് ചേർത്തു …
മഴയിൽ നനഞ്ഞ അവളുടെ മഞ്ഞ സാരി രക്തവർണമായി കുതിർന്നു… അവളുടെ ശരീരത്തിൽ പറ്റിചേർന്നു …

**

പിന്നീടു പല.. സ്ഥലങ്ങളിൽ പല സാഹചര്യത്തിൽ ഞാൻ അവളെ കണ്ടു…
എത്രയൊക്കെ അടുത്തറിഞ്ഞിട്ടും ഞാൻ മനസിലാക്കാതെ പോയൊരു അധ്യായം മായിരുന്നു അവളുടെ ജീവിതം …

തെറ്റുകൾ ആവർത്തിക്കുന്ന ഈ ലോകത്ത് …..തെറ്റുകൾക്കിടയിൽ അവൾ അവളുടെതായ ശരികൾ കണ്ടെത്തി….

കഴിഞ്ഞ കുറച്ചു നാളുകളായി … അവൾക് ഞാൻ ഒരു അതിഥിയാണ് ….
ഞാൻ മാത്രമല്ല എന്നെ പോലെ മാറിവരുന്ന ഒരുപാട് മുഖങ്ങൾക്ക് അവൾ വിരുന്നൊരുക്കി..

ഒന്നിനും ആരെയും പഴിചാരാതെ… കഥപറഞ്ഞും സ്നേഹിച്ചും നല്ലത് മാത്രം പരസ്പരം സമ്മാനിച്ചു…. മറ്റുള്ളവരുടെ പാപക്കറകൾ സ്വയം ഏറ്റു വാങ്ങി….അതിലെ ശ്രേഷ്ഠതകൾ തിരഞ്ഞു അവരെ സന്തോഷിപ്പിക്കുവാൻ അവൾക്കു മാത്രം കഴിയുന്ന ഒരു സിദ്ധി ആണ്

ഒരു നോക്ക് കണ്ട മാത്രയിൽ തന്നെ ആരെയും ഹരം കൊള്ളിക്കുന്ന ആ സൗന്ദര്യത്തിൽ മനം മയങ്ങി… അവളെ തേടിയെത്തുന്നവരിൽ നിന്നും…. അവൾക്ക് പണ്ടെങ്ങോ നഷ്ടമായതും… അവൾ ആഗ്രഹിച്ചതുമായ സ്നേഹം നൽകാൻ കഴിവുള്ളവരെയും… അവളെകൊണ്ടുള്ള സഹായം അർഹിക്കുന്നവരെയും…
മാത്രം അവൾ തിരഞ്ഞെടുത്തു…

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com