കണ്ണീർമഴ 2 41

Views : 11720

“അതേയ്…. റാഷിക്ക നാട്ടിലോട്ട് പോരുംബോ ഞാനും ബെരണണ്ട്. ഇങ്ങള് നിക്ക് പറ്റിയൊരു പെണ്ണ് നോക്കി വെക്കണം – നല്ല മൊഞ്ചത്തിപ്പെണ്ണ്….”
ഈ പൊരേലോട്ട് കാലെടുത്ത് വെച്ചയ്നുള്ള ബുദ്ധിമുട്ട് നിക്കേ അറിയൂ… അതിനിടയിലാ വേറൊരു പെണ്ണ് .എന്തിനാ അറിഞ്ഞോണ്ട് ഒരു പെണ്ണിനെ കൂടി ബലിയാടാക്കുന്നേ…. ഞാൻ വന്നുപെട്ടത് ന്റെ ഷാഹിക്കാക്ക് പറ്റിയൊരബദ്ധം. ഞാനും ഇവിടെ വരുമ്പൊ നല്ല മൊഞ്ചത്തിയൊക്കെയായിരുന്നു.എന്നിട്ടിപ്പൊന്തായി… വല്ല അറബിപ്പെണ്ണിനേം കെട്ടി അവിടെ സുഖായി നിന്നോ …. ഒരിമിച്ചുള്ള ജീവിതോം കിട്ടും. പെണ്ണിന് അമ്മായിപ്പോരും ഇണ്ടാവില്ല.
ഇങ്ങനെയൊക്കെ അവന്റെ ട്ത്ത് പറയണംന്നുണ്ടായിരുന്നു. ഇനി അഥവാ ഞാനെങ്ങാനും പറഞ്ഞെന്ന് റാഹിലാത്ത അറിഞ്ഞാൽ എന്റെ ബാക്കിയുള്ള മൊഞ്ചും കൂടി ഇത്താത്ത കളയും.
“ഹലോ… ഒരു പെണ്ണ് നോക്കി വെക്കാൻ പറഞ്ഞയ്ന് മനസ്സ് കൊണ്ട് ജമാഅത്തിലെ മൊത്തം പെമ്പിള്ളേരും കണക്കെടുക്കാ ഇങ്ങള്. ”
അവന്റെ മനസ്സ് തുറന്നുള്ള സംസാരം കേട്ട് എനിക്ക് ചിരി വന്നു.
“ഹേയ്… ഞാൻ ഉമ്മാടെ കാര്യം പറയാൻ വിട്ടു പോയില്ലെ മനപ്പൂർവ്വം അല്ലായ്ര്ന്നു – അതോണ്ട് ഇന്നെക്കുറിച്ച് ഇയ്യെന്ത് കരുതൂന്ന് ചിന്തിച്ചതാ…. ”
“ന്റെ പൊന്നിത്താത്താ ഉമ്മാ വീണതും റാഹി ലാത്ത ഹോസ്പിറ്റലിൽ കൊണ്ടോയതും, കൂട്ടിന് ഇങ്ങളെ വിളിച്ചിട്ട് ഇങ്ങള് പോവാത്തതും ഒക്കെ റാഹിലാത്ത പറഞ്ഞ് ഞാനറിഞ്ഞാര്ന്നു…… ”
“റബ്ബേ !ന്നെ വിളിച്ചെന്നോ
ഇത്താത്ത നൊണ പറയാ റാ സീ…. സത്യായിട്ടും ന്നെ വിളിച്ചില്ല… ഞാനും പോരാന്ന് പറഞ്ഞപ്പോ ബേണ്ടാന്നാ ഓല് പറഞ്ഞെ….”
“ഇങ്ങള് ബേജാറാവാണ്ടിരി… നിക്കറിയാം…. ന്റെ വീട്ടാരെക്കുറിച്ച്.അതോണ്ടാ ഓലില്ലാത്ത തക്കം നോക്കി ഞാൻ വിളിച്ചെ….. ”
സുബ്ഹാന ള്ളാ…. ഈ പൊരേല് ഒരാളെങ്കിലും എന്റെ അവസ്ഥ അറിയുന്നുണ്ടല്ലോ സമാധാനമായി….
“ഇയ്യറിഞ്ഞിട്ടെന്താ കാര്യം ന്റെ റാഷിക്ക കൂടി മനസ്സിലാക്കിയിരുന്നെങ്കിൽ ” പല്ല് കടിച്ച് ശബ്ദം പുറത്ത് വരാത്ത രീതിയിൽ ഞാൻ പറഞ്ഞു.
ഞങ്ങൾ സംസാരിക്കുമ്പോൾ ഇടയിൽ വേറൊരു കോൾ വരുന്ന ശബ്ദം കേൾക്കുന്നുണ്ട്. റാഷിക്കയാ വോ ….റാസിയോട് എങ്ങനെയാ കോൾ കട്ട് ചെയ്യാൻ പറയാ….
“ഇത്താത്ത, ഇടയ്ക്കെന്തോ പറയണപോലെ തോന്നീല്ലോ നിക്ക്. എന്താ ഇങ്ങള് പറഞ്ഞേ…. ”
പടച്ചോനേ ….. കുടുങ്ങിയല്ലോ.. ….ഞാൻ പറഞ്ഞത് ശരിക്കും എനിക്കെന്നെ കേട്ടില്ല. പിന്നിത്ര പെട്ടെന്ന് റാസി എങ്ങനെ ……
“ആ…. അത് ….അത് പിന്നെ വേറൊരു കോൾ വരുന്നുണ്ടെന്ന് പറഞ്ഞതാ…. ”
“ന്നാ ശരി ഇത്താത്ത .ഇൻഷാ അള്ളാ ഞാൻ വിളിക്കാം…. ”
ഇനി ഇവന്റെ ശബ്ദം കേക്കണങ്കിൽ ഉമ്മാന്റെ അടുത്ത വീഴ്ച വരെ കാത്ത് നിൽക്കണ്ടെ…..
“ശരി…. റാസീ….. ”
റാസീടെ കോൾ കട്ടായ ഉടനെ തന്നെ ഫോൺ വീണ്ടും റിംഗ് ചെയ്തു.
“ഹലോ…”
“എത്ര നേരായെടീ വിളിക്കണ്. ആരോടായ്ര്ന്നെടീ ഇയ്യ് കൊഞ്ചണിണ്ടായേ….. ”
എവിടേലും പോയാലെങ്കിലും കൊറച്ച് സമാധാനം കിട്ടുമെന്ന് കരുതി. ഈ ഇത്താത്ത ന്നെം കൊണ്ടേ പോകൂ ….
“അത് ഇത്താത്താ ഷാ…. ഷാഹിക്ക……”
“ഏത് പണ്ടാരക്കാലനേലും ആയിക്കോട്ടെ …. ഞാൻ വിളിച്ചതേ അന്റെ വിശേഷം ചോയ്ക്കാനല്ല.ഉമ്മാനെ അഡ്മിറ്റ് ചെയ്തു. ഒരായ്ച വരെ നിക്കേണ്ടി വരും’ ന്റെ കുട്ട്യോള് സ്കൂളീന്ന് വന്നാ ഓലെ പൊരേലോട്ട് കൂട്ടിട്ട് നോക്കണം ന്ന് പറയാനാ…..”
മറുപടി പറയും മുമ്പേ റാഹിലാത്ത ഫോൺ കട്ട് ചെയ്തു. കുറച്ച് മുമ്പ് ഇങ്ങളെ ഒരാളെ സഹായോം എനിക്ക് വേണ്ടാന്ന് പറഞ്ഞ ഇത്താത്ത .ഇപ്പൊ ദേ,ന്നോട് തന്നെ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്ന്. അതാണ് പടച്ചോന്റെ കളി. പടപ്പെന്ത് വായ് വിട്ട വാക്ക് പറഞ്ഞാലും പടച്ചോനത് മറക്കൂലല്ലോ.
ഒരാഴ്ച…..
സ്കൂളിൽ പഠിക്കുന്ന സമയത്ത് ക്ലാസ് ടീച്ചർ ഒരാഴ്ച ലീവെടുക്കുമ്പോ കിട്ടുന്ന ഒരു സന്തോഷംണ്ട്. ആദിവസ ങ്ങളിലൊക്കെ ഫസ്റ്റ് പിരിഡ് ക്ലാസ് ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം ലീഡറായത് കൊണ്ട് എനിക്കായിരുന്നു. ഉമ്മയും റാഹിലാത്തയും ഒരാഴ്ച ഉണ്ടാവില്ലന്നോർത്തപ്പോൾ ആ ഒരു പ്രതീതിയായിരുന്നു എനിക്ക് കിട്ടിയത്.ഇനി റാഷിക്കാനോട് എത്ര നേരം വേണേലും വിളിച്ച് സംസാരിക്കാലോ. ഇന്ന് തന്നെ ഇക്കാന്റടുത്ത് എല്ലാം തുറന്ന് പറയണം. ഓഫ് ചെയ്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്നമൊബൈൽ ഓൺ ചെയ്യാനായി ഞാൻ റൂമിലേക്ക് പോയി. ഫോണെടുത്ത് ഓണാക്കി ഇക്കാന്റെ നമ്പറിൽ ഡയൽ ചെയ്തു. ഇക്കാടെ വിളിയും കാത്തിരിക്കുമ്പോൾ കോളിംഗ് ബെൽ ശബ്ദിച്ചു.
ഇത് വല്ലാത്തൊരു കഷ്ടാണ്. മനസ്സ് തൊറന്നൊന്ന് സംസാരിക്കാൻ ഒരു ചാൻസ് കിട്ടുമ്പോൾ തുടങ്ങും തടസ്സങ്ങൾ .
ശ്ശൊ… ഞാനെന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കണെ.
അമ്മു പറയാറുണ്ട്. എന്തെങ്കിലും തടസ്സങ്ങളും വിഷമവുമൊക്കെ വരുമ്പോൾ സ്വയം പഴിക്കരുതെന്ന് .അതിന്റെ പിന്നിൽ പടച്ചോൻ വേറെ വല്ലതും കണ്ടിട്ടുണ്ടാകുമെത്രെ….
ശരിയാ…. അന്നൊരു റമളാനിൽ ഞാനും അമ്മൂംകൂടി ഡ്രസ്സെടുക്കാൻ പോയി. ഓട്ടോയ്ക്കായി ഒരു പാട് നേരം കാത്തിരുന്നു. കാണണ ഓട്ടോയിലൊക്കെ നിറയെ ആള്. ഒടുവിൽ ഒരാളെയും കയറ്റി ഒരു ഓട്ടോ ഞങ്ങളുടെ അരികിലൂടെ കടന്നുേ പോയി. ഞാൻ കൈ കാണിച്ച് നിർത്തിയില്ല. കാത്തിരുന്ന് മുഷിഞ്ഞ ദേഷ്യത്തിൽ ആ ഡ്രൈവറെ ഞാനെന്തൊക്കെയോ പറഞ്ഞു. ” അതു കേട്ടപ്പൊ അമ്മു പറഞ്ഞു. ”
“ന്റെ ശാദ്യേ, അങ്ങനെയൊന്നും പറയല്ലെ. ഒരു പക്ഷേ പടച്ചോൻ അതിലെന്തേലും നന്മ കണ്ടിട്ടുണ്ടാവും.”
ആറിക്ഷ നീങ്ങിയതും എന്റെ വീടിനടുത്തുള്ള വളവ് തിരിയുമ്പോൾ എതിരെ വന്ന മിനിലോറിയിടിച്ച് ആ ഓട്ടോ മറിഞ്ഞു. സംഭവസ്ഥലത്ത് തന്നെ അതിലുണ്ടായിരുന്ന രണ്ട് പേരും തൽക്ഷണം മരിച്ചു. ആ ഓട്ടോയിൽ ഞങ്ങൾ രണ്ടു പേരും കയറിയിരുന്നെങ്കിൽ എന്താവുമായിരുന്നു ഞങ്ങളുടെ അവസ്ഥ.
[ഇതുപോലുള്ള അനുഭവം നിങ്ങൾക്കും വരാം.ആ സമയത്ത് ആരെയും പഴിചാരാതെ പടച്ചോൻ അതിനു പിന്നിൽ മറ്റൊരു നന്മ നമുക്ക് ഒരുക്കി വെച്ചിട്ടുണ്ടാകും എന്ന് കരുതുക] ഫോൺ ഓഫ് ചെയ്ത് തലയണക്കടിയിൽവെച്ച് ഞാൻ വാതിലിനടുത്തേക്ക് നീങ്ങി .ഇനി അഡ്മിറ്റാണെന്ന് റാഹിലാത്ത കള്ളം പറഞ്ഞതായിരിക്കോ…. ഇത്രേം നേരം സന്തോഷിച്ച തൊക്കെ വെള്ളത്തിൽ വരച്ച വര പോലെയായോ…. അല്ലേലും ഈ ശാദിക്ക് സന്തോഷമെന്ന് പറയുന്നത് കല്യണത്തിനു ശേഷം ഒരു പാട് അകലെയാ …. ആരായിരിക്കും റബ്ബേ ഈ സമയത്ത് ….. കണ്ണും പൂട്ടി ഞാൻ വാതിൽ തുറന്നു …..

ഒരാൾക്ക് മറ്റൊരാളോട് ഉള്ള സ്നേഹം യഥാർത്ഥമാണോന്ന് അറിയുന്നതിനുള്ള തെളിവ്. ഇവിടെ ഞാൻ തനിച്ചാണെന്നറിഞ്ഞാൽ ന്റെ ഷാഹിക്ക എവിടെയാണേലും ഓടി വരുമെന്ന് ഞാൻ പറഞ്ഞില്ലെ …ഞാൻ പറയാതെ പ്രതീക്ഷിക്കാതെ എന്റെ ഉൾവിളി അറിഞ്ഞ പോലെ എന്റെ പൊന്നിക്ക വന്നിരിക്കുന്നു…. ദേ എന്റെ കൺമുന്നിൽ …. കൂടെ അമ്മുവും മിർഷുമോനും ഉണ്ട്. എന്നെ കണ്ടയുടനെ മിർ ഷു അമ്മൂന്റെ കൈയ്യീന്ന് എന്റെ നെഞ്ചിലേക്ക് ചാടി. ഞാനവന് കവിളോട് ചേർത്തൊരു ഉമ്മ കൊടുത്തു.
ഷാഹിക്ക ഇരു കൈയ്യിലും നിറയെ സാധനങ്ങുമായി അകത്ത് കയറി.പിന്നാലെ അമ്മുവും.
“അസ്സലാമു അലൈക്കും”
സലാം പറയുമ്പോൾ
ഷാഹിക്കാന്റെ നുണക്കുഴി ഒന്നുകൂടി വിരിഞ്ഞു.
” വ അലൈക്കുമുസ്സലാം ,സുഖല്ലേ ഷാഹിക്ക…. ”
“ഇപ്പൊ ഒരു വിധം സുഖാ…. ഇയ്യും കൂടി ഞങ്ങളോടൊപ്പം പോന്നോളീ… അപ്പൊ അന്റിക്കാക്ക് പരമസുഖാവും…. അല്ലെ ഇക്കാക്കാ…. “എന്റെ ചോദ്യത്തിന് ഷാഹിക്കാനെ നോക്കി ചിരിച്ചു കൊണ്ട് അമ്മു മറുപടി പറഞ്ഞു.
ഷാഹിക്ക തല കുമ്പിട്ടു നിന്നു.
“ന്താ..! ഇക്കാക്കാ ഇങ്ങനെയൊക്കെ….? അങ്ങനെയാണേൽ ന്നെ കല്യാണം കയ്ച്ച് വിടണ്ടാ യ്ര്ന്നല്ലോ…. “ഇക്കാക്കാന്റെ താടി പിടിച്ച് മുഖമുയർത്തിക്കൊണ്ട് ഞാൻ പറഞ്ഞു.ഷാഹിക്കാനോട് ഒരു തമാശയായ് പറഞ്ഞതാണെങ്കിലും എന്റെ ഉള്ളിൽ തട്ടിത്തന്നെയാ ഞാനത് പറഞ്ഞത്.
“ഉമ്മയെന്ത്യേ ശാദ്യേ…. ന്റെ കൈയ്യീന്ന് കുഞ്ഞിനെ വാങ്ങിക്കൊണ്ട് അമ്മു ചോദിച്ചു. “

Recent Stories

The Author

kadhakal.com

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com