കണ്ണീർമഴ 2 41

Views : 11721

“അതിലൊക്കെ എന്തിരിക്കുന്നു …..”
അമ്മുവിന്റെ ഓരോ ചോദ്യത്തിനും അവന് മടുപ്പ് തോന്നിയ പോലെ തോന്നി.
“അറിയേണ്ട കാര്യാവുമ്പോ എല്ലാം അറീണതല്ലെ നല്ലത്.ഇയ്യെന്തിനാ ഇങ്ങനെ പേടിക്കണെ…… ”
“പേടിയൊന്നുമില്ല. പക്ഷേ എന്റെ എല്ലാ ഡിറ്റെൽസും അറിഞ്ഞിട്ട് എന്നെ തട്ടാൻ വല്ല പ്ലാനുമുണ്ടോ…… ”
“ന്റെ സംസാരം കേട്ട് അനക്ക് അങ്ങനെ തോന്നണുണ്ടോ…… അമ്മാതിരി കാര്യക്കൊ ചെയ്യോ ഞാന് ……”
അത്ര നേരം മയത്തിൽ സംസാരിച്ച അമ്മുവിന്റെ വാക്കുകളിൽ പരിഭവം നിറഞ്ഞു.
“എന്റെ മുത്ത് അങ്ങനെയൊന്നും ചെയ്യില്ലെന്നറിയാം. ഞാൻ വെറുതെ ചോദിച്ചെന്നേ ഉള്ളൂ….. ”
“ന്നാലും ഇയ്യ് എന്നെ തെറ്റിദ്ധരിച്ചില്ലെ. നിക്കിനി അന്നോട് മിണ്ടണ്ട. ഞാൻ കട്ട് ചെയ്യാ…… ”
പിണങ്ങണ പോലെ നടിച്ച് അമ്മു കോൾ കട്ട് ചെയ്യാൻ തുനിഞ്ഞു.
“എന്റെ മോളേ! ദേ … നീ ……..കട്ട് ചെയ്യല്ലെ …… ഞാൻ ഒരു തമാശ പറഞ്ഞതല്ലെ ……”
അമ്മുവിന്റെ സംസാരവും കൊഞ്ചലും അവന് അത്രയ്ക്കും ഇഷ്ടപ്പെട്ടെന്ന് തോന്നി. കട്ട് ചെയ്യും മുമ്പേ അവൻ അവന്റെ ഉള്ളം തുറന്നു.
” ഇല്ല …… ഞാൻ കട്ട് ചെയ്യണില്ല. പക്ഷേങ്കിൽ ഇയ്യ് അന്നെക്കുറിച്ച് പറയ്‌…….”
അവൻ പറയാൻ തുടങ്ങുമ്പോഴേക്കും ലാന്റ് ഫോൺ റിംഗ് ആയി. കുറച്ച് കഴിഞ്ഞ് വിളിക്കെന്ന് പറഞ്ഞു അമ്മു മൊബെൽ കട്ട് ചെയ്തു.
ലാന്റിൽ ഷാഹിക്കയായിരുന്നു വിളിച്ചത്.അര മണിക്കൂറോളം സംസാരിക്കുന്ന അമ്മു ഇക്കാൻറട്ത്ത് പത്ത് മിനറ്റ് സംസാരിച്ച് കട്ട് ചെയ്യുകയും ചെയ്തു.വീണ്ടും ബെഡിലേക്ക് കയറി കിടന്ന് മൊബൈൽ നോക്കി ഇരിപ്പായി.
നേരിൽ കാണുക പോലും ചെയ്യാത്ത ഒരാണിന്റെ സംസാരം കേട്ടാൽ കൂടെ കിടന്ന പുരുഷനെ മറക്കാൻ പറ്റുമോ ഒരു പെണ്ണിന്.
വെറുതെയല്ല പത്രങ്ങളിൽ ഇതുപോലുള്ള ഓരോന്ന് കാണുകയും കേൾക്കുകയുമൊക്കെ ചെയ്യുന്നത്. കൺമുന്നിൽ തന്നെ ഞാനും സാക്ഷി ആവുകയല്ലെ അങ്ങനെയൊരു കാര്യത്തിന്. എല്ലാം ചെയ്ത് വെച്ചിട്ട് അവസാനം ഇബ് ലീസിനെ കുറ്റം പറഞ്ഞാൽ മതിയല്ലോ…..
ദുനിയാവിലെ ഇതു പോലെയുള്ള എല്ലാ പെണ്ണിനെയും ഞാൻ മനസ്സറിഞ്ഞ് ശപിച്ചു.
പതിനഞ്ച് മിനറ്റിന് ശേഷമാണ് വീണ്ടും ഫോൺ ശബ്ദിച്ചത്.റിംഗ് ട്യൂണായി വെച്ച പാട്ട് മുഴുവൻ പാടാൻ സമ്മതിക്കാതെ അമ്മു കോൾ അറ്റന്റ ചെയ്തു.
“എന്താടോ ….. താൻ കോൾ കട്ട് ചെയ്തത്…..?
“അത് ലാന്റ് ഫോണിൽ ന്റെ ഇക്കാക്ക വിളിക്കണുണ്ടായ്ര്ന്നു…… അതോണ്ടാ…… ”
എന്നിട്ട് തന്നോട് സംസാരിക്കാനുള്ള പൂതി കൊണ്ട് പെട്ടെന്ന് കട്ട് ചെയ്തെന്നും കൂടി പറയായ് രുന്നില്ലെ ….. പുറത്ത് വരാത്ത ഓരോ വാക്കുകൾ കൊണ്ട് ഞാൻ അമ്മുവിനെ കുറ്റപ്പെടുത്തി.
“അല്ല ….. താനല്ലെ പറഞ്ഞത് ഇത് നാത്തൂന്റെ നമ്പറാണ്. വേറെ നമ്പർ തരാമെന്ന്.എന്നിട്ടെവിടെ ആ നമ്പർ ……”
” അതിനെന്താ അത് തരാല്ലോ….. അയ്ന് മുമ്പ്…… അനക്ക് ന്റെ നാത്തൂന്റെ നമ്പർ എവ്ടെന്നാ കിട്ടിയേന്ന് പറയ്…….”
അമ്മുവിന്റെ ഈ ചോദ്യം അമ്മു എന്ത് ഉദ്ദേശം വെച്ച് തന്നെ ചോദിച്ചതായാലും ഞാനും അറിയാൻ ആഗ്രഹിച്ചിരുന്നു അതിന്റെ ഉത്തരം….. ഞാൻ ഒരു കോട്ടുവായ ഇട്ടു കൊണ്ട് ഉറക്കിൽ പിച്ചും പേയും പറയണ പോലെ ഓരോന്ന് പറഞ്ഞ് അമ്മുവിന്റരി കിലോട്ട് ഒന്നുകൂടി ചേർന്ന് കിടന്നു.
“അതെന്റെയൊരു കൂട്ടുകാരൻ തന്നതാ…… ”
“കൂട്ടാരനോ … ഓനെവിടെ ന്നാ കിട്ടിയേ….. ”
അമ്മുവിന്റെ കൊഞ്ചലിന്റെ ആക്കം വർദ്ധിച്ചു.പിന്നെയൊരു ചിരിയും…..
പൊതുവെ സംസാരം കഴിഞ്ഞ് അമ്മുവിന് ഒരു ചിരിയുണ്ട്.ഷാഹിക്കാക്കും എളേപ്പമാർക്കൊക്കെ അമ്മുവിന്റെ ആ ചിരി വല്ല്യ ഇഷ്ടാ.എനിക്കും. അതിനൊരു പ്രത്യേക സ്റ്റൈലാണ്. . പല പ്രാവശ്യം ഞാൻ അത് അനുഗരിക്കാൻ നോക്കിയെങ്കിലും ഇതുവരെ എനിക്കതിന് കഴിഞ്ഞിട്ടില്ല. ആ ചിരിയായിരിക്കാം ഇവനെയും വീഴ്ത്തിയത്.
എടാ കൂട്ടുകാരാ….. തന്നെ ഇപ്പൊ എന്റെ കൈയിൽ കിട്ടിയാൽ ഞാൻ തന്നെ ഞെരിച്ച് കൊല്ലും….. അമ്മുവിനോടും അപരനോടു മുള്ള ദേഷ്യം മുഴുവനും എനിക്കാ കൂട്ടുകാരനോടായി.
“അതൊന്നും പറയാൻ പറ്റില്ല……”
” അപ്പൊ അനക്ക് ന്നെ ഇഷ്ടല്ലാ……. ന്നാ പറയണ്ടാ….. ഞാൻ കട്ട് ചെയ്യും…… ”
അമ്മുവിന്റെ വാക്കുകളിൽ വീണ്ടും പിണക്കം.
“താനെന്താടോ കൊച്ചു കുട്ടികളെ പോലെ. ഇടയ്ക്കിടയ്ക്ക് പിണങ്ങുന്നത്……”
അവന്റെ സംസാരത്തിൽ അൽപം ദേഷ്യം നിറഞ്ഞു.
” അത് പിന്നെ…. ഇയ്യ് ന്റെ ട്ത്ത് ഒക്കെ മറച്ച് വെച്ചാ നിക്ക് വെഷമാവൂല്ലെ…… അതോണ്ടല്ലെ ……”
“ഹെന്റ …. പൊന്നേ തന്നെ ക്കൊണ്ട് ഞാൻ തോറ്റു. താൻ ചോദിക്കുന്നതിനൊക്കെ ഉത്തരം ഞാൻ പറയാം…… പക്ഷേ ഇടയ്ക്കിടയ്ക്ക് താനിങ്ങനെ പിണങ്ങല്ലെ ….. അത് മാത്രം എനിക്ക് സഹിക്കാൻ പറ്റില്ല.”
തെണ്ടി. ഒരു പെണ്ണ് അൽപം കൊഞ്ചല് കാട്ടിയപ്പോൾ അവളുടെ വലയിൽ വീണിരിക്കുന്നു.ബുദ്ദൂസ്….. അവനെ ഞാൻ ഒരു പെൺ കോന്തനായി വിലയിരുത്തി.
“ന്നാ …. പറയ്….. അവന് എങ്ങനെയാ കിട്ടിയെ…… ”
അമ്മു അവിടെയും ഒന്നു ചിരിച്ചു കാണിച്ചു.
“തന്റെ നാത്തൂന്റെ ഹസ്ബന്റിന്റെറൂമിലാ എന്റെ കൂട്ടുകാരൻ. ഒരു ദിവസം ഞാനാ റൂമിൽ പോയപ്പോൾ പുള്ളിക്കാരന്റെ ഫോൺ കാണാനിടയായി. അതിൽ വോൾപേപ്പറിൽ നാത്തൂന്റെയും പുളളിക്കാരന്റെയും പിക്ച്ചർ ആയിരുന്നു. നല്ല മൊഞ്ചത്തി ക്കുട്ടിയാണെന്ന് തോന്നി.കൂട്ടുകാരനോട് പറഞ്ഞപ്പോൾ അവളുടെ നമ്പർ വേണോന്ന് അവൻ ചോദിച്ചു…… കിട്ടിയാൽ കൊള്ളാമെന്ന് ഞാനും…..”
ഒരു കൂസലുമില്ലാതെ അവൻ പറഞ്ഞു തീർത്തു.
” ന്നിട്ട്….. ”
” എന്നിട്ടെന്താ….. അയാൾ കുളിക്കാൻ പോയപ്പോൾ ഫോൺ ചാർജിന് വെച്ചിട്ടുണ്ടായിരുന്നു. അതിൽ നിന്നാണ് അവൻ എടുത്ത് തന്നെത്……”
“ഓളെ നമ്പർ ആണെന്ന് എങ്ങനെയാ അനക്ക് മനസ്സിലായെ …..”
“അതിൽ സ്വീറ്റി ഹേർട്ട് എന്നാ സേവ് ചെയ്തത്. മധുവിധു കഴിഞ്ഞെത്തിയാളല്ലെ. അപ്പൊപ്പിന്നെ ആ നമ്പർ വൈഫിന്റെതാണെന്ന് ഞങ്ങള് ഊഹിച്ചു…… ജസ്റ്റ് ഒന്ന് മുട്ടിനോക്കി.സംഭവം ക്ലിക്കായി…… ”
വിശന്ന് വലഞ്ഞ സിംഹത്തിന് മുന്നിൽ നല്ലൊരു ഇര കിട്ടിയ സന്തോഷമായിരുന്നു അവന്റെ വാക്കുകളിൽ .ഇങ്ങനെയും കൂട്ടുകാരുണ്ടാവുമോ …. എന്റെ റാഷിക്ക ഇത് വല്ലതും അറിഞ്ഞു കാണുമോ ….. പാവം. അത് പോലെ എത്ര എത്ര സുഹൃത്തുക്കളെ ആ കൂട്ടുകാരൻ പറ്റിച്ചു കാണും. അതിൽ പെട്ട ഒരു ഇരയാണല്ലോ ഞാനും.
[ പ്രവാസി ഭർത്താക്കൻമാർ വളരെ അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഭാര്യ നിങ്ങളുടെ മാത്രം സ്വത്താണ്. നിങ്ങളറിയാതെ ഇതു പോലുള്ള സാഹചര്യങ്ങളിൽ അവളുടെ നമ്പർ ചൂശണം ചെയ്യാൻ ഇട വരരുത്. ] കൂട്ടുകാരൻ റാഷിക്കാനെ പറ്റിച്ചതോർത്ത്എന്റെ കണ്ണ് നനയാൻ തുടങ്ങി. അമ്മുവിന്റെ കൈയിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് അവനെ രണ്ട് തെറി വിളിക്കണമെന്ന് പോലും തോന്നി. അമിതാവേശം നല്ലതല്ലല്ലോ …. ഇനി എന്ത് സംഭവിക്കുമെന്നറിയാൻ സഹിച്ചു നിനല്ലെ പറ്റൂ….. ഒരു പാട് ദിവസമായി ഞാൻ തുനിഞ്ഞിട്ടും കിട്ടാത്ത കാര്യമാണ് ഒരൊറ്റ നിമിശം കൊണ്ട് അമ്മു ചോർത്തിയെടുത്തത്. കൈ വിരൽ ചേർത്ത് പിടിച്ച് ഞാൻ കണ്ണു തുടച്ചു.അമ്മുവിന്റെ മുഖത്തും സംസാരത്തിലും കാര്യമായ മാറ്റമൊന്നും കണ്ടില്ല.
“ഹൂം ……. ”
അമ്മു ദീർഘമായി ശ്വസിച്ചു.
“താനെന്താടോ ….. ശ്വാസം വിട്ട് കളിക്കുകയാണോ …..”
“യേയ് …… ഞാൻ അന്നെ ക്കുറിച്ചൊന്നു ആലോചിച്ചതാ….. ”
“എന്നെക്കുറിച്ചോ ….. എന്താ എന്നെ ക്കുറിച്ച് ആലോചിക്കാൻ മാത്രം …….”
അയാളുടെ വാക്കിൽ അൽപം ഉത്കണ്ഠ.
“അല്ല. ഇയ്യ് കാട്ടിക്കൂട്ടണ ഓരോ തമാശകളേ….. ”
“ഇവിടെ ഞങ്ങൾ ബാച്ച് ലേഴ്സിന് സമയംപോണ്ടിഷ് ടാ ……”
” ഓ…..പിന്നെ….. ഇങ്ങളെ പോലുള്ളോരെ സമയം കൊല്ലിയാ പ്രവാസി ഭാര്യമാര്……അയ്ന് വേറെന്തൊക്കെ മാർഗോണ്ട് ഇങ്ങക്ക് ….. ”
അമ്മുവിന്റെ ഉപദേശം സ്റ്റാർട്ടിംഗ് . ചെക്കന് ബോറടി തുടങ്ങി.ഞാൻ പുതപ്പ് വലിച്ച് മുഖത്തേക്കിട്ടു.
“താനെവിടെയൊക്കെയോ കയറിപ്പറ്റല്ലെ ….. ഞാൻ കട്ട് ചെയ്യട്ടെ …..”
അതുവരെ അമ്മു പറഞ്ഞ വാക്ക് അവൻ ഏറ്റെടുത്തു.
“നിക്ക് ….. നിക്ക് ഇയ്യ് കട്ട് ചെയ്യല്ലെ ….. ഞാനൊന്ന് പറഞ്ഞോട്ടെ……”
“ഹൂം ……പറയ്…….. എനിക്ക് കുറച്ച് തിരക്കുണ്ട്……”
“അത് പറ്റില്ല.ഞാൻ പറയണെ ഇയ്യ് ശ്രദ്ധിച്ച് കേക്കണം ……ന്താ….. കേക്കില്ലെ.”
“ഊം….. പറയ് കേൾക്കട്ടെ …..”
ഇരുമനസ്സോടെ അവൻ സമ്മതിച്ചു.
” ന്റെ നാത്തൂൻ ഓളെ കെട്ട്യോന്റെ വീട്ടിലാ നിക്കാ….. അവിടെ ഓൾക്കും നാത്തൂൻ മാരും അനിയൻമാരൊക്കെണ്ട്. ഇയ്യ് വിളിക്കണ നേരം ഓലാരേലും ഫോണെട്ത്തിരുന്നേൽ എന്തായിരിക്കും ആ പെണ്ണിന്റെ അവസ്ഥ ….. അയ് നെ കുറിച്ചൊക്കെ ചിന്തിച്ചിട്ടുണ്ടോ ഇയ്യ് …”
അമ്മുവിന്റെ വാക്കുകൾക്ക് കട്ടികൂടി…….
“അത്…. പിന്നെ…… ഞാൻ ….. അങ്ങനെയൊന്നും …… ”
അത് വരെ ഉന്മേഷത്തിൽ സംസാരിച്ചന്റെ ഉള്ളം ചോർന്നു.അവന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി .
“ഇയ്യ് വെശമിക്കാൻ വേണ്ടി പറഞ്ഞതല്ല ….. ഒരു പൊതു തത്വം പറഞ്ഞന്നെ ഉള്ളൂ….. അവര് അറ്റന്റ് ചെയ്ത് ഓൾടെ ജീവിതം പോയാൽ ആരാ അയ്ന്റ ഉത്തരവാദി.
” ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല.”

Recent Stories

The Author

kadhakal.com

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com