ജിത്തുവിന്‍റെ അഞ്ജലി 66

Views : 86617

“വെറുതെ.. ഇവളെ ഞാന്‍ കൊണ്ടുവിടല്ലേ അമ്മേ” ഞാന്‍ പറഞ്ഞത് ഇത്തിരി കൂടുതലായോ എന്ന് ഞാന്‍ പിന്നെയാണ് ആലോചിച്ചത്.

“ങാ… ഞാന്‍ അത് പറായാനിരിക്കുകയായിരുന്നു. ശിവന്‍ ഉണ്ട് എന്നാലും നീ ഒന്ന് കൊണ്ടുവിടുമോ..? എനിക്കിന്ന് ഇവിടെ നിന്ന് ഇറങ്ങാനും പറ്റില്ല. എപ്പോഴും കൊണ്ടാക്കാന്‍ നമ്മള്‍ ഒപ്പം പോകുന്നതല്ലേ..” അമ്മ പറഞ്ഞു.

“ശരി.. ഞാന്‍ വിടാം.” ഞാന്‍ സമ്മതിച്ചെന്ന പോലെ പറഞ്ഞു.

“അമ്മായി.. ഇതൊക്കെ ഞാന്‍ ഇവിടെ വച്ചിട്ടാ പോകുന്നത്. ഇതൊക്കെ ഓരോരുത്തര്‍ക്ക് കൊടുക്കാനായി കൊണ്ടുവന്നതാ” അഞ്ജലി അമ്മയോടായി പറഞ്ഞു.

കൊണ്ടുവന്ന സാധനങ്ങളില്‍ ബാക്കി ഉള്ളത് ഓരോരുത്തര്‍ക്കായി അവള്‍ അമ്മയെ ഏല്‍പ്പിച്ചു.

“നിനക്കോര്‍മ്മയുണ്ടല്ലേടാ ഇതൊക്കെ.. ഞാന്‍ മറക്കും” അമ്മ എന്നോട് പറഞ്ഞു. ഞാന്‍ ഉവ്വെന്ന് തലയാട്ടികൊണ്ട് ഒരു കോട്ടുവായിട്ടു.

“ശ്ശോ.. വായ് നാറുന്നു.. പോയി പല്ലു തേച്ചിട്ട് വാടാ” അമ്മ എന്നെ ഓടിച്ചു.

ഞാന്‍ പോയി പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞ് എത്തിയപ്പോഴേക്കും സാധനങ്ങള്‍ എല്ലാം പായ്ക്ക് ചെയ്ത് പെട്ടി പുട്ടി വെക്കുകയായിരുന്നു അഞ്ജലി. അവള്‍ ഏല്‍പ്പിച്ച കവറുകളും എടുത്ത് അമ്മ എഴുന്നേറ്റു.

“ഇനി കുളിച്ച് താഴെ വാ.. ഒരുമിച്ച് ഭക്ഷണം കഴിക്കാം” അമ്മ അഞ്ജലിയോട് പറഞ്ഞു. അഞ്ജലി ടവലും എടുത്ത് ബാത്രൂമിലേക്ക് പോയി. ഞാനും അമ്മയും താഴെക്കും.

സമയം പെട്ടെന്ന് പറന്നകന്നു. പുറപ്പെടാനുള്ള നേരമായി ഊണു കഴിച്ച്‌ കഴിഞ്ഞ്. അഞ്ജലി ഡ്രസ്സ്‌ ചെയ്യാന്‍ മുകളിലേക്ക് പോയി. ഞാനും ഡ്രസ്സ്‌ എടുത്തിട്ട് താഴെ വന്നു. ശിവന്‍ കാര്‍ വെളിയിലേക്കു ഇട്ടിരുന്നു.. പെട്ടികള്‍ ഒക്കെ ശിവന്‍ തന്നെ കാറിലേക്ക് എടുത്തു വെച്ചു. അഞ്ജലി താഴെ ഇറങ്ങി വന്നപ്പോള്‍ ഞാന്‍ കാറിന്‍റെ താക്കോല്‍ ശിവന്‍റെ കയ്യില്‍ നിന്നും വാങ്ങി ഡ്രൈവിങ്ങ് സീറ്റില്‍ പോയി ഇരുന്നു. അഞ്ജലി വന്ന്‌ ശിവനോട് എന്തോ സംസാരിച്ചു.. കാശോ മറ്റോ കയ്യില്‍ കൊടുക്കുന്നതും കണ്ടു. പിന്നെ അമ്മയോട് എന്തൊക്കെയോ സംസാരിച്ചു നിന്നു…

“പോണ്ടേ… ഫ്ലൈറ്റിന് ഇനി 5 മണിക്കൂര്‍ കൂടിയേ ഉള്ളു.” ഞാന്‍ ഓര്‍മ്മിപ്പിച്ചു.

“അവള്‍ വരുന്നു” അമ്മ പറഞ്ഞു.

“പോട്ടെ അമ്മായി..” അമ്മയോട് യാത്ര പറഞ്ഞപ്പോള്‍ അഞ്ജലിയുടെ വാക്കുകളില്‍ ഒരു ഗദ്ഗദം…
അമ്മയുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.

യാത്ര പറഞ്ഞ് അഞ്ജലി പിന്നില്‍ കയറി. മുന്നിലേക്ക് കയറി ഇരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചെങ്കിലും അത് ഈ സാഹചര്യത്തില്‍ അത് നടക്കില്ലെന്ന് അറിയാം ആയിരുന്നു. ഞാന്‍ വണ്ടി എടുത്തു. വിമാനത്താവളത്തിലേക്ക് ഞാന്‍ ഇതാ അഞ്ജലിയും ആയി. വരുമ്പോള്‍ ഉണ്ടായിരുന്നത് പോലെ തിരിച്ചുകഥകള്‍.കോംപോകുമ്പോഴും കാറില്‍ മുക്ത തളംകെട്ടി. എന്തോ കുറെ പറയാനുണ്ടെങ്കിലും. എന്ത് പറയണം എന്നറിയാതെ ഞാന്‍ ഇരുന്നു. നെറ്റിക്ക് കയ്യും കൊടുത്ത് തലതാഴ്ത്തി അഞ്ജലിയും ഇരുന്നു… അങ്ങനെ ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തി. കാര്‍ പാര്‍ക്ക് ചെയ്ത് ഞാന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി പിന്നിലെ ഡോര്‍ തുറന്ന് അകത്തു കയറി ഇരുന്നു. ഡോര്‍ തുറക്കാന്‍ പോയ അഞ്ജലിയുടെ കയ്യില്‍ പിടിച്ചുകൊണ്ട് ഡോര്‍ തിരിച്ചടപ്പിച്ചു. അഞ്ജലി തിരിഞ്ഞ് എന്‍റെ മുഖത്തേക്ക് നോക്കി… ആ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു. അഞ്ജലിയുടെ കൈ എന്‍റെ കൈക്കുളിലാക്കി ഞാന്‍ ആ മുഖത്ത് നോക്കി.

“അഞ്ചു.. എന്താണ് നിന്നോട് പറയേണ്ടത് എന്ന് എനിക്കറിയില്ല.. ഞാന്‍ തെറ്റുകള്‍ എത്ര മാപ്പ് ചോദിച്ചാലും മതിയാവില്ല. നിനക്ക് എന്നോട് ക്ഷമിക്കാന്‍ കഴിയുമോ..?” എന്‍റെ കണ്ണുകള്‍ നിറഞ്ഞ് പുറത്തേക്ക് ഒഴുകുവാന്‍ ഞാന്‍ പാടുപെട്ടു.

“ജിത്തു..” കണ്ണിരിനിടക്ക് അത്രയും പറയനെ അവള്‍ക്ക് കഴിഞ്ഞോളൂ.

“ഞാന്‍ നിന്നെ… കല്യാണം കഴിക്കട്ടെ..” ഞാന്‍ അഞ്ജലിയുടെ കൈകള്‍ എന്‍റെ നെഞ്ചില്‍ ചോര്‍ത്തു കൊണ്ട് ചോദിച്ചു.

അഞ്ജലി തേങ്ങി കൊണ്ട്‌ എന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു. പിന്നെ മുഖമുയര്‍ത്തി എന്‍റെ മുഖം കയ്യില്‍ എടുത്ത് ചുംബനങ്ങള്‍ കൊണ്ട് മൂടി. പിന്നെ നെടുവീര്‍പ്പിട്ട് അകന്നിരുന്നു കൊണ്ട് പറഞ്ഞു..

Recent Stories

The Author

ഫൈസല്‍ കണ്ണോരിയില്‍

5 Comments

  1. Enthoru adhayadoo faisaleeee….
    Ithinte bakki undooo undenkilll ethaa nameee……
    Alla ithree ullengill ini ithupolathee kadha ezhutharathuuu……
    Plzzzz apeksha anuuui………

  2. ith kalyaani enna novelinte cipy alle

  3. ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട്‌ ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ

  4. പാക്കരൻ

    ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
    കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.

  5. നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com