ജിത്തുവിന്‍റെ അഞ്ജലി 66

Views : 86623

“അയ്യോ.. ഞാനമ്മയോട് പറയുന്നുണ്ട്. നിങ്ങളൊക്കെ ഞങ്ങടെ കല്യാണത്തിന് വരുമോ” കാര്‍ത്തൃായിനിയമ്മ ചോദിച്ചു.

“അതിനെന്താ സമയം കിട്ടിയാല്‍ ഞാന്‍ വരുമല്ലോ.. എന്നാല്‍ ശരി കാര്‍ത്തൃായിനിയമ്മ… ഞാനങ്ങോട്ട്..” ഞാന്‍ അവിടെ നിന്ന് മുങ്ങാനുള്ള പരിപാടി തുടങ്ങി.

“ഓ.. ആയിക്കോട്ടെ. വാ മോളേ… അവിടെങ്ങാനും പോയി ഇരിക്കാം നടു കഴക്കുന്നു.”
കാര്‍ത്തൃായിനിയമ്മ നടന്നു…

ഒരു നിമിഷം നിന്നു കൊണ്ട് രമേച്ചി പിന്നാലെ നടന്നു.. എന്നെ കടന്നു പോകുമ്പോള്‍ പതുക്കെ പറഞ്ഞു.

“ആ.. വായനശാലയുടെ അരികെ കാണും ഞാന്‍”

ഞാന്‍ രമേച്ചിയെ നോക്കി തലകുലുക്കി. അങ്ങോട്ട്‌ വരാമെന്ന പോലെ.

പഞ്ചവാദ്യം കൊട്ടിത്തീര്‍ന്ന് എഴുന്നള്ളത്ത്‌ കഴിഞ്ഞ് ആനകളെ മാറ്റി തുടങ്ങി…. വെടിക്കെട്ട് ഇനി അരമണിക്കൂറില്‍ തുടങ്ങും. ഉച്ചക്കത്തെ പോലെ ഇനി വൈകുമോ എന്നറിയില്ല… രണ്ടു കൂട്ടരും തമ്മില്‍ കരിമരുന്നിന്‍റെ കാര്യത്തില്‍ എന്തോ കശപിശ ഉണ്ടായിട്ട് ഉച്ചയ്കത്തേതു കുറച്ച് വൈകിയത്രേ. ഞാന്‍ പതുക്കെ വായനശാലയുടെ അടുത്തേക്കു നടന്നു. അവിടെ എത്തിയപ്പോഴേക്കും വായനശാലയുടെ വരാന്തയും തിണ്ണയും അള്‍ക്കാര്‍ കൈയ്യടക്കിയിരിക്കുന്നു. ഞാനവിടെ ഒരരികില്‍ നിന്നു… രമേച്ചി വരാന്തയില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു. ആള്‍ക്കാര്‍ ഒക്കെ ഏതാണ്ട് എത്തി ഓരോ സ്ഥലത്ത് ഇരിപ്പുറപ്പിച്ചു… വെടിക്കെട്ട് തുടങ്ങുന്നതിന്‍റെ മുന്നോടിയായി കാവിനു ചുറ്റു മുള്ള ലെറ്റുകള്‍ അണഞ്ഞു. ഞാന്‍ രമേച്ചിയെ ഒന്ന് നോക്കി. എന്നിട്ട് പതുക്കെ വായനശാലയുടെ പിന്നിലേക്ക് നടന്നു. വായനശാലയുടെ പിന്നിലായി ഒരു തെങ്ങിന്തോപ്പുണ്ട്… അവിടെ ഇരുട്ടിലോക്ക് ഞാന്‍ ഒന്ന്‌ നിന്നു.. അവിടെ ഒന്ന് നടന്നു നോക്കി ആരും ഇല്ലാന്ന് ഉറപ്പു വരുത്തി. ഇരുട്ടിന്‍റെ മറ പിടിച്ച് ഞാന്‍ തോപ്പില്‍ നില്‍ക്കുമ്പോള്‍ രമേച്ചി വായനശാലയുടെ അവിടെ നിന്നും ഇറങ്ങി വരുന്നത് കണ്ടു. തിരിഞ്ഞ് നോക്കിക്കൊണ്ട്‌ ധൃതി പിടച്ച് രമേച്ചി തോപ്പ് ലക്ഷ്യം ആക്കി നടന്നടുത്തു. ഇരുട്ടിന്‍റെ മറവിലെത്തിയ രമേച്ചിയുടെ കണ്ണുകള്‍ ഇരുട്ടില്‍ ശരിയാവന്‍ പോലും നില്‍ക്കാതെ ഞാന്‍ രമേച്ചിയെ വലിച്ചടുപ്പിച്ചു…

ആരൊക്കെയോ അങ്ങോട്ട്‌ വരുന്നതിന്‍റെ ശബ്ദം കോട്ടു ഞാന്‍ ഞെട്ടി എഴുന്നേറ്റു. ഡ്രസ്സുകള്‍ നേരെയാക്കി. വന്നവര്‍ തോപ്പും കടന്ന് നടന്നകന്നു. ആശ്വാസത്തോടെ ഒന്ന് നെടുവീര്‍പ്പിട്ട് രമേച്ചി എന്‍റെ നേരെ നോക്കി… എന്‍റെ നെറ്റിയില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു…

“ജിത്തുക്കുട്ടനോട് ഒന്ന് സംസാരിക്കണം എന്നു കരുതിയുള്ളു.. പിന്നെ ഓരോന്ന് ചെയ്തപ്പോള്‍ ഞാനറിയാതെ അലിഞ്ഞു പോയി… ഈ കള്ളനെ വിട്ടു ഞാന്‍ എങ്ങനെ അവിടെ നില്‍ക ” രമേച്ചി പറഞ്ഞു. രമേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു.

“അയ്യേ… രമേച്ചി കരയുകയാണോ…” ഞാന്‍ രമേച്ചിയുടെ താടിയില്‍ പിടിച്ച് ഉയര്‍ത്തി കൊണ്ട് ചോദിച്ചു.

“ജിത്തുക്കുട്ടന്‍ എന്നെ കെട്ടും എന്ന അതിമോഹം എനിക്കുണ്ടായിരുന്നില്ല…. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ഈ കള്ളനെ അത് കൊണ്ട് കുട്ടനോടൊപ്പം ഇങ്ങനെ ഒക്കെ… വേറെ അന്നും എനിക്കു വേണ്ട.. എന്നെ മറക്കാതിരുന്നാല്‍ മതി…” രമേച്ചി മനസ്സു തുറന്നു.

“എനിക്ക് രമേച്ചിയെ മറക്കാന്‍ പറ്റുമെന്ന് രമേച്ചിക്ക് തോന്നുന്നുണ്ടോ”

“ഉംം…” രമേച്ചി മുളിക്കൊണ്ട് എന്‍റെ നെഞ്ചില്‍ തല ചായിച്ചു.

കുറച്ചുനേരം എന്‍റെ നെഞ്ചില്‍ തലചായ്ച്ച് നിന്നു. നെഞ്ചില്‍ നിന്നും തല മാറ്റി കണ്ണു തുടച്ചു കൊണ്ട് രമേച്ചി പറഞ്ഞു.

“അടുത്ത മാസമാണ് കല്യാണം. ജിത്തുക്കുട്ടന്‍ വരണം. ഇനി ഒരിക്കലും നമ്മള്‍ ഇങ്ങനെ ചെയ്തുകൂടാ. ഞാനിനി വേറെ ഒരാളുടെ ഭാര്യയാകാന്‍ പോവുകയാണ്.. രമേച്ചി പേട്ടെ കുട്ടാ”

രമേച്ചിയുടെ ചുണ്ടില്‍ ഒരുമ്മ കൊടുത്തുകൊണ്ട് ഞാന്‍ എന്‍റെ സമ്മതം പറഞ്ഞു. അങ്ങനെ എന്‍റെ ആദ്യ സഖി എന്നോട് വിട പറയുകയാണ്. എന്‍റെ യൌവന ജിവിതത്തിന്‍റെ തുടക്കം കുറിച്ച രമേച്ചി മാറ്റാരുടേയോ ആകുകയാണ്. രമേച്ചി നടന്നകലുന്നതും നോക്കി ഞാന്‍ അവിടെ നിന്നു…

പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ ഉച്ചയാവാറായി. ഉച്ചയ്ക്ക് ഊണും കഴിച്ച് ഞാന്‍ കോളേജിലേക്ക് പുറപ്പെട്ടു. ക്ഷീണത്തില്‍ പലപ്പോഴും ക്ലാസ്സില്‍ ഇരുന്നു തങ്ങിയെങ്കിലും ഭാഗ്യത്തിന് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല… ക്ഷീണം കാരണം പുറത്തു കറങ്ങാന്‍ നില്‍ക്കാതെ നേരെ വീട്ടിലേക്ക്‌ വീട്ടു. വീട്ടില്‍ എത്തി അമ്മ തന്ന ചായ കുടിച്ചു കൊണ്ട് അമ്മയോട് ചോദിച്ചു..

“അമ്മേ… അഞ്ജലി എവിടെ..?”

“അവള്‍ക്കു ചെറുതായിട്ട്‌ ഒരു പനി. മുറിയില്‍ കിടക്കുവാ.. ഇന്നലെ വെയില്‍ കൊണ്ടതു കൊണ്ടാണ് എന്ന് തോന്നുന്നു..” അമ്മ പറഞ്ഞു

എന്തേ അവളെ കാണാന്‍ മനസ്സ് വെല്ലാതെ കൊതിച്ചു. ചായ മുഴുവന്‍ കുടിച്ച് ഗ്ലാസ് ഊണുമേശയില്‍ വച്ച് മുകളിലേക്ക് പോയി. നേരെ പോയത് അഞ്ജലിയുടെ മുറിയിലേക്ക് ആയിരുന്നു.. അവള്‍ ഉറങ്ങുകയായിരുന്നു. അവളുടെ മുഖം വല്ലാതെ ക്ഷീണിച്ചപ്പോലെ തോന്നി. അഞ്ജലിയുടെ മുറിയില്‍ നിന്നും ഞാന്‍ എന്‍റെ മുറിയിലേക്ക് പോയി. എന്‍റെ ക്ഷീണം ഞാന്‍ ഉറങ്ങി തിര്‍ത്തു.

Recent Stories

The Author

ഫൈസല്‍ കണ്ണോരിയില്‍

5 Comments

  1. Enthoru adhayadoo faisaleeee….
    Ithinte bakki undooo undenkilll ethaa nameee……
    Alla ithree ullengill ini ithupolathee kadha ezhutharathuuu……
    Plzzzz apeksha anuuui………

  2. ith kalyaani enna novelinte cipy alle

  3. ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട്‌ ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ

  4. പാക്കരൻ

    ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
    കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.

  5. നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com