ജിത്തുവിന്‍റെ അഞ്ജലി 66

Views : 86538

ശനിയാഴ്ച രാവിലെ ഭക്ഷണം എല്ലാം കഴിഞ്ഞ് ഞാന്‍ സുനിലിന്‍റെ വീട്ടിലേക്ക് പോയി. ഞങ്ങള്‍ ബ്രാഞ്ച് മാറിയതിനു ശേഷം താവളത്തിലേക്ക് പോക്ക് കുറഞ്ഞിരുന്നു. എന്നാലും ശീലങ്ങള്‍ പ്രത്യേകിച്ച് ദുശീലങ്ങള്‍ മാറില്ലല്ലോ… ഇടക്കിടെ ഞാന്‍ ഓരോ കാരണങ്ങള്‍ കണ്ടത്തി അങ്ങോട്ട്‌ പോയിക്കൊണ്ടിരുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍ കരിക്ക് വെട്ടി വച്ചിരിക്കുന്നു. അപ്പോള്‍ ഇന്ന് എന്തോ സൊയമ്പന്‍ സാധനം ഒപ്പിച്ചിട്ടുണ്ട്.

“ങാഹാ… എത്തിയോ… നീ ഇന്ന് വരുമോ എന്ന് സംശയിച്ചു” സുനില്‍ താവളത്തില്‍ ഇരുന്ന് ഒരു പുകവിട്ടു കൊണ്ട് പറഞ്ഞു.

“ഇന്നെന്താടാ സ്പെഷ്യല്‍.. കരിക്ക് ഓക്കെ ചെത്തിവെച്ചിട്ടുണ്ടല്ലോ?” ഞാന്‍ ചോദിച്ചു

“അതൊക്കെ ഉണ്ട് പറയാം… രവി… ജിത്തുവിന് രണ്ട് കരിക്കൂടെ” സുനില്‍ വിളിച്ചു പറഞ്ഞു

“ദോ… അത് ഞാന്‍ അവന്‍ വരുന്നത് കണ്ടപ്പോഴേ വെട്ടി” രവി കരിക്കുകളുമായി എത്തി.

“ങാ.. ഇന്നത്തെ സംഭവം കിടിലന്‍ ആണ്. അറ്റംവെട്ടി, മൂലംവെട്ടി എന്നൊക്കെ കേട്ടിട്ടുണ്ടോ” സുനില്‍ പറഞ്ഞു

പാക്കറ്റില്‍‍ കിട്ടുന്ന വാറ്റ്… എവിടെ സാധനം കാണട്ടെ..” കാണാന്‍ എനിക്ക് ഉത്സാഹമായി.

ചാരയനിരോധനം നടക്കുന്നുണ്ടങ്കിലും. വേണ്ട അളുകള്‍ക്ക്‌ നല്ല വാറ്റ് കിട്ടുന്നതില്‍ ഇപ്പോഴും യാതെരു കുറവും ഇല്ല. ഇതുവരെ കെട്ടിട്ടേ ഉള്ളൂ ഇതിനെ പറ്റി. നിരോധനത്തിന് മുന്‍പ് കുടിക്കാനുള്ള ഒരു സന്ദര്‍ഭം കിട്ടിയതും ഇല്ല.

“അളിയാ… എവിടെന്ന് ഒപ്പിച്ചതാ..? ഇത് കുടിച്ചാല്‍ കണ്ണിന്‍റെ കരളിന്‍റെ ഫീസ് വല്ലതും ഊരുമോ…” ഞാന്‍ ന്യായമായ ഒരു സംശയം ചോദിച്ചു.

“അതൊന്നും പേടിക്കണ്ടെന്‍റെ ജിത്തു.. ഇത് ഞാന്‍ തന്നെ നോരിട്ട് പോയി എടുത്തതാ…” രവിപറഞ്ഞു.

“അതേടാ… അതല്ല ഞാന്‍ ഇത്ര വിശ്വാസത്തില്‍ കുടിക്കണേ” സുനിലും പിന്താങ്ങി.

“എന്നാല്‍ എടുത്ത് ഒഴിക്ക് മോനേ” ഞാനും കൂടി
വ്യാജന്‍റെ ഒപ്പം വിഷമദ്യം ഒഴുകുന്ന കാലം. സംശയം തോന്നിയത് തികച്ചും ന്യായം. ഇതൊക്കെ കണ്ണും മറ്റും അടിച്ചു പോകതിരുന്നാല്‍ മതിയായിരുന്നു… ഭഗവതി.. കത്തോളണേ…
“ഉവ്വൂവ്വ.. ഈ പരിപാടിക്കൊന്നും എന്നെ കൂട്ടുപിടിക്കേണ്ട സ്വന്തം റിസ്കില്‍ ചെയ്താല്‍ മതി എന്ന് ഉത്തരവും കിട്ടി. മനസ്സില്‍ തോന്നിയതാണോ അതേ ശരിക്കും പറഞ്ഞതാണോ…

എന്തായാലും ഒരു കൈ നോക്കുക തന്നെ

മൂന്ന് പാക്കറ്റ് വെട്ടി ഓരോ കരിക്കില്‍ ഒഴിച്ച്. ഓവരെന്ന് എനിക്കും സുനിലിനും തന്നു.‌ ഞാന്‍ അത് വാങ്ങി നേരെ മൂക്കിനടുത്തോക്ക് കൊണ്ടു പോയി.

“മണം നോക്കരുത്… മണം ചേര്‍ത്തു വില്‍ക്കാന്‍ ഇത് ഫോറിനൊന്നു അല്ല… നാടനാ… ചിലപ്പോള്‍ അതിന്‍റെ മണം നിങ്ങള്‍ക്ക് പിടിക്കത്തില്ല.. മൂക്കടച്ച് പിടിച്ച് ഒരു കോറ്റങ്ങോട്ട് കോറ്റ്” എന്‍റെ മനസ്സ് വായിച്ച പോലെ രവി പറഞ്ഞു

ഞാന്‍ സുനിലിന്‍റെ മുഖത്ത് നോക്കി. പുതിയ അറിവു കിട്ടിയ പോലെ അവന്‍ തലകുലുക്കി… ചിയേഴ്സ് പറഞ്ഞ് ശ്വാസം പിടിച്ച് എല്ലാവരും ഒരുമിച്ച് കരിക്ക് മുഖത്തോടടുപ്പിച്ചു. ഞാന്‍ ഒരു കവിള്‍ എടുത്ത് കുടിച്ചിറക്കി… തൊണ്ട മുതല്‍ താഴോട്ട് പോകുന്ന വഴി മുഴുവന്‍ അത് എരിഞ്ഞിറങ്ങി.. എരിച്ചില്‍ സഹിക്കാതെ ഞാന്‍ ഒന്ന് ചുമച്ചു… ഒപ്പം സുനിലും അവനും ഇത്രയും പ്രതീക്ഷിച്ചില്ല എന്നു വ്യക്തം.

“രവി… നീ നിന്‍റെ അളവില്‍ ആണോ ഞങ്ങള്‍ക്കും ഒഴിച്ചത്.” ചുമച്ച് തൊണ്ട തടവിക്കൊണ്ട് സുനില്‍ ചോദിച്ചു.

“ഇറങ്ങുനിടം മുഴുവന്‍ എരിയുന്നു” ഞാന്‍ കൂട്ടിച്ചേര്‍ത്തു

“അതൊക്കെ ആദ്യം അങ്ങനെ തോന്നുമെന്നേ… ഒന്നും ഒരു പ്രശനവുമില്ല” രവി അശ്വസിപ്പിച്ചു.

തൊണ്ടയും കുടലും എരിച്ച് കൊണ്ട് വിണ്ടും പട്ട ചേര്‍ത്ത കരിക്കിന്‍ വെള്ളം ഞാന്‍ ഒരിറക്ക് ഇറക്കി… പതുക്കെ പതുക്കെ എരിച്ചില്‍ മാറി… പട്ട അടിക്കുന്നുണ്ടെങ്കില്‍ അത് കരിക്കിന്‍റെ കൂടെ തന്നെ… സൊയമ്പന്‍… നാടന്‍ ആയതുകൊണ്ടോ… സാധനം ഒന്നാം നമ്പര്‍ ആയതുകൊണ്ടോ… പെട്ടെന്ന് തലക്ക് പിടിച്ചു തുടങ്ങി. ഞാന്‍ കൂടി പതുക്കെയാക്കി.

സുനിലും രവിയും ഒന്നാമത്തെ തീര്‍ത്ത് രണ്ടാമത്തെ കരിക്ക് ചെത്തിയപ്പോഴും എന്‍റെതില്‍ പകുതിയോളം ബാക്കി ഉണ്ടായിരുന്നു. ഞാനത് പതുക്കെ കുടിച്ച്‌ തീര്‍ത്തപ്പോഴേക്കും സുനില്‍ രണ്ടാമത്തെയും തീര്‍ത്തിരുന്നു. ചാരി ഇരിക്കുന്നത് കണ്ടാല്‍ അറിയാം അവന്‍ ശരിക്കും ഫിറ്റായെന്ന്… അധികം കഴിയുന്നതിനു മുന്‍പേ അവന്‍ ഒരു വശത്തേക്ക്‌ ചെരിയുന്നത് കണ്ടു…. തല തിരിക്കുന്നതിനു മുന്‍പേ വാളുവെക്കാന്‍ തുടങ്ങി… ഞാന്‍ എഴുന്നേറ്റു അവന്‍റെ തല തിരിച്ച് പുറത്ത് തടവി കൊടുത്തു.. ഷര്‍ട്ടിലും മറ്റും വാള്‍ വെച്ചിട്ടുണ്ട്… വാള്‍ വെച്ച് വെച്ച് കുടല്‍ വരെ പുറത്തു വരുമോ എന്ന് ഞാന്‍ പേടിച്ചു. അതിന്‍റെ മണവും മറ്റും അടിച്ചപ്പോള്‍ എനിക്കും വാള്‍ വെക്കാന്‍ തോന്നി… എന്‍റെ മുഖം കണ്ട് രവി അവനെ എറ്റെടുത്തു. ശുദ്ധ വായു കിട്ടാനായി ഞാന്‍ കുറച്ച് അങ്ങോട്ട്‌ മാറി നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ രവി സുനിലിനെയും താങ്ങിപ്പിടിച്ച്‌ വീട്ടിലേക്ക് നടക്കുന്നത് കണ്ടു. ഞാനും പിറകെ പോയി. വീട്ടിനകത്ത് കയറി സുനിലിനെ ബാത്രൂമിലെ ഷവറിനു താഴെ നിര്‍ത്തി രവി പോയി… ഞാന്‍ അടുക്കളയില്‍ പോയി കുറച്ച് പെരുഞ്ചീരകം എടുത്ത് ചവച്ചു… വാള്‍ വെക്കുമോ എന്നുള്ള സംശയവും തിരും ചാരായത്തിന്‍റെ മണവും കുറയും. കുളിമുറിയില്‍ നിന്നും സുനില്‍ പുറത്തെത്തി. അവന്‍ വേച്ച് വേച്ച് മുകളിലേക്ക് നടന്നു. അവനെ മുറിയില്‍ എത്തിച്ച് അവനോട് പറഞ്ഞ് ഞാന്‍ ഇറങ്ങി.

Recent Stories

The Author

ഫൈസല്‍ കണ്ണോരിയില്‍

5 Comments

  1. Enthoru adhayadoo faisaleeee….
    Ithinte bakki undooo undenkilll ethaa nameee……
    Alla ithree ullengill ini ithupolathee kadha ezhutharathuuu……
    Plzzzz apeksha anuuui………

  2. ith kalyaani enna novelinte cipy alle

  3. ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട്‌ ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ

  4. പാക്കരൻ

    ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
    കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.

  5. നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com