ജിത്തുവിന്‍റെ അഞ്ജലി 66

Views : 86621

“അയ്യോ… ച്ഛി… ആണ്‍കുട്ടികള്‍ നോക്കാനാണോ നമ്മള്‍ കോളേജില്‍ പോകുന്നത്”

“നാലു പേര്‍ നോക്കുന്നത് ഒരു സുഖമല്ലേടി മോളേ… നീ പുണ്യാളത്തി ഒന്നു ചമയണ്ട.. ജിത്തുവിനെ കണ്ടപ്പോള്‍ നിന്‍റെ ഒരു കൊഞ്ചല്‍… ഞാന്‍ ശ്രദ്ധിച്ചില്ലെന്നാണോ നീ വിചാരിച്ചോ… കള്ളി…..എന്താടി നീയും അവനും തമ്മില്‍… എന്നോട് പറയെടി”

“ഒന്ന് പോ ചേച്ചി… ഞങ്ങള്‍ തമ്മില്‍ ഒന്നു ഇല്ല…
പിന്നെ ജിത്തുവേട്ടനെ എനിക്ക്…”അനു വിക്കി

“ജിത്തുവിനെ നിനക്ക്… മ്മ്ം” അഞ്ജലി അവളെ പ്രോത്സാഹിപ്പിച്ചു.

“ഏട്ടനെ എനിക്കിഷ്ടാ..”

അനുവിന് എന്നെ ഇഷ്ടമാണെന്ന്… മനസ്സില്‍ ഒരു ലഡു പെട്ടി.

“ങാഹാ.. നീ കൊള്ളമല്ലോടി മീണ്ടാപ്പൂച്ചേ.. എന്നിട്ട്‌ നീ ഇത് അവനോട് പറഞ്ഞോ” അഞ്ജലി തുടര്‍ന്നു

“അയ്യോ.. ഞാന്‍ എങ്ങനെയാ ഇത്”

“മ്മ്ം.. അവന്‍ ആള്‍ കുഴപ്പം ഒന്നും ഇല്ല… ഇത്തിരി എത്തിനോട്ടവും വായ്നോട്ടവും ഉണ്ടെന്നെ ഉള്ള… എന്നാലും അത് വേണ്ട മോളെ”

നാശം… ഇവള്‍ എന്തിനാ എനിക്കിട്ട് പാര പണിയുന്നത്… എത്തി നോക്കിയതിന്‍റെ മാറ്റോ വിരോധം തിര്‍ക്കുകയാണോ..?

“അതെന്താ ചേച്ചി… ചേച്ചിക്ക് ഏട്ടനോട് ദേഷ്യമാണോ…”

“ഏയ്… അങ്ങനെ ഒന്നു ഇല്ല അനു.. എനിക്കും അവനെ ഇഷ്ടമൊക്കെയാ… പക്ഷേ റിലേഷനില്‍ ഉള്ളതല്ല മോളേ… അടുത്ത റിലേഷനില്‍ ഉള്ളവര്‍ തമ്മില്‍ കല്യാണം കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാവുന്നതില്‍ കോമ്പ്ലിക്കേഷന്‍ ഉണ്ടാവും” അഞ്ജലി അനുവിനെ ഉപേദശിച്ചു.

“മ്മം.. ഞാന്‍ ഒന്ന് കുളിക്കട്ടെ” അഞ്ജലി പറഞ്ഞു

അത് കേട്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് മുഖം കഴുകി എന്‍റെ മുറിയിലേക്ക് പോയി.

“അനു നീ എവിടെയാ… അമ്പലത്തില്‍ പോണ്ടാ…” മുറിയുടെ പുറത്ത് ചെറിയുമ്മയുടെ ശബ്ദം

“ഞാന്‍ ചേച്ചിയുടെ മുറിയില്‍ ഉണ്ട് അമ്മ” അനു വിളികേട്ടു.

.ഞാന്‍ എഴുന്നേറ്റു പുറത്തിറങ്ങി

“ഓ.. ജിത്തുവോ..? നീ എന്തെടുക്കുകയായിരുന്നു. താഴെ കണ്ടില്ലല്ലോ എന്ന് ഞാന്‍ ചേച്ചിയോട് ചോദിച്ചതെ ഉള്ളൂ” എന്നെ കണ്ട് ചെറിയുമ്മ പറഞ്ഞു.

ഞാന്‍ മറുപടി ഒരു ചിരിയില്‍ ഒതുക്കി

“ഞങ്ങള്‍ ഇവിടെ കാവിലേക്കിറങ്ങിയതാ.. നീ കുളിച്ചാലല്ലോ അല്ല… നീ വരുന്നുണ്ടോ അഞ്ജു” ചെറിയുമ്മ എന്നില്‍ തുടങ്ങി അഞ്ജലിയില്‍ ചോദ്യം അവസാനിപ്പിച്ചു‍

“ഇല്ല ചെറിയുമ്മ… ഞാന്‍ കുളിച്ചിട്ടില്ല” അഞ്ജലി പറഞ്ഞു

“വാ അനു പോക്കാം.. ഇപ്പോ തിരിച്ചുപോയാല്‍ ഉച്ചക്കുള്ള ക്ലാസ്സില്‍ പോകാം” ചെറിയമ്മയുടെ ധൃതിയുടെ കാരണം അപ്പോഴാണ്‌ പിടികിട്ടിയാത്. അതു കേട്ടതോടെ അനുവിന്‍റെ മുഖം വടി

“ഇന്നവള്‍ ഇവിടെ നില്‍ക്കട്ടെ ചെറിയുമ്മ.. നാളെ എന്തായാലും ക്ലാസ് ഇല്ലല്ലോ” അഞ്ജലി ചെറിയമ്മയെ സോപ്പിട്ടു…

“പ്ലിസ്.. ചെറിയമ്മേ… ഒരു ദിവസം… രണ്ട് മൂന്നാഴ്ച കഴിഞ്ഞാല്‍ ഞാന്‍ പോകില്ല.. മാത്രമല്ല അവള്‍ക്ക് എന്‍ട്രന്‍സിനെ പറ്റി ഞാനും ജിത്തുവും കൂടി പറഞ്ഞു കൊടുക്കുകയും ചെയ്യാം” ചെറിയമ്മയുടെ മടി കണ്ട് അഞ്ജലി അവസാനത്തെ അടവ് പ്രയോഗിച്ചു.

അപാര കുരുട്ടുബുദ്ധി തന്നെ… പക്ഷേ അര്‍ജുന്‍ കൂടി നില്‍ക്കണം എന്നു പറഞ്ഞാല്‍ ആണ് കുടുങ്ങുക… ഞാന്‍ വിചാരിച്ചതേ ഉള്ളൂ. അവന്‍ ചേദിച്ചു…

“നീ ഇന്നലെ ഹോം വര്‍ക്ക് ചെയ്തില്ലല്ലോ… ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ ചെയ്യാന്‍… നീ ഇവിടെ നിന്നാല്‍ പറ്റില്ല” ചെറിയമ്മ പറഞ്ഞു.

അര്‍ജുന്‍ യാചിക്കുന്ന കണ്ണുകളുമായി അഞ്ജലിയെ നോക്കി… അവള്‍ നിസ്സഹായത നടിച്ചു….

Recent Stories

The Author

ഫൈസല്‍ കണ്ണോരിയില്‍

5 Comments

  1. Enthoru adhayadoo faisaleeee….
    Ithinte bakki undooo undenkilll ethaa nameee……
    Alla ithree ullengill ini ithupolathee kadha ezhutharathuuu……
    Plzzzz apeksha anuuui………

  2. ith kalyaani enna novelinte cipy alle

  3. ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട്‌ ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ

  4. പാക്കരൻ

    ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
    കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.

  5. നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com