ജിത്തുവിന്‍റെ അഞ്ജലി 66

Views : 86621

“ആരാ അത്….” അഞ്ജലിയുടെ വിറയാര്‍ന്ന സ്വരം

ഒറ്റച്ചാട്ടത്തിന് ഞാന്‍ അവളുടെ മേല്‍ കയറി. അവളുടെ കഴുത്തില്‍ കുത്തി പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു

“മിണ്ടരുത്… കൊന്നുകളയും ഞാന്‍‍. നീ എന്നെ പറ്റി പാരതി പറയും അല്ലേ… അമ്മയോട് വല്ലതും പറഞ്ഞാല്‍.. നിന്നെയും കൊണ്ടേ ഞാന്‍ പോകൂ”

തിരച്ചൊരാക്രമണം ഞാന്‍ പ്രതീക്ഷിച്ചില്ല… അവളുടെ ആഞ്ഞുള്ള തള്ളലില്‍ ഞാന്‍ കട്ടില്‍ നിന്നും തെറിച്ചു… വിഴുന്നതിനോടെപ്പം തല എവിടെയോ ചെന്നിടിച്ചു… എന്‍റെ കണ്ണുകളില്‍ ഇരുട്ടു കയറി.

“ജിത്തു.. എഴുനേല്‍ക്ക് കോളേജില്‍ പോകണ്ടേ?

അമ്മ ദൂരെ എവിടെ നിന്നേ വിളിക്കുന്നത് പോലെ
തലക്ക് ഒരു പത്ത് കിലോ കൂടിയപോലെ… വിസ്കിയുടെ കെട്ട് വിട്ടിട്ടില്ല… ഇന്നലെ അഞ്ജലിയുടെ മുറിയില്‍ പോയത് സ്വപ്നം ആയിരുന്നോ..? ഞാന്‍ തലയുടെ പിന്നില്‍ തൊട്ട് നോക്കി. നല്ല വേദന.. അപ്പോള്‍ സ്വപ്നം ആയിരുന്നില്ല… ഇന്നലത്തെ ദിവസം മൊത്തം ഒരു കറുത്തനാള്‍ ആയിരുന്നു. ഇനി എന്തൊക്കെ സംഭവിക്കാനിരിക്കുന്നത് ആവ‌ോ….

ഇതൊക്കെ അച്ഛനും അമ്മയും അറിഞ്ഞാല്‍ വീടിനു പുറത്താക്കിയത് തന്നെ. അവര്‍ അറിഞ്ഞു കാണുമോ. അഞ്ജലിയുടെ മുറിയുടെ നേരെ ഞാന്‍ ഒന്നു പാളിനോക്കി… ഇതുവരെ തുറന്ന മട്ട് കാണുന്നില്ല.. അവളുടെ മുറിയില്‍ നിന്നും എന്‍റെ മുറിയിലേക്ക് എങ്ങനെ എത്തി എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.. ഇനി അത് സ്വപ്നം ആയിരുന്നോ? ഉറക്കത്തില്‍ ഏങ്ങാനും തല ഇടിച്ചതാണോ? ആരോട് ചോദിക്കാന്‍… കുളിമുറിയില്‍ എത്തി ഞാന്‍ നേരെ ഷവറിനു കീഴെ പോയി നിന്നു. തണുത്ത വെള്ളം തലയില്‍ വീണപ്പോള്‍ ആശ്വാസം തോന്നി.

വൈകി എത്തിയത് കൊണ്ട് ആദ്യത്തെ ക്ലാസ്സില്‍ കയറാതെ ഞാന്‍ കാന്‍റീനില്‍ എത്തി. സുനില്‍ നേരത്തെ ഇരിപ്പു പിടിച്ചിട്ടുണ്ട്. ഒരു ഐസ്ക്രീം കഴിച്ചു കൊണ്ട് ഇരിക്കുന്നു. കൊട്ട് വിടാനും വാളുവെച്ചതിന്‍റെ ക്ഷീണം മാറാനും ഒക്കെ ഉത്തമമാണ് ഐസ്ക്രീം എന്ന് അവര്‍ പറയാറുണ്ട്‌. ഒരു ചായയും വാങ്ങി ഞാനും അവന്‍റെ കൂടെ കൂടി.

“നീ ഇന്നലെ വീട്ടില്‍ എത്തിയോ മോനെ ദിനേശ..”

“ങാ.. ഒരു പാണ്ടിയുടെ തെറി കേട്ടെന്നല്ലാതെ മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതെ എത്തിപ്പെട്ടു”

“നീ പോയതില്‍ പിന്നെ വാളൊട് വാള്‍ ആയിരുന്നു മോനെ… ഇപ്പോഴും നല്ല തലവേദന” നെറ്റിയില്‍ കൈ വച്ചു കൊണ്ട് സുനില്‍ പറഞ്ഞു

“എന്‍റെയും തല പെരുക്കുന്നു. അതിന്‍റെ കൂടെ തല എവിടെയോ ഇടിച്ചെന്ന് തോന്നുന്നു. ഞാന്‍ നിന്‍റെ വീട്ടില്‍ വെച്ച് ഏങ്ങാനും വീണിരുന്നോ?” തലയുടെ പിന്നില്‍ കൈ ഓടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു

“ഏയ്.. എവിടെ നോക്കട്ടെ.. ഇത് എവിടെയോ കാര്യമായി മുട്ടിയതാണല്ലോ… മുറിഞ്ഞിട്ടുണ്ട്‌. എവിടെ മറിഞ്ഞു വീണതാടാ” മുറിവ് പരിശോധിച്ച് കൊണ്ട് സുനില്‍ പറഞ്ഞു.

എവിടെ വീണതാണാവോ.. അടുത്ത ഹവര്‍ ആരുടെ ആണ്..”

“അടുത്തത് കരടിയുടെ ക്ലാസ്സ്‌ ആണ്. എനിക്ക്
അതില്‍ ഇപ്പോഴേ അറ്റന്‍ഡന്‍സ് കുറവാ ഇനിയും കേറാതിരുന്നാല്‍ അയാളെന്‍റെ ചീട്ട് കിറും. വാ..”
ഞങ്ങള്‍ ക്ലാസിലേക്കു നടന്നു.

പോകുന്ന വഴി കോളേജില്‍ പതിവില്ലാത്ത ഒരു തിരക്ക് … കുറെ വയസ്സന്‍മാരും ആന്‍റിമാരും പിള്ളേരും ഓക്കെ നില്‍പ്പുണ്ട് 

Recent Stories

The Author

ഫൈസല്‍ കണ്ണോരിയില്‍

5 Comments

  1. Enthoru adhayadoo faisaleeee….
    Ithinte bakki undooo undenkilll ethaa nameee……
    Alla ithree ullengill ini ithupolathee kadha ezhutharathuuu……
    Plzzzz apeksha anuuui………

  2. ith kalyaani enna novelinte cipy alle

  3. ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട്‌ ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ

  4. പാക്കരൻ

    ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
    കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.

  5. നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com