ഇന്നത്തെ വിശേഷം 39

Ennathe Vishesam by Bibin Mohan

ഇന്ന് എന്താ വിശേഷം എന്ന അവളുടെ ചോദ്യം…അല്ലെങ്കിൽ….മുറിയിൽ നിറഞ്ഞു നിന്ന മൂത്രത്തിന്റെ മണം… ഇതിൽ രണ്ടിൽ ഒന്നാണ് ആണ് ഇപ്പൊ പലപ്പോളും ഉറക്കത്തിൽ നിന്നും ഉണർത്തുന്നത്…. അറിയാതെ വീണു പോകുന്ന പകൽ ഉറക്കങ്ങളിൽ ആയാലും കഷ്ടപ്പെട്ടു കണ്ടെത്തുന്ന രാത്രി ഉറക്കങ്ങളിൽ ആയാലും മൂത്രം പോകുന്നത് അറിയതായിട്ട് ഇപ്പൊ 2 ആണോ 3 ആണോ വർഷം ? അറിയില്ല… തളർന്നു വീണ ദിവസങ്ങളിൽ എന്നു മുതലോ ഞാൻ ഞാൻ പോലും അറിയാതെ മുറിയിൽ ദുർഗന്ധങ്ങൾ നിറച്ചു തുടങ്ങി…. അതു മാത്രം അറിയാം…

രാവിലെ എല്ലാം വൃത്തി ആക്കി അവൾ പോകുന്ന നേരത്തു മുന്നിൽ വച്ചു തരുന്ന സിനിമ ചാനലിൽ സിനിമകൾ അപ്പോളും ഓടി കൊണ്ടിരുന്നു…. എനിക്ക് സിനിമ കാണാൻ ഉള്ള ഇഷ്ടങ്ങൾ അറിയാവുന്നത് കൊണ്ടോ എന്തോ എനിക്ക് കേൾക്കുമോ മനസിലാവുമോ എന്നൊന്നും അറിയില്ല എങ്കിലും സിനിമകൾ കാണാവുന്ന രീതിയിൽ കിടത്തി ആണ് എന്നും അവൾ പോയി വരുന്നത്…. കറന്റ് ഉള്ളപ്പോൾ ഒക്കെ മുറിയിൽ സിനിമകൾ ഓടി കൊണ്ടിരുന്നു….

വൈകുന്നേരങ്ങളിൽ ഞാൻ ഉണ്ടാക്കിയ ദുർഗന്ധങ്ങൾ കഴുകി ഒഴിവാക്കി കഴിഞ്ഞു എന്നെ തുടച്ചു വൃത്തി ആക്കി ഗ്ലൂക്കോസ് കുപ്പികൾ മാറ്റി തൂക്കി കഴിഞ്ഞു അവൾ എനിക്ക് പുസ്തകങ്ങൾ വായിച്ചു കേൾപ്പിച്ചു കൊണ്ടിരുന്നു…. ഞാൻ കേൾക്കുന്നുണ്ട് എന്ന വിശ്വാസം…..ചിലപ്പോ തോന്നും ശെരിക്കും ഇവൾ എന്നോട് ഇങ്ങനെ പണ്ട് സംസാരിച്ചിട്ടില്ല എന്ന്‌…അതോ ഞാൻ സംസാരിക്കാൻ സമ്മതിക്കഞ്ഞിട്ടാണോ ? അവളെ തിരിഞ്ഞു പോലും നോക്കാൻ സമയം കിട്ടാത്ത രീതിയിൽ തിരക്കുകൾ സൃഷ്ട്ടിച്ചു കൊണ്ടിരുന്ന വർഷങ്ങൾ ആയിരുന്നില്ലേ എനിക്കതൊക്കെ….? ആയിരുന്നു എന്ന് തോന്നുന്നു…

താഴെ നിന്നും കേട്ട ശബ്ദം കേട്ടു അയാൾ കണ്ണുകൾ ചെരിച്ചു… ഇപ്പൊ അനങ്ങുന്ന ഏക വിഭാഗം അതു രണ്ടും ആണ്… താഴെ പട്ടി കുട്ടി വന്നു മുകളിലേക്ക് നോക്കുന്നുണ്ട്….എനിക്ക് കൂട്ടിന് മുറിയിൽ അവനെ അടച്ചിട്ടു അവൾ പോകാറുണ്ട്….എന്റെ മൂത്ര മണം അവനു ബോറടിക്കുന്നുണ്ടോ ആവോ…പണ്ട് മുറിയിൽ മൂത്രം ഒഴിച്ചതിനു ഒരു പാട് അടിമേടിച്ച അവൻ ചിലപ്പോ ഇപ്പൊ എന്നെ തിരിച്ചു അടിക്കുമോ… അയാൾ മനസിൽ ചിരിച്ചു…. മനസിൽ ചിരിക്കാനും മനസിൽ കരയാനും ഒക്കെ ശീലിച്ചിരിക്കുന്നു ഇപ്പൊ….

എന്തായിരുന്നു ആലോചിച്ചത്….യെസ്…സംസാരം…തളർന്നു വീഴുന്ന വരെ അവളോട്‌ ഞാൻ എത്ര മിണ്ടി കാണും..?

” ഒഴിവാക്കലിന്റെ ഏറ്റവും ശക്തം ആയ മീഡിയം ആണ് മൗനം……”ഒരിക്കൽ ഒരു പൊട്ടിത്തെറിയുടെ അവസാനം അവൾ എന്നോട് പറഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: