ഇച്ചന് കിട്ടിയ തേപ്പും പിന്നെ പൊന്നൂം 40

Views : 4630

Bindhya Vinu

“ഈ ഫെയ്സ്ബുക്കിലും വാട്ട്സപ്പിലും തെണ്ടിത്തിരിയണ നേരത്തിന് നിനക്കെന്തേലും എഴ്തിക്കൂടേ പൊന്നുവേ.”നട്ടുച്ച നേരത്ത് നട്ടപ്രാന്ത് വന്നപോലെ ഇച്ചായൻ കലിതുള്ളി നിൽക്കുവാണ്.ഞാനാണെങ്കിൽ ഇതെന്നോടല്ല പറയണതെന്ന ഭാവത്തിൽ കല്ലിന് കാറ്റ്പിടിച്ചപോലെ ഇരുന്നു.

“ഡീ……നീ ഞാൻ പറഞ്ഞത് വെല്ലതും കേട്ടോ”.വിടാൻ ഉദ്ദേശമില്ലെന്ന് മനസിലായപ്പൊ ഞാൻ തലപൊക്കി ഒന്നു നോക്കി പല്ല് മുപ്പത്തിരണ്ടും കാട്ടി ഇളിച്ചങ്ങ് കാണിച്ചു.
എന്റെ ഒടുക്കത്തെ ചിരി കണ്ടതും ഇച്ചായന് എവിടെയോ ഒരു കള്ളത്തരം മണത്തു..എന്താന്നറിയില്ല കള്ളത്തരം ചെയ്താ ഞാൻ പോലുമറിയാതെ എന്റെ മുഖത്തൊരു പ്രത്യേക വിനയം വരും.അത് കാണുമ്പോ ഇച്ചനറിയാം ഞാനേതാണ്ട് ഒപ്പിച്ചിട്ടുണ്ടെന്ന്.

ഇപ്പൊ പിടി വീഴും എന്ന് മനസ്സിലാക്കി ഞാൻ ഇച്ചായനോട് പറഞ്ഞു
“ദേണ്ടേ ഇവ്ടെ വന്നിര്ന്നേ ഇച്ചായാ ഒരു കൂട്ടം കാണിച്ച് തരാം..”
“ആ എനിക്കിപ്പം നേരമില്ല.”
“എന്റെ ഇച്ചനല്ലേ..ന്റെ പൊന്നുമണിയല്ലേ..വായോ”ആ വിളീല് ഇച്ചായൻ ഫ്ളാറ്റ്.

അടുത്ത് വന്നിരുന്നപ്പൊ ലാപ്ടോപ്പ് ഞാൻ ഇച്ചായന്റെ നേർക്ക് തിരിച്ചു വച്ചു.
“നോക്ക് മോനേ ഇച്ചാ…രണ്ട് ദെവ്സം മുമ്പ് ഞാനെഴ്തീട്ട കഥയ്ക്ക് എണ്ണൂറ് ലൈക്ക്സ്..ഇച്ചായന്റെ കൊച്ചാരാന്നാ ഇച്ചായന്റെ വിചാരം….നോക്ക് മോനേ…”അഭിമാനത്തോടെ ഞാനത് പറയുമ്പോൾ ഇച്ചായന്റെ മുഖത്തും വലിയ സന്തോഷം.
“കൊച്ചേ…ഇച്ചായന്റെ കൊച്ച് ഇങ്ങനെ നന്നായെഴുതണം.എല്ലാവരും അറിയണം ന്റെ കൊച്ചിനെ…കഥ ഇച്ചായനൊന്ന് വായിക്കട്ടെ..”

“ന്നാ..വായിച്ചോ..” ലാപ്പെടുത്ത് ഇച്ചന്റെ മടിയിലേക്ക് വച്ച് ഞാൻ ഇത്തിരി അകന്നിരുന്നു..വായിക്കുമ്പൊ ഇച്ചന്റെ മുഖത്ത് വരുന്ന ഭാവങ്ങൾ മാറി വരുന്നുണ്ടായിരുന്നു.വായിച്ചു തീർന്നതും ഇച്ചായനെന്നെയൊന്നു കലിപ്പിച്ച് നോക്കി..

“എടീ മഹാപാപീ..നീ ഇതിനാണൊ എന്നെക്കൊണ്ടത് പറയിച്ചത്..കെട്ട്യോന് കിട്ടിയ തേപ്പ് നീ നാട്ട്കാരെ മൊത്തം അറിയിച്ചല്ലേ..”

കാര്യങ്ങൾ കൈയ്യീന്ന് പോയല്ലോ എന്റെ മുത്തപ്പാന്ന് മനസ്സിൽ പറഞ്ഞ് ഞാൻ ഇച്ചായന്റെയടുത്തേക്ക് നീങ്ങിയിരുന്നു.

“എന്റെ ഇച്ചാ…ഈ തേപ്പ് ഇച്ചായന് മാത്രം കിട്ടീട്ട്ള്ള സാധനം അല്ല..ദേണ്ടേ ഈ ലൈക്ക് ചെയ്തേക്കണ എണ്ണൂറ് പേരിൽ കൂടുതലും തേപ്പ് കിട്ടിയോരാ…പിന്നെ ഇച്ചായൻ തന്നല്ലേ അന്ന് പറഞ്ഞത് അവള് തേച്ചേച്ച് പോയെങ്കിലും അത് നന്നായീന്നേ ഇപ്പൊ തോന്നണ്ള്ളൂ…അതോണ്ടല്ലേ എനിക്കെന്റെ പൊന്നൂസിനെ കിട്ട്യേന്ന്.

Recent Stories

The Author

1 Comment

  1. രാജു ഭായ്

    കൊള്ളാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com