ചില്ലു പോലൊരു പ്രണയം 51

Views : 25367

“താങ്ക്സ് ”
“പൊളിച്ചല്ലോ മുത്തേ”
“tnqu bro”

എല്ലാവരും അവളെ പ്രശംസിക്കുകയായിരുന്നു, പക്ഷെ അവളുടെ കണ്ണുകൾ ആരെയോ തിരയുകയായിരുന്നു, പെട്ടെന്ന് അവരുടെ കണ്ണുകൾ പരസ്പരo ഉടക്കി, ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർന്നു,
“അമ്മു അടിപൊളി ആയിരുന്നു iam sure നിനക്ക് തന്നെ ഫസ്റ്റ്”
“ആണോ ഒത്തിരി താങ്ക്സ് ഡാ, നിയീലായിരുന്നെങ്കിൽ എനിക്ക് എവിടെ വരാനെ കഴിയില്ലായിരുന്നു”
അവർ കോളേജ് വരാന്തയിലൂടെ ഒരോന്ന് സംസാരിച്ചു കൊണ്ട് നടന്നു നീങ്ങി
??????????????

രാവിലെയും പരിപാടികൾ ഉള്ളത് കൊണ്ട് പല കോളേജിലെയും കുട്ടികൾ അവിടെ താമസിക്കാൻ റെഡി ആയാണ് വന്നത്, അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് പ്രോഗ്രാം കമ്മിറ്റി , അമാനയുടെ കോളേജിന് ബോട്ടണി ലാബ് ആണ് വിശ്രമിക്കാനും റെഡി ആവനുമൊക്കെ വേണ്ടി കിട്ടിയത്, അങ്ങനെ പല കോളേജുകൾക്കും ഓരോ ലാബുകളും ക്ലാസ് മുറികളും കിട്ടി, ബോട്ടണി ലാബിൽ വലിയ ഡെസ്‌ക് ആയിരുന്നു, പലരും അതിൽ സ്ഥാനം പിടിച്ചു, ബാക്കിയുള്ളവർ തറയിൽ തുണി വിരിച്ചു കിടന്നു, ബോയ്സിന്കഥകള്‍.കോം ഒരു ഭാഗം ഗേൾസിന് മറുഭാഗം.എല്ലാവരും നല്ല ക്ഷീണം ഉണ്ടായതിനാൽ പെട്ടെന്ന് തന്നെ ഉറങ്ങി, മാനത്തു പതിനാലാം രാവിലെ ചിന്ദ്രികയുടെ പ്രകാശത്തിൽ രണ്ടു ഭാഗങ്ങളിയായി കിടക്കുന്ന റാസിയും അമ്മുവും കണ്ണോട് കണ്ണ് നോക്കിക്കിടക്കുകയാണ്???
എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല , അമാന വിളിക്കുന്നത് കേട്ടാണ് റാസിഖ് ഉണർന്നത്
ന്താടീ ഈ നേട്ടപ്പാതിരാക് വിളിക്കുന്നെ
നട്ടപ്പാതിരയോ, സുബഹ് ബാങ്ക് കൊടുത്തു നീ എണീച് പോയി നിസ്കരിക്കു
ഉഫ് ന്ത് നല്ല ദീനുള്ള പെണ്ണ്….. എന്ന് മനസ്സിൽ കരുതി അവൻ ഉണർന്നു
………………….
ഞായറാഴ്ച ആയതിനാൽ ഇന്ന് പരിപാടി കാണാൻ ഒരുപാട് ആളുകൾ ഉണ്ട്,
??ഹിന്ദി കവിതാലാപനത്തിന് പേര് കൊടുത്തിട്ടുള്ളവർ എത്രയും പെട്ടെന്ന് കോഡ് സ്വീകരിക്കേണ്ടതാണ്
റൂം നമ്പർ 8 ൽ ആണ് പരിവാടി നടക്കുന്നത്, അമാനയെയും കൂട്ടി റാസിഖ് കോഡ് നമ്പർ കൈപ്പറ്റി, ഏറെക്കുറെ ലാസ്റ് ആയിട്ടാണ് അവസരം വരിക, അത് കൊണ്ട് തന്നെ അവളെ വിശ്രമ മുറിയിലേക്ക് പറഞ്ഞയച്ചു, കുറച്ചു സമയത്തിന് ശേഷം ആ കാഴ്ച കണ്ട് റാസി ഞെട്ടിത്തരിച്ചു, ഓപ്പോസിറ് സൈഡിൽ ഉള്ള ബിൽഡിങിന്റെ 3rd ഫ്ലോറിൽ നിന്നും അമാന കിതച്ചു കൊണ്ട് ഓടുന്നു , പിറകിൽ മനാഫും മറ്റു ചില ആളുകളും

സമയo കളയാതെ റാസി അവിടേക്ക് കുതിച്ചു, അപ്പോയേക്കും അമാന ഓടി ഓടി താഴത്തെ നിലയിൽ എത്തിയിരുന്നു, ##sudden ബ്രേക്ക് ……. റാസിയെ കണ്ട അമാന പെട്ടെന്ന് നിന്ന് , എന്നിട്ട് തിരിഞ്ഞു നോക്കി മനാഫിനോട് പറഞ്ഞു
“ഡാ ഊളെ ഇനി നിനക്ക് ജീവിക്കാൻ കൊതിയുണ്ടെൽ എന്താന്ന് വെച്ച ചെയ്യ്”
മനാഫ് ഒന്ന് ചൂളി പോയി, എന്നാലും അവൻ ഒരു പരിഹാസ ചിരി ചിരിച്ചു

?????????
പിന്നെ അവിടെ എന്താണ് നടന്നതെന്ന് അമാനക്ക് ഓർമയില്ല
പക്ഷെ കാര്യങ്ങൾ കൈവിട്ടു പോയി , മനാഫിനെ കൂടെ ഉള്ള ബാക്കിയുള്ളവർ ആ കോളേജിലെ സ്റ്റുഡന്റ് ആയിരുന്നു, അത് കൊണ്ട് തന്നെ ഓരോ സെക്കന്റിലും ഓരോ ആളായി കൂടി കൊണ്ടിരുന്നു, അത്രയും പേരെ ഒറ്റക്ക് ചെറുത്തു നിൽക്കാൻ ആവാതെ റാസിഖ് അമാനയുടെ കയ്യും പിടിച്ചു കൊണ്ട് ഓടി, ഏകദേശം 10 മിനിറ്റോളം അവർ ഓടി , പിറകെ മനാഫും കൂട്ടുകാരും, അവസാനം ഓഡിറ്റോറിയത്തിന്റെ പിറക് വശത്തുള്ള പഴയ സാധനങ്ങൾ വെക്കുന്ന ഒരു ചെറിയ മുറിയുണ്ടായിരുന്നു അവിടെ അവർ അഭയം തേടി, അപ്പോയുണ്ട് ആ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം, റാസി അമാനയെ പഴയ ഒരു പ്രസംഗ പീഠം ഉണ്ടായിരുന്നു അതിന് പിറകിൽ ഒളിപ്പിച്ചു,

Recent Stories

The Author

സന റാസ്‌

1 Comment

  1. മിഡ്‌നൈറ്റ് വെറ്റ്നെസ്സ്

    ഹലോ സന
    താങ്കളുടെ ഈ കഥ ഇയ്യാളുടെ പേര് വെച്ചുതന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിൽ വിരോധം ഉണ്ടോ?
    മറുപടി പ്രതീക്ഷിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com