ബീജം 2188

Views : 13918

അവനു നാട്ടിലിപ്പോഴും നല്ല ഹോൾഡ് ആണ് .ആനി സിസ്റ്ററിന്റെ ഭർത്താവ് നിസാറിന്റെ വീട് ചോദിച്ചപ്പോൾ അവൻ കൃത്യമായി പറഞ്ഞു കൊടുത്തു .എന്തിനാണെന്ന് ചോദിച്ചപ്പോൾ പ്രസാദ് വെറുതെ എന്ന് മാത്രം ഉത്തരം നൽകി .

അങ്ങനെ അവൻ അവിടെയെത്തി. അവിടെയാരും ഉണ്ടായിരുന്നില്ല .അയൽ വീട്ടുകാരോട് തിരക്കി. അവർ പറഞ്ഞു നിസാറിൻറെ ഉമ്മ രണ്ടു വര്ഷം മുൻപ് മരിച്ചെന്ന്.. അവൻ കുട്ടിയെപ്പറ്റി തിരക്കി .കുട്ടി ഇപ്പോൾ ഒരു യത്തീം ഖാനയിലാണെന്ന് അവർ പറഞ്ഞു . ഇറങ്ങാൻ നേരം അവളുടെ പേര് എന്താണ് എന്ന് ചോദിച്ചപ്പോൾ  അവർ പറഞ്ഞു “ഫാത്തിമ “.

അങ്ങനെ യത്തീം ഖാനയിൽ എത്തി നിസാറിന്റെ സുഹൃത്ത് ആണെന്ന് സ്വയം പരിചയപ്പെടുത്തി. ഉസ്താദിനോട് ഫാത്തി മായെ ഒന്ന് കാണണം എന്ന് പറഞ്ഞു .അദ്ദേഹം ഇരിയ്ക്കാൻ പറഞ്ഞിട്ട് ഫാത്തിമയെ വിളിപ്പിച്ചു .എന്തോ അവന്റെ ഹൃദയമിടിപ്പ്‌ കൂടി .പ്രസവ മുറിയുടെ മുൻപിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള അതെ വികാരം .  തലയിൽ ഹിജാബ് ചുറ്റിയ കുഞ്ഞു ഫാത്തിമ കർട്ടന്റെ മറവിൽ നാണിച്ചു നില്കുന്നത് അവൻ കണ്ടു .കുഞ്ഞിനെ കണ്ടതും അവന്റെ ഉള്ളു തേങ്ങി .അവൻ അറിയാതെ രണ്ടു തുള്ളി കണ്ണീർ കണ്ണിൽ നിന്നും ഇറ്റു വീണു .അവൻ അവളെ വിളിച്ചു .

“ഇങ്ങു വാ ..”

പോക്കറ്റിൽ നിന്നും ചോക്ലറ്റ് കാട്ടി അവളെ വിളിച്ചു .അവൾ വന്നില്ല .പിന്നെ അവൻ അവളുടെയടുത്ത് പോയി അവളെ വാരിയെടുത്തു .അവൾ നിഷ്കളങ്കമായി നാണത്തോടെ പുഞ്ചിരിച്ചു .

തിരിച്ചു പോരുമ്പോൾ അവളെ വിട്ടിട്ടു വരാനുള്ള മനസ്സ് അവനുണ്ടായിരുന്നില്ല .എങ്കിലും എന്തോ നിശ്ചയിച്ചുറച്ചാണ് അവൻ അവിടെ നിന്നും പോന്നത്. .അവന്റെ മനസ്സിൽ ചില ഓർമ്മകൾ കടന്നു പോയി .

ഒരിയ്ക്കൽ അവൻ ഡ്യൂട്ടി കഴിഞ്ഞു പോകുന്ന അതെ ബസിൽ ആനി സിസ്റ്ററും ഉണ്ടായിരുന്നു. ഇരിയ്ക്കാൻ സീറ്റില്ലാത്തതിനാൽ സിസ്റ്റർ അവന്റെ കൂടെ ഇരുന്നു .ഓരോ കാര്യങ്ങൾ സംസാരിച്ച കൂട്ടത്തിൽ അവൻ പറഞ്ഞു,

” ചേച്ചിയുടെ കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞു .ചേച്ചിയെ  സമ്മതിയ്ക്കണം.. ഓരോ പെണ്ണുങ്ങൾ സ്നേഹിച്ചവരെ വഞ്ചിയ്ക്കുന്ന ഇക്കാലത്ത്..”

ആനി സിസ്റ്റർ ഒന്ന് പുഞ്ചിരിച്ചു .

“ഈ പുകഴ്ത്തലുകളൊക്കെ ഞാൻ കുറെ കേട്ടതാണ് പക്ഷെ അതിനും അപ്പുറമാണ് ചില അനുഭവങ്ങൾ”

അവർക്കു എന്തോ ഒരു വിഷമം ഉള്ളത് പോലെ അവനു  തോന്നി .

“അതെന്താ അങ്ങനെ പറഞ്ഞത് ?”

അവൻ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അവർ പറഞ്ഞു .

” എല്ലാ കുറവുകളും മനസ്സിലാക്കിയാണ് ഞാൻ ഇക്കയുടെ കൂടെ ജീവിയ്ക്കാൻ തീരുമാനിച്ചത് .പക്ഷെ കുറവുകൾ ഒന്നും ഇല്ല എന്ന് കാണിയ്ക്കാൻ ഇക്ക കാട്ടി കൂട്ടുന്നതൊക്കെ കാണുമ്പൊൾ ഞാൻ സ്നേഹിച്ച ആളെ അല്ല എന്ന് എനിയ്ക്കു ചിലപ്പോൾ തോന്നും”

കരച്ചിലിന്റെ വക്കോളമെത്തിയ അവരെ ബാക്കി പറയാൻ അവൻ പ്രോത്സാഹിപ്പിച്ചില്ല .

“നമുക്ക് ആ കുട്ടിയെ ദത്തെടുത്താലോ?”

ഇത് ചോദിച്ചപ്പോൾ .ദിവ്യയുടെ മുഖത്ത് നിന്നും പ്രസാദ് പ്രതീക്ഷിച്ച ഒരു ഭാവമാറ്റമായിരുന്നില്ല കണ്ടത്. അവൾക്കെതിർപ്പായിരുന്നു .

“ആ കുട്ടിയെ ദത്തെടുക്കാൻ മാത്രം എന്ത് വൈകാരിക ബന്ധമാണ് ആ കുട്ടിയുമായുള്ളതു .എന്നോട് പോലും പറയാതെ  എന്തിനു ആ കുട്ടിയെ അന്വേഷിച്ചു പോയി ? ഇങ്ങനെയൊരു കൂട്ടുകാരി ഉള്ളതായി പോലും പറഞ്ഞിട്ടില്ല . സത്യം പറ നിങ്ങളും അവരുമായി വല്ല ബന്ധവും ഉണ്ടായിരുന്നോ? നിങ്ങളിൽ ആ പിഴച്ചവൾക്കു ഉണ്ടായതാണോ  ആ കുട്ടി ..!!!”

ആ ചോദ്യത്തിന് മുന്നിൽ അവനു ദേഷ്യം വന്നു അവൻ അവളുടെ കരണത്ത് ആഞ്ഞടിച്ചു .മരിച്ചു പോയവരെ കുറിച്ച് മോശം പറയരുത് എന്നും കൂടി പറഞ്ഞു .

അവൾക്കു അത് താങ്ങാനാവുന്നതിലും  വലിയൊരു ഷോക്കായിരുന്നു .

Recent Stories

The Author

rajan karyattu

2 Comments

  1. സുദർശനൻ

    വളരെയേറെഇഷ്മായി.ഇത്തരംകഥകള്‍തുടര്‍ന്നുംവരട്ടെ.

  2. നല്ല അവതരണം ഇനിയും ഇത് പോലെയുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com