ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 5 19

Views : 9475

ബഹറിനക്കരെ

ഒരു കിനാവുണ്ടായിരുന്നു 5

Bahrainakkare Oru Nilavundayirunnu Part 5 | Previous Parts

 

ആദ്യരാത്രിയുടെ സങ്കൽപ്പങ്ങൾ മനസ്സിലിട്ട് റൂമിലേക്ക് ചെന്ന ഞാൻ ബാത്‌റൂമിൽ കയറി ഉളൂ ചെയ്ത് പുറത്തേക്കിറങ്ങി അവളോട്‌ ചോദിച്ചു ” നിനക്ക് ഉളൂ ഉണ്ടോ ? ഉണ്ടെങ്കിൽ വരൂ
നമുക്ക് രണ്ട് റകഹത്ത് സുന്നത്ത് നമസ്ക്കരിക്കാം പുതിയ ജീവിതം തുടങ്ങല്ലേ . ” അത് കേട്ടതും അവൾ പറഞ്ഞു ” നിങ്ങള് നിസ്‌ക്കരിച്ചാ പോരെ എനിക്ക്‌ കിടക്കണം…!!! “

എന്തൊക്കെയാണ് നടക്കുന്നതെന്ന് മനസ്സിലാവാത്തവനെ പോലെ
ഞാനവളോട് ഇരിക്കൂ എനിക്ക്‌ കുറച്ച് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഞാൻ രണ്ട് റകഹത്ത് സുന്നത്ത് നമസ്ക്കരിച്ചു.
സുജൂദിൽ കിടന്നപ്പോൾ കണ്ണ് നിറഞ്ഞത് ഞാനറിയുന്നുണ്ടായിരുന്നെങ്കിലും കാരണമെന്താണെന്ന് മനസ്സ് പറഞ്ഞില്ല…
സലാം വീട്ടി ഞാനവളുടെ അടുത്തേക്ക് ചെന്നു .

ഇതിനിടക്ക് കൂടെ നടക്കുന്ന മുസ്ലിയാരായ ഒരു കൂട്ടുകാരൻ ആദ്യരാത്രി ഭാര്യയുടെ തലയിൽ കൈ വെച്ച് ചൊല്ലാനുള്ള ഒരു ദുആ എഴുതി തന്നിരുന്നു . സുന്നത്ത് നിസ്‌കരിക്കാൻ വരാതിരുന്ന അവളുടെ സ്വഭാവം കണ്ടപ്പോൾ ഞാനാ ദുആ വേണ്ടന്ന് വെച്ചു എന്ന് പറഞ്ഞ് അൻവർ ചിരിച്ചെങ്കിലും ഞാൻ ചിരിച്ചില്ല കാരണം അവന്റെ എല്ലാ നാഡികളും വേദന സഹിച്ച് ചുണ്ടു മാത്രം ചിരി അഭിനയിക്കുകയാണെന്നറിയായിരുന്നു.

നിസ്ക്കാരം കഴിഞ്ഞ് വന്ന ഞാനവളോട് പറഞ്ഞു ” ഞാനീ പറയുന്ന കുറച്ചു കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണം . ഇതെന്റെ ഭാര്യ അറിഞ്ഞിരിക്കണമെന്നു എനിക്ക്‌ നിർബന്ധമുണ്ട്. കൂടെ നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടെങ്കിലും പറയണം .

‘എന്റെ വീട്ടുകാരെ അറിയാമല്ലോ അവരോടൊന്നും ഇന്ന് കാണിച്ച പോലെയുള്ള കാര്യങ്ങൾ ഇനി കാണിക്കാതിരിക്കാൻ നീ ശ്രദ്ധിക്കണം. നിന്നെ അവർക്ക് വലിയ കാര്യമാണ് അത് കൊണ്ട് അവരോടൊക്കെ മിണ്ടുകയും കൂടെയിരുന്നു സംസാരിക്കുകയും ഒക്കെ ചെയ്യണം . പുതിയ വീടാണ് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് നിനക്ക് തോന്നുകയാണെങ്കിൽ നിന്റെ വീട്ടിലത്‌ അറിയിക്കുന്നതിന് മുൻപ്‌ എന്നോട് പറയുക കാരണം ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഞാനറിയാതെ നിനക്കുണ്ടായാൽ നിന്റെ വീട്ടുകാരേക്കാൾ അതിലിടപെടാൻ കഴിയുക എനിക്കായിരിക്കും. ഇതിനർത്ഥം ഇവിടെ പ്രശ്നങ്ങളാണ് എന്നല്ല അഥവാ ഇവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ മറ്റുള്ളവർ കേട്ട് അവരിലൂടെ ഞാനതറിയാനുള്ള ഒരവസരം ഉണ്ടാവരുത്‌ .

ആരെങ്കിലും നിന്നെ മാറ്റി നിർത്തുകയോ, വേദനിപ്പിക്കുകയോ ചെയ്‌താൽ ഒറ്റപ്പെട്ടു എന്ന് ചിന്തിച്ച് ടെൻഷൻ അടിക്കാൻ നിൽക്കരുത് നിന്റെയൊപ്പം ഇവിടെ എന്നും ഞാനുണ്ടാവും അത് കൊണ്ട് ഇവിടെയുള്ള ബുദ്ധിമുട്ടുകൾ നിന്റെ വീട്ടുകാരെ അറിയിച്ച് അവരെ വേദനിപ്പിക്കരുത് കാരണം അവർ നിന്റെ കൂടെയില്ലാതെ ജീവിക്കുന്നവരാണ്. അവരെ എന്റെ വാക്കുകൾ മറന്ന് എന്തെങ്കിലും അറിയിച്ചാൽ അതെനിക്ക് ഇഷ്ടമില്ലാത്തതും ഞാൻ പൊരുത്തപ്പെട്ടു തരാത്ത കാര്യവുമായിരിക്കും .

Recent Stories

The Author

kadhakal.com

1 Comment

  1. 👍👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com