അവളും ഞാനും? [സാജിന] 1601

Views : 62964

സിനിയെ എത്രത്തോളം ഞാൻ വെറുക്കാൻ ശ്രമിച്ചുവോ അപ്പോഴൊക്കെ എന്റെ മനസ്സിൽ കൂടി വന്നത് സിനി എനിക്ക് തന്ന സ്നേഹമാണ്, സാമിപ്യമാണ്,
എന്നാൽ മീരാ.. നിന്നെ കാണുമ്പോഴെല്ലാം ഞാൻ നിന്റെ മുന്നിൽ വലിയ ഒരു അപരാധി ആവും പോലെ.. അതുകൊണ്ടാണ് ഞാൻ ആ താലി….

” എനിക്കറിയാം അതുകൊണ്ടാണ് ഞാൻ പറയുന്നത്, സിനിക്ക് ഇനി ഈ ലോകത്തിൽ ആരെയും വഞ്ചിക്കാൻ ആവില്ല.. അവൾക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് ഇനി അവളോടൊപ്പം ഉണ്ടാവണം..,

മീര അത് പറഞ്ഞു തീരും
മുമ്പേ സിനി മീരയുടെ കാലിൽ പിടിച്ചു പൊട്ടിക്കരഞ്ഞു..

അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് മീര പറഞ്ഞു..

” ഇത് ത്യാഗമൊന്നും അല്ല സിനി..
സ്നേഹത്തിന്റെ അർഥം അറിയാവുന്നത് കൊണ്ടുള്ള കർമ്മമാണ് ഞാൻ ചെയ്യുന്നത്.
ഇനി ഒരു കുറ്റബോധവും എന്നെ കുറിച്ച് നിങ്ങൾക്ക് വേണ്ട..
നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നു.. നന്നായി വരും..

ശ്യാം സിനിയുടെ കഴുത്തിൽ താലി ചാർത്തുമ്പോ മീര സഹോദരി സ്ഥാനത്തു നിന്ന് ആ താലി ഒന്നുകൂടി മുറുക്കി കെട്ടി.

“ഇനി നിങ്ങൾ കല്യാണം രജിസ്റ്റർ ചെയ്യണം..
ഇടയ്ക്ക് വെച്ച് മുറിഞ്ഞു പോയ സ്നേഹം പൂർത്തിയാക്കണം..

” അല്ല.. ഇതൊക്കെ പറഞ്ഞു നീ എവിടേക്കാ പോവുന്നത് .
അബി ചോദിച്ചു..

” എന്റെ പാപ്പായിയുടെ ഓർമ്മകൾ ഉള്ള ഊട്ടിയിലെ ഗസ്റ്റ് ഹൗസിലേക്ക്..
അവിടെ നിന്നാണ് പ്രതികാരാഗ്നി കൊണ്ട് ഞാൻ ഇറങ്ങിയത്..
അത് ഇപ്പൊ എന്റെ മനസ്സിൽ നിന്നും ഇല്ലാതെ അയതോടെ തിരികെ പോവുന്നു…

” മീര പോവരുത്
ഞങ്ങൾക്ക് ഒപ്പം എന്നും വേണം… സിനി നോവടെ പറഞ്ഞു

“ഇല്ല സിനി ഇനി ഞാൻ മടങ്ങാതിരിക്കുന്നത് ശരിയാവില്ല..
പോവുകയാണ് ഞാൻ.. വരും നീലകുറിഞ്ഞി പൂക്കും പോലെ..

അതും പറഞ്ഞു ആരുടെയും മറുപടിക്കു കാത്തു നിൽക്കാതെ മീര കാറിൽ കയറി ഗൈറ്റും കടന്നുപോവുന്നത്

വേദനയോടെ മൂവരും നോക്കി നിന്നു..

റെയിൽവേ സ്റ്റേഷനിൽ തിരക്ക് വളരെ കൂടുതലായിരുന്നു ….

ടിക്കറ്റ് എടുത്ത് മീര തന്റെ ബാഗും കൊണ്ട് ട്രെയിനിൽ കയറിയിരുന്നു….

ശ്യാമേട്ടൻ കാണാതെ ബാഗ് നേരത്തേ തന്നെ ഡിക്കിയിൽ വെച്ചിരുന്നു .

കാറിന്റെ ഡ്യൂപ്ലിക്കേറ്റ് കീ യാണ് ഞാൻ എടുത്തതെന്നും ഒർജിനൽ കീ കൊണ്ട് വന്ന് സ്റ്റേഷനിൽ നിന്ന് കാർ കൊണ്ട് പോവണമെന്നും ശ്യമേട്ടനെ വിളിച്ചു പറഞ്ഞിട്ടുണ്ട്…

ശത്രു ആരാണെന്ന് അറിഞ്ഞപ്പോ ഒരുപാട് ഞെട്ടലും തളർച്ചയും ഒക്കെ ഉണ്ടായി..

സിനി, സിനിയുടെ അമ്മ, അഗസ്റ്റിച്ചായൻ ഇവരൊക്കെ എന്നെ ചതിച്ചെന്നറിഞ്ഞപ്പോൾ അതെനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

എന്നാൽ എന്റെ ശരിയായ ശത്രു പത്രമോഫിസിൽ കുത്തേറ്റു വീണ എന്റെ മുന്നിലേക്ക് വിജയ ഭാവത്തോടെ വന്നപ്പോൾ ഒരിക്കൽ എന്റെ മനസ്സിൽ നേരിയ സംശത്തിന്റെ നിഴൽ പരത്തിയ രൂപമായിരുന്നു അവൾക്ക്..

ശ്യാമേട്ടനും അബിയും വരും മുമ്പ് ഞാൻ മരിക്കുമോ ജീവിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും അഗസ്റ്റിച്ചായനോട് പറഞ്ഞത്, അവളെ കുറിച്ച് ആരോടും പറയരുത് എനിക്ക് വേണം അവളെ എന്നായിരുന്നു …….

അതാരാ മോളെ … എന്ന അഗസ്റ്റിച്ചയാന്റെ ചോദ്യം എങ്ങു നിന്നോ ഉള്ള ഒരു ശബ്ദ്ദമായി തോന്നി..
മീരാ… എന്ന അബിയുടെ വിളി കേട്ട് തീരും മുമ്പേ എന്നിലെ ബോധം മറഞ്ഞിരുന്നു…

രക്തം വാർന്നൊഴുകിയ വയർ തുന്നികെട്ടി ആശുപത്രി ICU വിൽ എന്നെ കിടത്തിയപ്പോഴും ഡോക്ക്റ്റർമാർക്ക് എന്റെ ആയുസിന്റെ കാര്യത്തിൽ ഒരുറപ്പും ഇല്ലായിരുന്നു…

എത്ര ദിവസം കഴിഞ്ഞാണ് കണ്ണ് തുറന്നതെന്ന് അറിയില്ല .

ആദ്യം ഓർമ്മയിൽ എത്തിയത് അവളുടെ മുഖമാണ്..
എങ്കിലും പല കുഴഞ്ഞു മറിഞ്ഞ ചോദ്യങ്ങൾ എന്നുള്ളിൽ ബാക്കിയുണ്ട്..
അതിനെല്ലാമുള്ള ഉത്തരങ്ങൾ അവൾ തന്നെ പറയണം എന്നോട് ..

മറഞ്ഞിരുന്നുള്ള ഒരു തന്ത്രം അവൾക്ക് നേരെ പയറ്റേണ്ട ആവശ്യം എനിക്കില്ല..

അതെ.. നേരിൽ, നേരിട്ട് തന്നെ അറിയണം
ഈ പത്തി വിടർത്തലും വിഷം ചീറ്റലും എന്തിനായിരുന്നുവെന്ന് ….
ഇത്രയ്ക്കു ക്രൂരമായി എന്നോട് പകപോക്കാൻ മാത്രം ഞാനെന്തു തെറ്റാണ് അവളോട് ചെയ്തതെന്ന്..

രാവും പകലും മാറി മാറി ആശുപത്രിയിൽ എനിക്ക് കൂട്ടിരുന്ന ശ്യാമേട്ടനും അബിയും എനിക്ക് ഒരു തരത്തിൽ വിഷമം ആയിരുന്നു..

അവരുടെ കണ്ണ് വെട്ടിച്ചു കൊണ്ട് ഹോസ്പ്പിറ്റലിൽ നിന്നും പുറത്തുകടക്കുന്നത് എളുപ്പമായിരുന്നില്ല …

ഡിസ്ചാർജായപ്പോൾ ശ്യാമേട്ടൻ എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി..
എതിർപ്പ് പറയാൻ നിന്നില്ല.. അതിന്റെ കരണങ്ങളിൽ ഒന്ന് സിനിയെയും ശ്യാമേട്ടനെയും എങ്ങിനെയും ഒന്നിപ്പിക്കണം എന്നതായിരുന്നു.. ശ്യാമേട്ടൻ ഒറ്റപ്പെട്ടെന്ന് കരുതി ഇനി മറ്റൊരു ദുരന്തത്തിന് കൂടി സാക്ഷി അവാതിരിക്കാൻ,

ഒരു ദിവസം സ്റ്റിച് എടുക്കാൻ പോയപ്പോൾ ഞാൻ ഉറക്കം ഒട്ടും കിട്ടുന്നില്ലെന്ന് പറഞ്ഞു ഡോക്ക്റ്ററിൽ നിന്ന് എഴുതി വാങ്ങിയ സ്ലീപ്പിങ് പിൽസ് ശ്യമേട്ടനെ ഉറക്കി കിടത്താൻ ഉപയോഗിച്ചു….

അവളുടെ വീട് ലക്ഷ്യമാക്കി പോകുമ്പോൾ എനിക്കൊരുറപ്പും ഇല്ലായിരുന്നു അവൾ അവിടെ ഉണ്ടാകുമെന്ന് …

ഒന്നാമത് ഞാൻ ജീവനോടെ ഉണ്ടെന്ന് അവൾ അറിഞ്ഞു കാണും.. രണ്ടാമത് അവളാണ് എന്റെ ശത്രുവെന്ന് ഞാൻ മനസ്സിലാക്കി എന്നതും ..
എന്നാലും പോകണം മുൻ ധാരണ വേണ്ട എന്നുള്ള ചിന്തയിൽ ഞാൻ ആ ഇരുളിന്റെ മറപറ്റി നടന്നു ….

**************************

ഇരുൾ പരന്ന ആകാശത്തിൻ കീഴിൽ ഒറ്റപ്പെട്ടു നിൽക്കുന്ന അവളുടെ വീട് എന്നിൽ ഒരുപാട് ഓർമ്മകൾ ഉണർത്തി ..

ഞാനും സിനിയും കോളേജ് സമയത്ത് ഇടയ്ക്കിടെ വന്നിട്ടുള്ള അവളുടെ വീട്.

സിനിയുമായി എനിക്ക് നാല് വർഷത്തെ കൂട്ടുകെട്ടായിരുന്നു..

എന്നാൽ ഇവൾ എനിക്ക് കഴിഞ്ഞ രണ്ടു വർഷമായുള്ള കൂട്ടാണ്..

രണ്ടു വർഷം സീനിയർ ആയി വന്നവൾ എന്റെയും സിനിയുടെയും ഇടയിലേക്ക് കയറി വന്നത് ഒരുപാട് സ്നേഹവും കൊണ്ടായിരുന്നു.
പിന്നെ ഞങ്ങളിൽ ഒരാളായി മാറി അവളും…

ചാരിയിട്ട വാതിൽ തുറന്ന് ഞാൻ ഹാളിലേക്ക് കയറി ..
അന്നും ഈ വീട്ടിൽ അവൾ ഒറ്റയ്ക്കായിരുന്നു താമസം ..
പതിനായിരങ്ങൾ മകൾക്ക് പോക്കറ്റ് മണിയായി കൊടുത്തയച്ചിരുന്ന മമ്മി അമേരിക്കയിൽ ജോലി ചെയ്യുന്നു…

“ഞാൻ നിന്റെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു..

Recent Stories

The Author

സി.കെ.സാജിന

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    💙💙💙💙💙

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ💟💟

  6. 👍👍👍👍👍

  7. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന💟

  8. Twist എല്ലാം പൊളിച്ചു

  9. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  10. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  11. Like it, adipoly twist

  12. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  13. Mam can you upload pdf format

  14. Super Story

  15. polichu , twistodu twist

  16. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  17. താൻ തകർത്തു സാജിന. ????

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com