അവളും ഞാനും? [സാജിന] 1601

Views : 63211

ഒപ്പം നിന്റെ മനസ്സിൽ അല്പമെങ്കിലും ഭർത്താവ് എന്ന സ്ഥാനം ശ്യാമേട്ടന്റെ മേൽ ഉണ്ടങ്കിൽ അതും പൂർണ്ണമായി ഇല്ലാതെയാവണം….

സിനി തലകുനിച്ചു നിന്നു.. മറുപടിയെന്ന പോൽ കണ്ണുനീർ ചാലിട്ടൊഴുകി.

മീര കാറിനടുത്തു പോയി ഡോർ തുറന്ന് ഒരു ബാഗ് എടുത്തു.. അതിൽ നിന്നും വാഴ ഇലയിൽ പൊതിഞ്ഞ താലി എടുത്തു..

“ശ്യാമേട്ടാ …
ഇതെന്റെ കഴുത്തിൽ ചാർത്തി താ….

ശ്യാം അത് വരെ സിനിക്ക് പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു.

തിരിഞ്ഞു നോക്കിയത് സിനിയുടെമുഖത്തേക്കാ ണെങ്കിലും ശ്യാം ശ്രദ്ധ മീരയിലേക്ക് മാറ്റി..

“ഇത് വാങ്ങിക്ക് ശ്യാമേട്ടാ..

വിറയ്ക്കുന്ന കൈകളോടെ ശ്യാം ആ താലി വാങ്ങി.
പണ്ട് ഇതുപോലെ പൂജാരിയുടെ കൈയിൽ നിന്ന് താലി വാങ്ങി സിനിയുടെ കഴുത്തിൽ ചാർത്തുമ്പോൾ ഒരു പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളൂ ..

ഒരിക്കൽ ഞാൻ തെറ്റായ ഒരുവളെ സ്നേഹിച്ചു.. ഈ സ്നേഹം എന്റെ സത്യമാണ്.. സിനിയെ എന്നിൽ നിന്നും ഒരിക്കലും പിരിക്കരുതെ എന്ന് ,

എന്നാൽ ഇന്നിതാ കാര്യങ്ങളെല്ലാം വിപരീതം.

ഞാൻ സ്നേഹിച്ചത് ശരിയായിരുന്നു.. സ്വന്തമാക്കിയത് തെറ്റും..
എങ്കിലും സിനിയെ സാക്ഷി നിർത്തി ഒരു താലി ചാർത്തൽ ഒരിക്കലും പ്രതീക്ഷിച്ചതല്ല..
അതാണ് ഇപ്പൊ നടക്കുന്നതും…

” എന്താ ശ്യാം ആലോചിക്കുന്നത് താലി കെട്ടാതെ.. ?

അബിയുടെ ചോദ്യം കേട്ട് ശ്യാം ഒന്ന് ഞെട്ടി..

സിനി ഭൂമി പിളർന്നു താഴേക്ക് ജീവനോടെ ആഴ്ന്ന് പോവാൻ മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു…

വിറയ്ക്കുന്ന ശ്യാമിന്റെ കൈകൾ തന്റെ കഴുത്തിന് നേരെ വന്നപ്പോ മീര കൈ കൂപ്പി കണ്ണുകൾ അടച്ചു നിന്നു …

പെട്ടന്ന് മീര, ശ്യാമിന്റെ കൈകൾ തട്ടിമാറ്റി..

ശ്യാം പെട്ടന്നുള്ള തട്ടി മാറ്റലിൽ രണ്ടടി പിന്നിലേക്ക് വെച്ച് പോയി .

” ഒരിക്കൽ ഈ നിൽക്കുന്ന സിനി എന്നെ ചതിച്ചു .
ഇപ്പൊ നിങ്ങളും എന്നെ ..”

മീര കത്തുന്ന ദേഷ്യത്തോടെ ശ്യാമിന് നേരെ തിരിഞ്ഞു..

സിനിയും ഞെട്ടലോടെ തല ഉയർത്തി നോക്കി..

” മി…മീരാ… ഞാ..ൻ..

” നിങ്ങൾ ഈ താലി എന്റെ കഴുത്തിൽ കെട്ടില്ല.. അതിന് നിങ്ങൾക്ക് ആവില്ല എന്ന് തുറന്നു പറയുമെന്ന് ഞാൻ കരുതി..

എന്നാൽ നിങ്ങൾ സ്വന്തം മനസാക്ഷിയെ പോലും വഞ്ചിച്ച് എനിക്ക് നേരെ ഉയർത്തിയ താലി, അത് സിനിയോട് അന്ന് ഉണ്ടായ ദേഷ്യത്തിൽ കാട്ടി കൂട്ടിയ ഡൈവോർസും, എന്നോട് തോന്നിയ സിമ്പതിയും മാത്രമാണ് ..

നിങ്ങളുടെ രണ്ടു പേരുടെയും ഉള്ളിൽ ഇപ്പോഴും നിങ്ങൾ രണ്ടു പേരും മാത്രമേ ഉള്ളു..

അതും പറഞ്ഞു മീര സിനിക്ക് മുന്നിലേക്ക് പോയി നിന്ന് ബാക്കി തുടർന്നു.

” നിന്റെ മുന്നിൽ ഞാൻ ശ്യാമേട്ടന്റെ ഭാര്യയായി വന്നത് നിനക് അതിലും വലിയൊരു ശിക്ഷ ഒരു കോടതിക്കും തരാൻ ആവില്ലെന്ന് അറിഞ്ഞിട്ട് തന്നെയായിരുന്നു..
അന്ന് തൊട്ട് ഇന്ന് വരെ നിന്റെ ഉള്ളിലെ മുറിവിന് നീറ്റൽ കൂടിയിട്ടുണ്ടെന്ന് എനിക്കറിയാം…..

നോവ് എന്താണെന്ന് അറിഞ്ഞാൽ മാത്രം പോരാ, അതനുഭവിക്കണം..
അപ്പോഴെങ്കിലും സ്വയം തീരുമാനിക്കണം ഇനി ആരെയും ഒന്നിന് വേണ്ടിയും ചതിക്കില്ലെന്ന്..

എനിക്കറിയാം സിനീ.. അബി എന്നെ അന്വേഷിക്കാതിരിക്കാൻ വേണ്ടിയാണ് നീ അബിയെയും ശ്യാമിനെയും കൂട്ടുകാരാക്കിയതെന്ന്..
അതിലൂടെ ഞാനെന്ന വ്യക്തിയെ കുറിച്ച് നീ അവരിൽ വിഷം നിറച്ചു വെച്ചു…

എന്നാൽ അവർ തന്നെയാണ് നിനക്ക് ഇത്ര വർഷത്തെ ശിക്ഷ വാങ്ങി തന്നതും..

ഒന്ന് നിർത്തിയ ശേഷം മീര തുടർന്നു..

” ഇത് വരെ ഞാൻ ശ്യാമേട്ടന്റെ കൂടെയാണ് കഴിഞ്ഞത് .
കാരണം കുത്തു കൊണ്ട് ഹോസ്പ്പിറ്റൽ വാസം കഴിഞ്ഞപ്പോഴാണ് അറിഞ്ഞത്
ശ്യാമും നീയും ഡൈവോസ് ആയെന്ന്.

അന്നുതൊട്ട് ശ്യാമേട്ടന് എന്നോടുള്ളത് പ്രായശ്ചിത്തമോ ആരുമില്ലാതെ ഒറ്റപ്പെട്ടു പോയ എന്നോടുള്ള സഹതപമോ ആയിരുന്നില്ല..
അതിനേക്കാളുമൊക്കെയുപരി,
ജീവന് തുല്യം സ്നേഹിച്ച ഇണയോടുള്ള ദേഷ്യമാണ്, ആ ദേഷ്യമാണ് എനിക്ക് നേരെ താലി നീട്ടാൻ ശ്യാമേട്ടനെ പ്രേരിപ്പിച്ചത്..

നിങ്ങൾക്ക് എന്നെയെ മനസ്സിലാവാതെ ഉള്ളു.
എന്നാൽ നിങ്ങളെ എനിക്ക് മനസ്സിലാവും …

സ്നേഹിച്ച പുരുഷൻ കൂട്ടുകാരിക്ക് സ്വന്തമാവുമ്പോൾ ആരും കാണാതെ ചങ്ക് പൊട്ടി കരഞ്ഞു തീർക്കാൻ നിൽക്കാതെ സിനി അവൾക്ക് ശ്യമേട്ടനെ കിട്ടാൻ ഉള്ള വഴി നോക്കി..
അപ്പോഴും സിനി എന്നെ കൈ വിട്ടിരുന്നില്ല..
എന്നെ ഈ നിൽക്കുന്ന അബിയുടെ കൈകളിൽ എത്തിക്കാനുള്ള ശ്രമവും അതിനിടയിൽ സിനി നടത്തി…

കുറ്റം പറയുന്നില്ല സ്നേഹിച്ച പുരുഷനെ ഭർത്താവാക്കി നീ നല്ലൊരു കർതവ്യം നിറവേറ്റി..
എന്നും നല്ലൊരു ഭാര്യയായി നീ..

എന്നാൽ അതിന് നീ തിരഞ്ഞെടുത്ത മാർഗങ്ങൾ മുഴുവൻ.. അതെന്നെ തീരാനഷ്ടങ്ങളിൽ കൊണ്ടെത്തിച്ചു.. ഒരു പക്ഷെ നീ എന്നോട് എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ, നമ്മൾ തമ്മിൽ ആ മാനസികാവസ്ഥയിൽ പിണങ്ങി നിൽകുമായിരിക്കും കുറച്ചു നാൾ..

എങ്കിലും നീ ആഗ്രഹിച്ച പോലെ എനിക്ക് മുമ്പ് നീ സ്നേഹിച്ച നിന്റെ ശ്യമേട്ടനെ ഞാൻ തന്നെ നിനക്ക്…

മീര തൊണ്ട വിറച്ചു കൊണ്ട് സിനിയെ നോക്കി ബാക്കി കൂടി പറഞ്ഞു..

“എന്റെ പപ്പായിയും ഇന്ന് കൂടെ ഉണ്ടാവുമായിരുന്നു..

“മീരാ…
ശ്യാം നോവോടെ വിളിച്ചു..

“ശ്യാമേട്ടൻ ദയവ് ചെയ്ത് എന്നോട് ഇങ്ങനെ സിമ്പതി കാണിക്കരുത്..
അതെനിക്ക് ഇഷ്ടപ്പെടുന്നില്ല..
മദ്യം കഴിക്കാത്ത എത്രയോ പകലുകളിൽ ശ്യാമേട്ടൻ എന്നെ സിനി എന്ന് പേര് മാറി വിളിച്ചിട്ടുണ്ട്..

ശ്യാമേട്ടന്റെ ജീവിതത്തിൽ മാത്രമല്ല..
ആ വീട്ടിലും വെച്ച് ബിളമ്പുന്ന
ഭക്ഷണത്തിൽ പോലും ശ്യാമേട്ടന്റെ മനസ്സ് സിനിയെ തേടുന്നുണ്ടായിരുന്നു..

ശ്യാമേട്ടാ.. ഇങ്ങനെ ഉള്ള സ്നേഹം ജീവിതത്തിൽ ഒരിക്കലെ കിട്ടു..
അത് വേണ്ടന്ന് വെക്കരുത്.. പകരം ആര് വന്നാലും
അതിന് ഒപ്പമെത്തില്ല.
എനിക്ക് സിനിയോട് ഇപ്പൊ ഒരു ദേഷ്യവുമില്ല..

മുന്നോട്ടും..
ശ്യാമേട്ടന് ഇനി സിനി നല്ലൊരു ഭാര്യയായിരിക്കും..

സിനിയും ശ്യാമും ഞെട്ടലോടെ മീരയുടെ മുഖത്തേക്ക് നോക്കി..

” ഇതാണ് മുഹൂർത്തം.. ഞാനും അബിയുമാണ് സാക്ഷികൾ..
ഈ താലി സിനിക്ക് കെട്ടി കൊടുക്ക് ശ്യാമേട്ടാ…

“മീരാ… നീ പറഞ്ഞ ഒന്നും ഞാൻ നിഷേധിക്കുന്നില്ല..

Recent Stories

The Author

സി.കെ.സാജിന

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    💙💙💙💙💙

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ💟💟

  6. 👍👍👍👍👍

  7. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന💟

  8. Twist എല്ലാം പൊളിച്ചു

  9. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  10. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  11. Like it, adipoly twist

  12. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  13. Mam can you upload pdf format

  14. Super Story

  15. polichu , twistodu twist

  16. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  17. താൻ തകർത്തു സാജിന. ????

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com