അവളും ഞാനും? [സാജിന] 1601

Views : 62964

മീര വെറുപ്പോടെ മുഖം തിരിക്കുന്നത് ഞാൻ കണ്ടു.

“ആ ആക്സിഡന്റ് എന്റെ മീരാ..
അന്ന് നിന്നെ കാണാതായപ്പോഴാണ് എന്റെ നിയന്ത്രണം മൊത്തം വിട്ടു പോയത് .
നിനക്ക് അറിയോ മീരാ.. ആശുപത്രികിടക്കയിൽ വെച്ചും നിന്നെ ഞാൻ ഒരുപാട് അന്വേഷിച്ചു…

അവന്റെ മുഖത്തു അത് വരെ ഉണ്ടായിരുന്ന ആ പരിഹാസച്ചിരി മാഞ്ഞത് ഞാൻ ശ്രദ്ധിച്ചു ..
അവൻ വീണ്ടും പറഞ്ഞു .

“രക്തം വാർന്ന് ഒരുപാട് നേരം ആ കാറിനകത്ത് ഒന്നനങ്ങാൻ പോലും ആവാതെ കിടന്ന ഞങ്ങളെ, നാട്ടുകാരിൽ ആരോ കണ്ടിട്ടാണ് കാർ വെട്ടി പൊളിച്ച്‌ ഹോസ്പ്പിറ്റലിൽ എത്തിച്ചത് ..

“ബോധം വന്നപ്പോ ആദ്യമന്വേഷിച്ചതും നിന്നെയാണ്..
നീ രക്ഷപ്പെട്ടെന്ന് അറിഞ്ഞപ്പോ..
എനിക്കറിയാമായിരുന്നു
മീരാ..

നീ ഒരു മുറിവേറ്റ അപകടകാരിയായ പാമ്പായി മാറിയിട്ടുണ്ടാകുമെന്ന്..
ഒരിക്കൽ നീ തിരിച്ചെത്തുമെന്നും നിന്നിലെ പ്രതികാര വിഷം അബിയിലും ശ്യാമിലും എത്തിക്കുമെന്നും ..

“ബട്ട്.. മീരാ എനിക്ക് വേണമായിരുന്നു നിന്നെ.. അവരെ കൊന്ന് നീ ജയിലിൽ പോയാൽ പിന്നെ എന്റെ ഈ കഷ്ട്ടപ്പാടിന് എന്താ ഒരു പ്രയോജനം..

“അതുകൊണ്ടാണ് മോർച്ചറിയിൽ നിന്ന് നിന്റെ അതേ ഹൈറ്റും വെയ്റ്റും ഉള്ള ഒരു ബോഡി വിലയ്ക്ക് വാങ്ങിയത്.
അന്ന് തന്നെ നിന്റെ വീടിന്റെ ഓടിളക്കി നിന്റെ ഒരു ജോഡി വസ്ത്രം എടുത്ത് ആ ബോഡിയിൽ അണിയിച്ചത്..

അവനത് പറഞ്ഞു കേട്ടപ്പോ എന്റെ ഹൃദയം പോലും സ്തഭിക്കുമെന്ന് തോന്നിയെനിക്ക്..
ഞാൻ മീരയെ അല്ല
മീര എന്നെയാണ് കൊല്ലേണ്ടത് എന്ന് തോന്നിപ്പോയി അപ്പോൾ.. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി..
എല്ലാം ഒരു പ്രതിമ കണക്കെ കേട്ട് നിന്നു ഞാൻ..

“ഞങ്ങൾ ആ ബോഡി റെയിൽ വേ ട്രാക്കിൽ ഇട്ടു.. ഒരു ട്രെയിൻ കടന്നു പോയിട്ടും മുഖത്തിന് ഒരു കേടുപാടും പറ്റിയില്ല..
വീണ്ടുമൊരു ട്രെയിൻ കൂടി കടന്നുപോയപ്പോൾ ആ പ്രോബ്ലം തീർന്നു കിട്ടി .

ആ ബോഡിയിൽ നിന്നും കുറച്ചു മാറി നിന്റെ കൈ അക്ഷരം വെച്ചപോലെ ഞാൻ എഴുതി തയ്യാറാക്കിയ ഒരു ലെറ്റർ അവിടെ ഒരു കല്ലിന്റെ അടിയിൽ വെച്ചു..

പിന്നീടങ്ങോട്ട് നമ്മുടെ ഈ സിനി തകർത്തഭിനയിച്ചു..

സത്യം മീരാ.. അവളുടെ അന്നേരത്തെ അഭിനയം കണ്ട് ഞാൻ പോലും ഞെട്ടിപ്പോയി.. എന്നാ ഒരു പ്രകടനമായിരുന്നു ..

അവന്റെ ആ വാക്ക് കേട്ട ഞാൻ ശരിക്കും ഉരുകുകയായിരുന്നു..
അത് സത്യമാണ്.. ഞാനൊരാൾ പറഞ്ഞത് കൊണ്ടാണ് മീരയുടേതല്ലാത്ത ആ ബോഡി അവളുടേതായി മാറിയത്.,

അവന്റെ പൊട്ടിച്ചിരി എനിക്ക് കേൾക്കാമായിരുന്നു..
അതെന്നെ നോക്കിയാണെന്നും എനിക്ക് മനസ്സിലായി.

“ചത്തു പോയവരെ മോശം പറയരുതല്ലോ .
സിനിയുടെ അമ്മ ഈ കലക്കുവെള്ളത്തിൽ നല്ല പോലെ മീൻ പിടിക്കുന്നുണ്ടായിരുന്നു ആരുടേയും ശ്രേദ്ധയിൽപ്പെടാതെ..

ഇടങ്കണ്ണിൽ ഞാൻ കണ്ടു മീര ഞെട്ടുന്നത്.. എനിക്ക് പുറമെ എന്റെ അമ്മയും അവളെ വഞ്ചിച്ചു എന്ന് കേട്ടത് കൊണ്ടാവും… ഈശ്വരാ.. എന്തൊക്കെയാണ് ഞങ്ങൾ ചെയ്തു കൂട്ടിയത്‌..

” നീ ഇങ്ങനെ ഞാൻ പറയുന്നതൊന്നും വിശ്വാസം വരാത്ത പോലെ നോക്കല്ലേ മീരാ..
എന്റെ പ്ലാൻ സക്‌സസ് ആക്കി തന്നത്
നിന്റെ സിനിയും അമ്മയുമാണ് ..

സായാഹന പത്രത്തിൽ നിന്നെ കുറിച്ചുള്ള ഗോസിപ്പ് ഫീച്ചർ വരാൻ തുടങ്ങി.. ഒരു തുടർക്കഥ പോലെ …

ഉടനെ ഞാൻ അന്വേഷിച്ചു..
ആരാണ് ഞാനറിയാത്ത മീരയുടെ ആ ശത്രുവെന്ന് ,
വെറുതെ സംശയിച്ചതായിരുന്നു സിനിയെ..
അങ്ങനെ സിനിയുടെ വീട്ടിലേക്ക് എന്റെ ഒരു സുഹൃത്തിനെ പറഞ്ഞയച്ചു..
പത്രമോഫിസിൽ നിന്നാണ് എന്നാണ് അവൻ പറഞ്ഞത് .

പത്രമോഫിസിൽ നിങ്ങളുടെ കത്തുകൾ കിട്ടാറുണ്ട്.. നിങ്ങൾക്ക് എവിടെ നിന്നാണ് ഈ വിവരങ്ങളൊക്കെ കിട്ടുന്നത്.. എന്നൊക്കെ അവൻ വെച്ചു കാച്ചി ..

അവരുടെ വെപ്രാളവും വിയർപ്പും പതർച്ചയും മതിയായിരുന്നു സിനിയല്ല, അവളുടെ അമ്മയാണ് ആ തിരക്കഥാകൃത്തെന്ന് മനസ്സിലാക്കുവാൻ ..

“നിനക്കറിയോ മീരാ ..ചിലർക്ക് കക്കാൻ മാത്രമേ അറിയൂ.. നിൽക്കാൻ അറിയില്ല.. അതുപോലെയായിരുന്നു സിനിയുടെ അമ്മയും.,

പാവം.. എത്രപെട്ടന്നാണ് ഈ ലോകവാസം വെടിഞ്ഞത് ..
അതും പറഞ്ഞവൻ വീണ്ടും പൊട്ടിച്ചിരിച്ചു .

“നീ വീണ്ടും എത്തിയെന്ന് എന്റെ ഈ ചാച്ചൻ പറഞ്ഞപ്പോ എനിക്ക് തോന്നി ഇനീയീ കഥക്കൊരു ക്ളൈമാക്സിനു സമയമായെന്ന് .

“നിന്റെ വീടിന്റെ ചുറ്റുവട്ടത്ത് എന്നും ഒരു നിഴലായി നീ പോലും അറിയാതെ എന്റെ ചാച്ചൻ ഉണ്ടായിരുന്നു മീരാ..

“അങ്ങനെ നിന്റെ കഴിഞ്ഞ കാലങ്ങളെ കുറിച്ച്‌ നീ അന്വേഷിച്ചിറങ്ങുന്നത് ചാച്ചനിലൂടെ ഞാനറിഞ്ഞു..

സത്യത്തിൽ മൂന്നു മൂന്നര വർഷത്തെ ഇടവേള, അത് എനിക്ക് നിന്നോടുണ്ടായിരുന്ന പ്രണയമൊക്കെ മായ്ച്ചു കളഞ്ഞയിരുന്നു മീരാ..

നീ ഈ പത്രമോഫിസിൽ എന്തായാലും എത്തുമെന്നറിയാവുന്നത് കൊണ്ടാണ്,
ഇവിടെയുള്ള മാനേജരെ വിളിച്ചു ഞാൻ ലക്ഷങ്ങൾ ഓഫർ ചെയ്ത് ആ പഴയ ലെറ്ററുകൾ നിന്റെ കൺ മുന്നിൽ എത്തിച്ചത്..,,

അതുകൊണ്ടാണ് ഇപ്പൊ നിന്റെ കയ്യിൽ ഈ ലെറ്ററുകൾ നീ ഒട്ടും കഷ്ട്ടപ്പെടാതെ തന്നെ എത്തിപ്പെട്ടത് ;

എന്നെയും മീരയെയും നോക്കി അവൻ വീണ്ടും പറഞ്ഞു..

“നീ ചിന്തിക്കുന്നുണ്ടാവും ഇതൊക്കെ എന്തിനാ ഞാനിപ്പോ ഒരു കുമ്പസാരം പോലെ പറയുന്നതെന്ന് .

വേറെ ഒന്നുമല്ല.. നീ എല്ലാം അറിഞ്ഞു കൊണ്ട് മരിക്കണം..
ശോ തെറ്റി.. അങ്ങനെ അല്ല…

നിന്റെ ജീവിതം ഇല്ലാതാക്കിയത് സിനിയാണെന്ന് നീ കണ്ടു പിടിച്ചു..
മീര ഒരു അജ്ഞാത കാളിലൂടെ സിനിയെ പത്രമോഫിസിലേക്ക് വിളിച്ചു വരുത്തി..

തന്നെ കൊല്ലാൻ നിന്ന മീരയിൽ നിന്ന് രക്ഷപ്പെടാൻ സിനി മീരയെ കൊന്നു..

“ഛെ … എന്നിട്ടും ശരിയാവുന്നില്ല.. അപ്പൊ സിനിയെ ആര് കൊല്ലും ?.

അവൻ അതും പറഞ്ഞു എന്റെ നേരെ വന്നു എന്നിട്ട് പറഞ്ഞു .

” പറയുന്നത് ഒന്നും ശരിയാവുന്നില്ലല്ലോ സിനീ..
അപ്പൊ പിന്നെ പ്രവർത്തിച്ചു നോക്കാം അല്ലെ.. എന്ന് പറഞ്ഞതും
എന്റെ കത്തി ഉണ്ടായിരുന്ന കൈ അവൻ ബലമായി പിടിച്ചു വലിച്ചു മീരയുടെ വയറിലേക്ക് കുത്തി ഇറക്കിയതും ഒരുമിച്ചായിരുന്നു….

Recent Stories

The Author

സി.കെ.സാജിന

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    💙💙💙💙💙

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ💟💟

  6. 👍👍👍👍👍

  7. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന💟

  8. Twist എല്ലാം പൊളിച്ചു

  9. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  10. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  11. Like it, adipoly twist

  12. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  13. Mam can you upload pdf format

  14. Super Story

  15. polichu , twistodu twist

  16. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  17. താൻ തകർത്തു സാജിന. ????

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com