അവളും ഞാനും? [സാജിന] 1601

Views : 63207

കേസും വിധിപറയലും എല്ലാം ജനങ്ങൾ തന്നെ ഏറ്റെടുത്തു നടത്തി..

എന്നാൽ ആരും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളിൽ ജനം പരിഭ്രാന്തരായി ..

ചുരുളഴിയാത്ത രഹസ്യം പോലെ ജനങ്ങളത് മറന്നു തുടങ്ങി ..

ഒന്ന് കിട്ടിയാൽ കഴിഞ്ഞത് മറന്നു പുതിയ കാര്യത്തിന്റെ പിന്നാലെ പോവാൻ ജനങ്ങൾ എന്നും ശ്രദ്ദിക്കാറുണ്ട് എന്നുള്ളത് കൊണ്ട്
ചുരുളഴിയാത്ത ആ രഹസ്യത്തെ തിരക്കി ആരും നടന്നില്ല.,,

************ *************
ഒരു വർഷത്തിന് ശേഷമുള്ള ഒരു പകൽവെട്ടം..

സൂര്യരശ്മികൾ അഴികൾക്കിടയിലൂട ആ മുറിയിൽ വെളിച്ചം വീശി നിന്നു.

ഡീ …

ആ വിളികേട്ട് അവൾ തന്റെ കാൽ മുട്ടുകൾക്ക് മുകളിൽ നിന്ന് തല ഉയർത്തി നോക്കി …

ആ മുഖം കണ്ടപ്പോൾ ജയിൽ വാർഡൻ അംബിക ചോദിച്ചു ,

“നിന്റെയീ കണ്ണീർ ഇതുവരെ ഒഴുക്കി തീർന്നില്ലെ ?..
കഴിഞ്ഞ ആറുമാസമായി ഞങ്ങളിത് കാണുന്നു. എവിടുന്ന നിനക്ക് ഇതിന് മാത്രം കണ്ണീര് ഹൊ..

അവളൊന്നും മിണ്ടാതെ പതിയെ എഴുന്നേറ്റ് നിന്നു .
വന്ന പോലെയല്ല അവളിന്ന്..
വല്ലാതെ മെലിഞ്ഞു പോയിരിക്കുന്നു ..
കൺതടങ്ങളിൽ കറുപ്പ് നിഴലിച്ചു കണാം .
വരണ്ട ചുണ്ടുകൾ ഒന്നിന് വേണ്ടിയും ശബ്ദ്ദിക്കാറില്ല.
ചോദിച്ചതിന് മാത്രം മറുപടി അതും ഒറ്റ വാക്കിൽ ….,

“വാ നിന്നെ കാണാൻ ഒരു ഗസ്റ്റ് ഉണ്ട്
സൂപ്രണ്ട് പറഞ്ഞു .

അവൾക്കത് വിശ്വസിക്കാൻ പ്രയാസം തോന്നി. കാരണം വർഷം ഒന്ന് കഴിഞ്ഞു തന്റെ മുന്നിലേക്ക് പരിചയമുള്ള ഒരാൾ എങ്കിലും വന്നിട്ട് .. ,

സർക്കാർ വകയാണ് വക്കീൽ പോലും.
അല്ലങ്കിലും ഇനി എനിക്ക് എന്തിനാ വക്കീൽ,
ഈ പാപം ഈ ജയിലറക്കുള്ളിൽ അവസാനിക്കട്ടെ .

അവൾ പോലീസ് സൂപ്രണ്ടിന് പിന്നാലെ നടന്നു ….,,,

************* ***********

ഈ സമയം ശ്യാമിന്റെ വീട്ടിൽ അബി ശ്യാമിനെ കാത്തിരിപ്പുണ്ടായിരുന്നു…

അപ്പോഴേക്കും ശ്യാം എത്തി കാറിൽ നിന്നിറങ്ങി സിറ്റൗട്ടിൽ നിൽക്കുന്ന അബിയുടെ അടുത്തേക്ക് വന്നു.

“എന്താ അബി..
നീ വിളിച്ചപ്പോ ഞാൻ ആകെ വിഷമിച്ചു .

“ഇപ്പോഴും ആശ്വസിക്കാൻ ആയിട്ടില്ല ശ്യാം..
ഞാൻ വന്നതു തൊട്ട് ഈ വീട് മുഴുവൻ എത്ര വട്ടം തിരഞ്ഞു.. എന്നിട്ടും ആള് ഇവിടെയെങ്ങും ഇല്ല …

“ഞാൻ പോവുമ്പോ ഇവിടെ ഉണ്ടായിരുന്നതല്ലേ.. നീ ശരിക്ക് നോക്കി കാണില്ല..,
അതും പറഞ്ഞു
ശ്യാം അകത്തേക്ക് നടന്നു പിന്നാലെ അബിയും.

“ഇല്ല ശ്യാം ഞാൻ നോക്കിയതാണ് എല്ലായിടത്തും …

“ശ്യാം അബിയെ നിസഹനായി നോക്കി നിന്നു..

************ *************

തിരിഞ്ഞു നിന്ന് അവളെ നോക്കി ജയിൽ സുപ്രണ്ട് പറഞ്ഞു .
“മ്മ്മ് പൊയ്ക്കോളൂ
അവിടെ ഇരിപ്പുണ്ട് ഗസ്റ്റ്…

ആരായിരിക്കും എന്നെ കാണാൻ വന്ന ഗസ്റ്റ്.
അത് ഞാൻ ആഗ്രഹിക്കുന്ന മുഖമായിരിക്കുമോ ?…

ഇല്ല.. അതിനുള്ള ഒരു യോഗ്യതയും എനിക്ക് ഒരിക്കലും തുറക്കാത്ത എടാണ് ഇനി അത്..,

അവൾ പതിയെ ഗസ്റ്റ് മുറിയിലേക്ക് കാൽ എടുത്തു വെച്ചു…

പോലീസുകാർ പിന്തിരിഞ്ഞു നടന്നു…

സിനി ആ മുറിയിലേക്ക് കയറി ..

” സിനി….

ആ വിളി കേട്ടവൾ ഞെട്ടുക തന്നെ ചെയ്തു.
തന്റെ പേര് വിളിച്ചതിനേക്കാൾ സിനിയെ ഞെട്ടിച്ചത് ആ ശബ്ദ്ദമാണ്…

താൻ സ്വപ്നം കാണുകയാണോ.. ആ സ്വരം എന്റെ തോന്നലാണോ.. സിനിയുടെ ഹൃദയമിടിപ്പ് കൂടി.. തല ഉയർത്താതെ സിനി നിന്നിടത്തു തന്നെ നിന്നു.

“സിനി .. എന്നോട് ഇപ്പോഴും നിനക് വെറുപ്പാണോ ?…

സിനിക്ക് ആ ചോദ്യം കേട്ട് നെഞ്ച് പിളർന്നു പോവുന്ന പോലെ തോന്നി …

ഇത്രയൊക്കെ ഞാൻ ഇവളെ ദ്രോഹിച്ചിട്ടും അവൾ എന്നോട് ചോദിക്കുന്നു എനിക്ക് അവളോട് ദേഷ്യമാണോയെന്ന്..
ഈശ്വരാ എനിക്ക് ആ മുഖത്തേക്ക് നോക്കാൻ പോലും ആവുന്നില്ല. എന്തോ ഒന്ന് എന്നെ അതിൽ നിന്ന് തടയുന്ന പോലെ..
സിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

“ഞാൻ കുറെ ദിവസമായി സിനിയെ കാണാൻ വരാൻ ആഗ്രഹിക്കുന്നു. പക്ഷെ ശ്യാമേട്ടൻ …. മീര പൂർത്തിയാക്കാതെ നിർത്തിയപ്പോൾ
സിനി പിടയുന്ന കണ്ണുകളോടെ മുഖമുയർത്തി നോക്കി.

പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന മീരയുടെ മുഖത്തു നോക്കുമ്പോൾ താൻ വളരെ ചെറുതായി പോവും പോലെ തോന്നി സിനിക്ക്.

അപ്പോഴാണ് സിനി അത് ശ്രദ്ദിച്ചത് മീരയുടെ
കഴുത്തിലെ താലിയും നെറുകയിൽ ചാർത്തിയ സിന്ദൂരവും..

സിനിയുടെ ഉള്ളം വെന്തെരിയുന്ന പോലെ തോന്നി.

“സിനിയെ കാണാനും ഒരുപാട് സംസാരിക്കാനും ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ശ്യാമേട്ടൻ എന്നെ അതിന് സമ്മതിച്ചില്ല…

സിനിക്ക് ശ്യാമിന്റെ പേര് കേൾക്കുകയും അത് പോലെ മീരയുടെ താലിയും സിന്ധുരവും കണ്ട് ഹൃദയം പിളരും പോലെ തോന്നി ….

” സിനി എന്താ മിണ്ടാത്തത്
എന്നോട് മിണ്ടില്ലെ നീ ..
മീര ചോദിച്ചു..

“എനി. ക്ക് …
ഒന്നും പറയാനില്ല..
വിതുമ്പൽ അടക്കാൻ പാടുപ്പെട്ടു കൊണ്ട് സിനി പറഞ്ഞു ..

“എനിക്ക് പറയാൻ ഉണ്ട് സിനിയോട് ഒരുപാട്.
അത് പോലെ ഒരു ക്ഷമാപണവും നടത്താൻ ഉണ്ട്..

Recent Stories

The Author

സി.കെ.സാജിന

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    💙💙💙💙💙

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ💟💟

  6. 👍👍👍👍👍

  7. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന💟

  8. Twist എല്ലാം പൊളിച്ചു

  9. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  10. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  11. Like it, adipoly twist

  12. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  13. Mam can you upload pdf format

  14. Super Story

  15. polichu , twistodu twist

  16. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  17. താൻ തകർത്തു സാജിന. ????

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com