അവളും ഞാനും? [സാജിന] 1601

Views : 62964

എനിക്ക് കിട്ടിയ ലെറ്ററിന്റെ സത്യാവസ്ഥ.

അതെന്നെ ആകെ ഉലച്ചു കളഞ്ഞു.
ഡയറി അടച്ചു ഞാൻ
വീട്ടിൽ നിന്നിറങ്ങി
സിനിയിൽ നിന്നുള്ള ഈ ചതി
എനിക്ക് താങ്ങാനായില്ല ..

അതിലുപരി മീരയോട് ഞാൻ കാണിച്ച അനീതിയോർത്തു ഞാൻ
ശ്വാസം മുട്ടി ..

സിനിയോട് അതേപ്പറ്റി സംസാരിക്കണം..
ഇങ്ങനെ സംസാരിച്ചാൽ ഒരു പക്ഷെ എന്റെ ശബ്ദ്ദം ഇടറും ..
ഒരു ഫുൾ ബോട്ടിലെങ്കിലും കുടിക്കണം എന്ന ചിന്തയോടെ
പിന്നെ വണ്ടി ബാറിന് മുന്നിൽ നിർത്തി …

അവിടുന്ന് കുടിച്ചും ബോധം മറിഞ്ഞും, വീണ്ടും കുടിച്ചും ബോധം മറിഞ്ഞും..

അവിടുള്ള ആരോ ആണ് എന്നെ അന്ന് വീട്ടിന്റെ ഗെയ്റ്റിൽ ഇറക്കിയത് ..

“ശ്യാം ഇപ്പോഴും പറഞ്ഞില്ല എന്തായിരുന്നു
ഡയറിയിലെ ആ പേജിൽ സിനി എഴുതിയതെന്ന്…,

ശ്യാം ആ പേജ് മനസ്സ് കൊണ്ട് ഓർത്തു ആദ്യ വരിയിൽ ഇങ്ങനെ ആയിരുന്നു എഴുതിയത് …

“മീര മരിച്ചിട്ടില്ല …!!!

ശ്യാം ആ വാക്കുകൾ പറഞ്ഞതും

അമ്പരപ്പും സന്തോഷവും കലർന്ന സ്വരത്തോടെ അബി ചോദിച്ചു

“എന്താ ശ്യാം എന്താ പറഞ്ഞത്
മീരാ…..

“അതെ അബി മീര ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്..

മനസ്സിൽ എവിടെയോ ഒരു കുളിരരുവി വീണ്ടും ഒഴുകി തുടങ്ങിയ പോലെ തോന്നി
അബിക്ക്, ശ്യാമിന്റെ വാക്കുകൾ കേട്ടപ്പോൾ…

ശ്യാം ആ പേജിലെ സിനിയുടെ കൈയ്യക്ഷരത്തിലുള്ള വരികൾ ബാക്കി കൂടി അബിയോട് തുടർന്നു ..

“മീര മരിച്ചിട്ടില്ല
ദൈവമേ എന്റെ ഉൾഭയമിന്നിതാ സത്യമായിരിക്കുന്നു..

എന്റെ പ്രണയ സാഫല്യത്തിന്റെ മൂന്നാം വാർഷികം പോലും ഇന്നെനിക്ക് ആസ്വദിക്കാൻ ആയില്ല.,

പിടിക്കപ്പെടുമോ എന്നൊരു ഭയം കൊണ്ടെനിക്ക് ഇന്ന് ഒരു മനസമാധാനവും ഇല്ല..,

രണ്ടു ദിവസം മുമ്പ് വന്ന കത്തിലെ കയ്യക്ഷരം അത് മീരയുടെയാണ് ..,

എന്റെ കല്യാണം കഴിഞ്ഞതോ ഒന്നും അവൾ അറിഞ്ഞിട്ടില്ല .
അതുകൊണ്ടാവും അവൾ അമ്മയെ കുറിച്ചും എനിക്ക് എന്താ ജോലിയെന്നുമൊക്കെ ചോദിച്ചത് ..,

ഈശ്വരാ… ഞാൻ ശ്യാമേട്ടനെ പ്രാണനെ പോലെ പ്രണയിച്ചത് സത്യമായിരുന്നു ..
ഒരിക്കലും വഞ്ചിക്കണമെന്ന് കരുതിയതല്ല.. എല്ലാം സംഭവിച്ചു പോയി ..

ശ്യാമേട്ടനോട് പറയണമെന്ന് കരുതാറുണ്ട്‌. ഒരിക്കൽ ആരുമറിയാതെ എന്റെ മനസ്സിൽ കൊണ്ട് നടന്ന പ്രണയത്തെ കുറിച്ച്..

പക്ഷെ എനിക്കതിന് പറ്റില്ല തിരിച്ചുള്ള പല ചോദ്യങ്ങളിൽ ഞാൻ പിടക്കപ്പെടുമെന്നുള്ള ഭയമാണെനിക്ക് ….

മീരയുടെ ശവശരീരമല്ല ഞാൻ ഐഡന്റിഫൈ ചെയ്തത് ..
ഞാൻ യെസ് പറഞ്ഞാൽ മറ്റാരും നോ പറയാൻ മുതിരില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു .

അവളുടെ ഉള്ളം കയ്യിൽ മറുക് ഉള്ളത് എനിക്ക് മാത്രം അറിയാവുന്ന അടയാളമായിരുന്നു..
മുഖം തിരിച്ചറിയാത്ത കൈയിൽ മറുക് ഇല്ലെന്ന് അറിഞ്ഞിട്ടും ഞാനത് മീര തന്നെയെന്ന് ഉറപ്പിച്ചു പറഞ്ഞു ..,

അവളുടെയെന്ന് പറഞ്ഞ ആത്മഹത്യ കുറിപ്പ്, എനിക്ക് കള്ളം പറഞ്ഞു കൂട്ടാനുള്ള ധൈര്യം നൽകി..

ശ്യാമേട്ടന്റെ മനസ്സിൽ നിന്ന് മീരയെ പാടെ ഒഴിവാക്കിയാണ് ഞാനാ മനസ്സിലും ജീവിതത്തിലും സ്ഥാനം നേടിയത് .

അമ്മയ്ക്ക് അസുഖം കൂടിയെന്ന് ഡോക്റ്ററെ കൊണ്ട് പറയിപ്പിച്ചു ശ്യാമേട്ടന്റെ സമ്മതം
അമ്മ വാങ്ങി.

എന്നാൽ എന്റെ കഴുത്തിൽ ശ്യാമേട്ടൻ താലി ചർത്തുന്ന കാണാൻ
ദൈവം അമ്മയെ തുണച്ചില്ല..

മീരാ…. ഈ ലോകത്തിന്റെ ഏതു കോണിൽ നീ ഉണ്ടെങ്കിലും നിന്റെ കത്തിൽ പറഞ്ഞത് പോലെ നീ ഇങ്ങോട്ട് വരരുത് ..

പേടിയാണ് എനിക്ക്.. എന്റെ പ്രണയവും ജീവിതവും നഷ്ടപ്പെടുമോ എന്നോർത്ത്..

വരണ്ട എന്റെ മുന്നിലേക്ക് നീ ഒരിക്കലും .
ശ്യാമേട്ടൻ എന്റെയാണ് എന്റെ മാത്രം….,,,,

**************

എല്ലാം കേട്ട് കഴിഞ്ഞ അബി പറഞ്ഞു

“ശ്യാം.. ഇതിൽ എന്തൊക്കെയോ നിഗൂഢതകൾ ഉണ്ട് .

സിനി മീരയെ വഞ്ചിച്ചു എന്നത് തെറ്റാണ്. എന്നാൽ മീര എന്തിന് ഇങ്ങനെയൊക്കെ നാടകം കളിക്കണം ?…

“അബിയെന്താ പറയുന്നത് ഇതൊക്കെ മീരയുടെ കളിയാണെന്നോ ,

“മീരയുടെ കൈ അക്ഷരമാണ്
ബോഡിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നത്.
സിനി ഡയറിയിൽ എഴുതിയതും ആ കത്ത് മീരയുടെ കൈയ്യക്ഷരത്തിലുള്ളത് തന്നെയാണ് എന്ന…
ആകെ കൺഫ്യൂഷൻ ആയല്ലോ ശ്യാം..

“അബീ ഒരാളുടെ കൈ അക്ഷരം വേറെ ആർക്കും എഴുതാൻ പറ്റില്ലെന്ന് ഉണ്ടോ ?…
അങ്ങനെ ഒന്ന് ചിന്തിക്കൂടെ ,

അബി കുറച്ചു നേരം ആലോചിച്ച ശേഷം പറഞ്ഞു..

“ശ്യാം നീ പറഞ്ഞത് ആവാൻ തന്നെയാണ് ചാൻസ് .
അവൾ കാമുകനുമൊത്തു പപ്പായിയെ കൊന്നു എന്നാണല്ലോ ആ ആത്മഹത്യ കുറിപ്പിലുള്ളത്.
പപ്പായിയെ അവർ ചാക്കിൽ കല്ലിട്ട് കെട്ടി പുഴയിൽ ഇട്ടെന്നും അതിൽ പറഞ്ഞിരുന്നു.

അങ്ങനെയാണ് ആ ജഡം കിട്ടിയത് ,

എന്നാൽ ആത്മഹത്യ ചെയ്തത് മീര അല്ലങ്കിൽ
പിന്നെ ആരാണ് ആ ശരീരത്തിൽ മീരയുടെ കൈ അക്ഷരത്തിലുള്ള ലെറ്റർ വെച്ചത് .

Recent Stories

The Author

സി.കെ.സാജിന

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    💙💙💙💙💙

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ💟💟

  6. 👍👍👍👍👍

  7. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന💟

  8. Twist എല്ലാം പൊളിച്ചു

  9. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  10. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  11. Like it, adipoly twist

  12. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  13. Mam can you upload pdf format

  14. Super Story

  15. polichu , twistodu twist

  16. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  17. താൻ തകർത്തു സാജിന. ????

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com