അവളും ഞാനും? [സാജിന] 1601

Views : 63211

അബിക്ക് അത് ചോദിക്കാതിരിക്കാൻ ആയില്ല.

“എനിക്ക് എന്റെ ശ്യമേട്ടനെ എന്നന്നേക്കുമായി സ്വന്തമാക്കാൻ വേണ്ടിയ ഞാൻ….,

“സിനി എന്താ പറഞ്ഞു വരുന്നത് ?..
നിനക്ക് അപ്പൊ ശ്യാമിനെ ?..
അബി വാക്കുകൾ കിട്ടാതെ സിനിയുടെ ഉത്തരത്തിനായി അവളുടെ മുഖത്തേക്ക് നോക്കി .

“അതെ .. അബീ എനിക്ക് ശ്യാമേട്ടനെ ഇഷ്ട്ടമായിരുന്നു ..

മീര ശ്യാമേട്ടനെ പ്രണയിക്കും മുമ്പ് എനിക്ക് ശ്യാമേട്ടനെ ജീവനായിരുന്നു…
മീര അതിനിടയിൽ കയറി വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല .
അവർ തമ്മിൽ ഇഷ്ട്ടത്തിലാണെന്ന് മീര എന്നോട് പറഞ്ഞപ്പോ
ശരിക്കും ഞാൻ തകർന്നു പോയി..

അവളുടെ മുന്നിൽ എന്നിട്ടും ഞാൻ എന്റെ മനസ്സിലെ പ്രണയ നൊമ്പരം അടക്കി വെച്ചു .,,

അനുഭവിച്ചറിയണം അബി നമ്മൾ നെഞ്ചിൽ കൊണ്ട് നടന്നു സ്നേഹിച്ച ഒരാൾ കൺമുന്നിൽ നഷ്ടപ്പെടുമ്പോ, ആ വ്യക്തി മറ്റൊരാളെ സ്നേഹിക്കുമ്പോ,
ജീവൻ പോവുന്ന വേദനയാണ് …

മീര എന്നെ സ്നേഹിച്ചും സഹായിച്ചും കൂടെ നിന്നപ്പോ അവളോട് എന്റെ മനസ്സ് തുറന്ന് പറയാൻ എനിക്ക് ആയില്ല..

എന്റെ നോവും സ്വപ്നങ്ങളും ഞാൻ എന്നിൽ തന്നെ കുഴിച്ചു മൂടി. ശ്യാമേട്ടനെ അവൾക്കായി മനസ്സ് കൊണ്ട് വിട്ടു കൊടുത്തു ..

ഓരോ തവണയും ശ്യാമേട്ടൻ അവളുടെ വീട്ടിൽ വരുന്ന ദിവസങ്ങളിൽ അവളെന്നെ ഫോൺ ചെയ്തു വിളിക്കും അവളുടെ വീട്ടിലേക്ക് ചെല്ലാൻ..

എന്റെ മനസ്സറിയുന്ന അമ്മ പലപ്പോഴും എന്നെ വിലക്കുമായിരുന്നു .
പക്ഷെ അപ്പോഴൊക്കെ മീര വിഷമിക്കുമെന്ന് പറഞ്ഞു ഞാൻ ഓടി പോയത്
എന്റെ ശ്യാമേട്ടനെ കാണാൻ വേണ്ടി ആണ്..

അബിയുടെ മുഖം ചുവന്നു തുടങ്ങിയിരുന്നു ..
എത്ര വലിയ ചതിയാണ് ഇവള് മീരയോട്..
അബി തന്റെ ദേഷ്യത്തെ അടക്കി സിനിയുടെ വാക്കുകൾക്ക് കാതോർത്തു..

സിനി തന്റെ കഥനം അപ്പോഴും തുടർന്ന് പറയുന്നുണ്ടായിരുന്നു..

“മീരയുടെയും ശ്യാമേട്ടന്റെയും ബന്ധം കല്യാണത്തിലേക്കാണ് ഇനി നീങ്ങുന്നത് എന്നറിഞ്ഞപ്പോൾ..

മീരയ്ക്ക് വിട്ട് കൊടുത്ത ശ്യാമേട്ടൻ ന്റെ മനസ്സിൽ വീണ്ടും
പ്രണയവും നൊമ്പരവുമയി നിറഞ്ഞു വരാൻ തുടങ്ങി ….,

അബിയോട് ഞാൻ പറഞ്ഞു മീരയെ അബിക്ക് കിട്ടും.. ശ്യാമേട്ടനുമായി അവൾക്ക് ടൈം പാസ് മാത്രമാണെന്ന് ..
സത്യത്തിൽ ഞാനത് എന്നെ തന്നെ അശ്വസിപ്പിച്ചതായിരുന്നു ..

എനിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി .
പലപ്പോഴും അവരെ കല്യാണ വേഷത്തിൽ സ്വപ്നം കണ്ട് ഞാൻ ഞെട്ടിയുണർന്നു..

ശ്യാമേട്ടനെ എനിക്ക് വേണമെന്ന് ഞാൻ ഉറപ്പിച്ചു .

എന്റെ ആഗ്രഹം പോലെ തന്നെ ദൈവം കാര്യങ്ങൾ എളുപ്പമാക്കി തരികയായിരുന്നു…

ആയിടെ മീര എന്നോട് കണ്ണീരോടെ പറഞ്ഞു
ശ്യാമേട്ടനെ പപ്പായി മോശമായ രീതിയിൽ ഒരു പെണ്ണിനോടൊപ്പം കണ്ടെന്ന്.. ആ ബന്ധത്തിന് പപ്പായിക്ക് താല്പര്യം ഇല്ലെന്ന് ..

ആഹ്ലാദം കൊണ്ട് ഞാൻ മതിമറന്നു..
ഞാൻ
ഒന്നും ചെയ്യാതെ തന്നെ അവർ പിരിഞ്ഞു എന്നുള്ളത് ഭാഗ്യമായി ഞാൻ കണ്ടു …

ശ്യാമേട്ടന് ഒരു പെണ്ണിനോടും അങ്ങനുള്ള അടുപ്പം ഉണ്ടാവില്ലെന്നും,
അത് പപ്പായിയുടെ തെറ്റിദ്ധാരണ മാത്രണെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു…

പിന്നീട് എന്റെ ദൗത്യം
മീരയെ ശ്യാമേട്ടന്റെ മനസ്സിൽ നിന്ന് കൂടി അകറ്റുക എന്നതായിരുന്നു.
പിന്നീട് ഞാൻ ചെയ്തത് എല്ലാം അതായിരുന്നു ..

Recent Stories

The Author

സി.കെ.സാജിന

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    💙💙💙💙💙

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ💟💟

  6. 👍👍👍👍👍

  7. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന💟

  8. Twist എല്ലാം പൊളിച്ചു

  9. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  10. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  11. Like it, adipoly twist

  12. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  13. Mam can you upload pdf format

  14. Super Story

  15. polichu , twistodu twist

  16. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  17. താൻ തകർത്തു സാജിന. ????

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com