അവളും ഞാനും? [സാജിന] 1601

Views : 63211

“ന്താ.. സിനി ?..

” ഇയാൾ പ്രാർത്ഥിക്കാറൊക്കെ ഉണ്ടോ ?..

“എന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ ?…

“ഞാൻ ഇടയ്ക്ക് പറയാറുള്ളത് അബിക്ക് ഓർമ്മയുണ്ടോ ?..

“നീ നിന്ന് വളയാതെ കാര്യം പറ സിനി ..,

“മീരയ്ക്ക് ശ്യാമിനോട് ഉള്ള പ്രണയമൊക്കെ പോയി ..

സിനി അത് പറഞ്ഞു കേട്ടപ്പോൾ എനിക്ക് ആഹ്ലാദത്തിലേറെ ഞെട്ടലാണ് ഉണ്ടായത്.
മീരയെ എനിക്ക് ഏറെ ഇഷ്ട്ടമായിരുന്നെങ്കിൽ പോലും ശ്യാമുമായുള്ള പ്രണയം എനിക്കും അറിവുള്ളതാണ് …..

“എന്താ അബി ചിന്തിക്കുന്നത് ?..
മീരയും ശ്യാമും തമ്മിൽ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട് അതുകൊണ്ടാണ്…

“നീ ചോദിച്ചില്ലെ മീരയോട് ?

“ചോദിച്ചു, മീര ആ കാര്യത്തിൽ എന്നോട് മൗനമാണ് ..
ആ മൗനത്തിൽ എനിക്ക് ഒരു കാര്യം മനസ്സിലായി.
തെറ്റ് മീരയുടെ ഭാഗത്താണ്.
ശ്യാമിന്റെ ഭാഗത്താണ് തെറ്റെങ്കിൽ മീര അത് ഉറപ്പായും എന്നോട് പറയുമായിരുന്നു…

പോരാത്തതിന് പപ്പായിയും മീരയും
അവനെ വേണ്ടെന്ന് വെച്ചു ..,,,

അതും പറഞ്ഞു സിനി പോയപ്പോൾ
എനിക്ക് അറിയണമെന്ന് തോന്നി അവരുടെ പിരിയലിന്റെ കാരണം .

എന്നാൽ അധികം
അന്വേഷിക്കേണ്ടി വന്നില്ല.
വൈകാതെ മീര മിസ്സിങ് ആണെന്നുള്ള വിവരമാണ് കിട്ടിയത്. കൂടെ പപ്പായിയെയും ..,,

പപ്പായിയും മീരയും ആരോടും പറയാതെ എങ്ങോട്ട് പോയെന്ന് മാത്രം അറിയാതിരിക്കുമ്പോഴാണ് രണ്ടാമത്തെ ആഴ്ച്ച എല്ലാത്തിന്റെയും
ചുരുൾ അഴിയും പോലെ മീരയുടെ ബോഡിയും അവളുടെ കയ്യക്ഷരത്തിലുള്ള ആത്മഹത്യാ കുറിപ്പും കിട്ടിയത് …,,

തകർന്നു തരിപ്പണമായി പോയി താനന്ന് ..

അതൊക്കെ കഴിഞ്ഞപ്പോഴാണ് സിനി തന്നോട് പറഞ്ഞത്
അബി അവളെ വെറുക്കരുതെന്ന് കരുതിയാണ് മീരയുടെ പുതിയ പ്രണയത്തിനെ കുറിച്ച് പറയാതിരുന്നതെന്ന്…

“അവനെ കുറിച്ച് ഒന്നും അറിയില്ലെന്നും
മീര അതിനെ കുറിച്ച് പറഞ്ഞില്ലെന്നും..

പ്രണയം ഉണ്ടെന്നും
ആള് മോശമല്ലങ്കിൽ മീര അവനെ സ്വീകരിക്കുമെന്ന് പറഞ്ഞുവെന്നുമൊക്കെ…

ഇത് തന്നെ ആയിരുന്നില്ലെ സിനി
നീ പോലീസിനോടും പറഞ്ഞത്..
ആത്മാർത്ഥ കൂട്ടുകാരിയുടെ മൊഴിയല്ലെ പോലീസും ഈ ഞങ്ങളുമൊക്കെ വിശ്വസിച്ചത് ..,

സിനി നീ ഇന്ന് എന്നോട് ഏറ്റ് പറഞ്ഞ കുറ്റങ്ങൾ കേട്ടപ്പോ
എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….

ഇപ്പോഴും നീ ഇതൊക്കെ എന്നോട് ഏറ്റ് പറഞ്ഞതും നിന്റെ സ്വാർത്ഥ കാര്യത്തിന് വേണ്ടിയാണ്

നിനക്ക് പിണങ്ങി പോയ ശ്യാമിനെ തിരിച്ചു വേണം
അതിന് ഞാൻ നിന്നെ സഹായിക്കണം അതിന് വേണ്ടി മാത്രം….,

സിനിയുടെ വാക്കുകൾ ഓരോന്നും ഈ നാല് ചുമരുകൾക്കിടയിൽ അലയടിക്കും പോലെ തോന്നി അബിക്ക് …

*********************

” സിനി ഇനിയും താൻ കരഞ്ഞു നിൽക്കാൻ ആണെങ്കിൽ എനിക്കത് കാണണ്ട
നിനക്കും ശ്യാമിനും ഇടയിൽ എന്താ സംഭവിച്ചത് പറ ..

” അബീ ….
ഇന്നലെ ശ്യാമേട്ടൻ വന്നത് കുടിച്ചിട്ടാണ്.
എന്നിട്ട് മീരയെ ഞാനാണ് കൊന്നത് എന്നൊക്കെ ശ്യാമേട്ടൻ….

അതും പറഞ്ഞു സങ്കടം സഹിക്കാതെ സിനി കരയാൻ തുടങ്ങി..

“താൻ എന്തൊക്കെയാ സിനീ പറയുന്നത്..
ശ്യാം എന്തിനാ അങ്ങനെ പറയുന്നത് ?.
മീര ട്രൈനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതല്ലേ..?
നീയല്ലെ ആ ബോഡി പോലും വെരി ഫൈ ചെയ്തത് ?

അബി സംശയത്തോടെ ചോദിച്ചു .

“അബീ
സത്യമായിട്ടും ഇന്നുമെനിക്ക് അറിയില്ല ബീ…
അത് മീരയുടെ ബോഡി ആയിരുന്നോ എന്ന് !!!

ആ വാക്കുകൾ ഒരു ഞെട്ടലോടെയാണ് അബി കേട്ടത് .

(അന്ന് ആ ബോഡിക്ക് മുന്നിൽ ഇരുന്ന് മീരാ എന്ന് ആർത്തു നിലവിളിക്കുന്ന സിനിയുടെ രൂപം ഇപ്പോഴും ഓർമ്മയിൽ ഉണ്ട് ..
അത് അവൾക് പോലും ഉറപ്പില്ലാത്ത ഒരു മൃതദേഹത്തിന് മുന്നിൽ ആയിരുന്നോ ?.. )

“എന്തിനായിരുന്നു പിന്നെ അങ്ങനൊരു ഡ്രാമ..
മീരയാണോ അല്ലയോ എന്നറിയാതെ ?..

Recent Stories

The Author

സി.കെ.സാജിന

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    💙💙💙💙💙

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ💟💟

  6. 👍👍👍👍👍

  7. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന💟

  8. Twist എല്ലാം പൊളിച്ചു

  9. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  10. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  11. Like it, adipoly twist

  12. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  13. Mam can you upload pdf format

  14. Super Story

  15. polichu , twistodu twist

  16. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  17. താൻ തകർത്തു സാജിന. ????

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com